തെന്നിന്ത്യയാകെ നിറഞ്ഞു നില്‍ക്കുന്ന യുവനടിയാണ് കീര്‍ത്തി സുരേഷ്. മഹാനടി എന്ന ചിത്രത്തിന് മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരവും കീര്‍ത്തിയെ തേടിയെത്തിയിരുന്നു.
കീര്‍ത്തി സുരേഷിന്റെ വിവാഹത്തെ പറ്റിയാണ് കഴിഞ്ഞ കുറച്ചുനാളുകളായി സോഷ്യല്‍ മീഡിയയിലേയും ഫാന്‍ പേജുകളിലേയും പ്രധാന ചര്‍ച്ചാവിഷയം. ഉടനെ തന്നെ കീര്‍ത്തിയുടെ വിവാഹം ഉണ്ടാകുമെന്നു പലപ്പോഴും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
എന്നാല്‍ ആരാധകര്‍ക്ക് തീര്‍ത്തും സര്‍പ്രൈസായിരിക്കുകയാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഈ വര്‍ഷം കീര്‍ത്തി സുരേഷിന്റെ വിവാഹം ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. സൂപ്പര്‍ ഹിറ്റ് സംഗീത സംവിധായകനായ അനിരുദ്ധ് രവിചന്ദറിനെയാണെന്നാണ് കീർത്തിവിവാഹം കഴിക്കുന്നത് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് ഇന്ത്യാ ടുഡെയാണ്. കുറെ കാലങ്ങളായി ഇരുവരും പ്രണയത്തിൽ ആണെന്നും ഈ വർഷാവസാനം വിവാഹം ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. എന്നാൽ ഈ വാർത്തകളെ പറ്റി കീർത്തിയോ അനിരുദ്ധോ പ്രതികരിച്ചിട്ടില്ല .
കീര്‍ത്തിയും അനിരുദ്ധും ഒരുമിച്ച് റെമോ, താനാ സേര്‍ന്ത കൂട്ടം തുടങ്ങി നിരവധി ചിത്രങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. പ്രണയമായി മാറിയത് ഇരുവരുടെയും ഈ സൗഹൃദം ആണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. അനിരുദ്ധിന്റേയും കീര്‍ത്തിയുടേയും ജന്മദിനങ്ങള്‍ അടുത്തടുത്ത ദിവസങ്ങളിലാണ് . ഇരുവരും കഴിഞ്ഞ ജന്മദിനത്തില്‍ പങ്കുവച്ച പോസ്റ്റുകളും ശ്രദ്ധിക്കപ്പെട്ടിരുന്നു. കീർത്തി പോസ്റ്റ് ചെയ്തത് അനിരുദ്ധിനെ ചേർത്തു നിർത്തി കൊണ്ടുള്ള ചിത്രങ്ങൾ ആയിരുന്നു. ഇതിനെ തുടർന്ന് നിരവധി ആരാധകരാണ് ഇരുവരും പ്രണയത്തിൽ ആണോ എന്ന് സംശയം പ്രകടിപ്പിച്ചത്. എന്നാൽ ഇതിനൊന്നും കീർത്തിയും അനിരുദ്ധും പ്രതികരിച്ചിട്ടില്ല .കീര്‍ത്തിയുടെ ഒടുവിലായി പുറത്തിറങ്ങിയ ചിത്രം മിസ് ഇന്ത്യയാണ്. കീര്‍ത്തിയുടേതായി ഇനി പുറത്തിറങ്ങാനുള്ളതു ഗുഡ് ലക്ക് സഖി, രംഗ് ദേ, മരക്കാര്‍ തുടങ്ങിയ ചിത്രങ്ങളാണ് . മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന മോഹൻലാൽ ചിത്രമാണ് കീർത്തിയുടെ ഏറ്റവും പുതിയ മലയാള സിനിമ. നീണ്ട ഇടവേളയ്ക്കു ശേഷമാണ് കീർത്തി മലയാള സിനിമയിലേക്ക് തിരിച്ചുവരുന്നത് . ഒരു പ്രധാന വേഷത്തിൽ രജനീകാന്ത് ചിത്രം അണ്ണാത്തെയിലും കീര്‍ത്തി അഭിനയിക്കുന്നുണ്ട്. അതെ സമയം അനിരുദ്ധ് സംഗീതം ഒരുക്കിയ വിജയ് ചിത്രം മാസ്റ്ററിലെ പാട്ടുകൾ വാൻ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. അനിരുദ്ധ് സംഗീതം ഒരുക്കുന്നത് ഡോക്ടര്‍, വിക്രം, ഇന്ത്യന്‍ 2 തുടങ്ങിയ ചിത്രങ്ങള്‍ക്ക് വേണ്ടിയാണ് .