മാനത്തെ വെള്ളിത്തേര് എന്ന ചിത്രത്തിൽ ബാലതാരമായാണ് അഞ്ജലി നായർ മലയാള സിനിമയിലേക്ക് എത്തുന്നത്. പിന്നീട് തമിഴ് സിനിമയിലൂടെ പ്രധാനപ്പെട്ട വേഷങ്ങൾ ചെയ്തു തുടങ്ങിയ താരം സീനിയേഴ്സ് എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമയിലേക്ക് തിരികെ എത്തുന്നത്. പിന്നീട് നിരവധി ചിത്രങ്ങളിലൂടെ മലയാള സിനിമയിലെ സജീവ സാന്നിധ്യമായി മാറി. മോഹൻലാൽ മമ്മൂട്ടി തുടങ്ങിയ സൂപ്പർ താരങ്ങളോടൊപ്പം അഭിനയിച്ചു കഴിഞ്ഞ അഞ്ജലി ഇപ്പോൾ പുത്തതാണ് ചിത്രങ്ങളുടെ തിരക്കിലാണ്. ദൃശ്യം 2 ൽ അഭിനയിച്ചതിനെകുറിച്ചു പറയുകയാണ് അഞ്ജലി.
ലാലേട്ടന്‍ കൂടെയുണ്ടെന്ന ചിന്ത എപ്പോഴും മനസ്സിലുണ്ടായിരുന്നു. അദ്ദേഹം എന്റെ അഭിനയം ഒബ്‌സര്‍വ് ചെയ്യുന്നുണ്ടോയെന്നൊക്കെ എപ്പോഴും ശ്രദ്ധിച്ചിരുന്നു. ലാലേട്ടന്റെ സഹോദരിയായും അമ്മയായും അഭിനയിച്ചിട്ടുണ്ട്. ലൈല ഓ ലൈല, ഒപ്പം, പുലിമുരുകന്‍. പുലിമുരുകനില്‍ പക്ഷേ, കോംബിനേഷന്‍ സീനുണ്ടായിരുന്നില്ല. അദ്ദേഹം വളരെ സ്‌നേഹത്തോടെയാണ് സെറ്റിലൊക്കെ ഇടപെടുന്നത്. ലാലേട്ടനൊഴികെ സിനിമയിലെ ട്വിസ്റ്റും ടേണും പലര്‍ക്കും അറിയില്ലായിരുന്നു. അഭിനയിക്കുമ്പോഴൊക്കെ, ഇങ്ങനെ ചെയ്‌തോളൂ എന്ന് മാത്രം പറഞ്ഞുതരും. ഓപ്പോസിറ്റ് നടക്കുന്നത് എന്താണെന്ന് ധാരണയില്ലായിരുന്നു, അഞ്ജലി പറയുന്നു.
സിനിമയിറങ്ങിയപ്പോള്‍ തൊട്ട് ട്രോളുകളുടെ ബഹളമായിരുന്നെന്നും നെഗറ്റീവും പോസിറ്റീവുമായി ഒരുപാട് ട്രോളുകള്‍ വന്നെന്നും അഞ്ജലി പറുന്നു. ലാലേട്ടനെ ചതിച്ചവള്‍, എന്നിട്ടെന്തായി. അങ്ങനെ പലതരത്തില്‍ ട്രോളുകള്‍ വന്നു. കഥാപാത്രം ജനങ്ങളിലെത്തിയതുകൊണ്ടല്ലേ അതിനെ ട്രോളുന്നത്. അതുകൊണ്ട് ഹാപ്പിയാണ് ഞാന്‍. പക്ഷേ, വ്യക്തിജീവിതത്തെക്കുറിച്ചുള്ള ചില പരാമര്‍ശങ്ങളും ഇതിലുണ്ടായിട്ടുണ്ട്. അവയ്‌ക്കൊക്കെ അഡ്മിനെ തേടി പിടിച്ച് ഞാന്‍ സൗമ്യമായി മറുപടി നല്‍കിയിട്ടുണ്ട്. അഞ്ചുവര്‍ഷമായി ഞാന്‍ വിവാഹബന്ധം വേര്‍പിരിഞ്ഞിട്ട്. അച്ഛനും അമ്മയും മകളുമടങ്ങുന്നതാണ് കുടുംബം. ഇപ്പോഴും കാര്യങ്ങളറിയാതെ വ്യക്തിപരമായ വിഷയങ്ങളില്‍ ട്രോളുന്നത് കഷ്ടമാണ്. ആരോടും തല്ലിനും വഴക്കിനുമൊന്നുമില്ല, അഞ്ജലി പറയുന്നു.