അഞ്ജലി നായര്‍ മലയാളികളുടെ പ്രിയനടിയാണ്. ദൃശ്യം 2 എന്ന ചിത്രത്തിലെ സരിത എന്ന കഥാപാത്രം താരത്തിന്റെ കരിയറില്‍ വലിയൊരു ബ്രേക്ക് ആണ് നല്‍കിയത്. അഞ്ജലിയും സംവിധായകനും ക്യാമറാമാനുമായ അനീഷ് ഉപാസനയും തമ്മിലുള്ള വിവാഹമോചന വാര്‍ത്ത ചിത്രം ഹിറ്റ് ആയതോടെ വീണ്ടും ചര്‍ച്ചയായി. അഞ്ജലി തന്നെ പല വാര്‍ത്തകള്‍ക്കും വിശദീകരണം നല്‍കിയിരുന്നു. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍, 2012 ഏപ്രില്‍ മുതല്‍ തങ്ങള്‍ പിരിഞ്ഞ് താമസിക്കുകയാണെന്നും വിവാഹ മോചനം കിട്ടുമ്പോള്‍ കിട്ടിയാല്‍ മതി, അത്യാവശ്യം ഒന്നുമില്ലല്ലോ എന്നാണ് തങ്ങളുടെ നിലപാടെന്നും അഞ്ജലി പറഞ്ഞിരുന്നു.
ഇപ്പോള്‍ വൈറലാകുന്നത് അഞ്ജലി തുറന്ന് പറഞ്ഞ വാക്കുകളാണ്. സിനിമയില്‍ അഭിനയിച്ചാല്‍ തനിക്ക് പലരും പ്രതിഫലം തരാറില്ലെന്നാണ് നടി വെളിപ്പെടുത്തിയിരിക്കുന്നത്. തരുന്നവര്‍ തന്നെ വളരെ ചെറിയ പ്രതിഫലമാണ് തരാറുള്ളത്. ദുഃഖപുത്രിയുടെ മുഖമുള്ളത് കൊണ്ട് ആരോടും തിരിച്ചൊന്നും പറയില്ലെന്നുറപ്പുള്ളതുകൊണ്ടാകാം ഇത് എന്ന് അഞ്ജലി പറയുന്നു.
ഇങ്ങനെ കിട്ടുന്ന ചെറിയ വരുമാനം കൊണ്ടാണ് അച്ഛനും അമ്മയും അനിയനും ഭാര്യയും അടങ്ങുന്ന ചെറിയ കുടുംബം ഞാന്‍ പോറ്റുന്നത്. പണമിരട്ടിപ്പിക്കാനുള്ള മാജിക്കൊന്നും എനിക്ക് അറിയില്ല. എന്റെ കടങ്ങളും ചെലവുകളും കഴിഞ്ഞിട്ട് എനിക്ക് ചിലപ്പോള്‍ നല്ല ചെരുപ്പ് വാങ്ങാനുള്ള കാശ് പോലും മാറ്റിവയ്ക്കാനുണ്ടാവില്ല എന്നും അഞ്ജലി പറയുന്നു.