ബാല താരമായി എത്തി പ്രേക്ഷകരുടെ മനസിലേക്ക് ചേക്കേറിയ താരമാണ് അനിഖ സുരേന്ദ്രൻ. ഇന്ന് മലയാളവും കടന്ന് തെന്നിന്ത്യയിലെ മറ്റ് ഭാഷകളിലും തിളങ്ങി നിൽക്കുകയാണ് താരം. കഥ തുടരുന്നു എന്ന ജയറാം ചിത്രത്തിലൂടെയാണ് താരം സിനിമയിൽ ശ്രദ്ധ നേടുന്നത്. 15 ൽ അധികം സിനിമകളിൽ ബാലതാരമായി അനിഖ അഭിനയിച്ചിട്ടുണ്ട്. തമിഴിൽ അജിത് നായകനായി എത്തിയ എന്നൈ അറിന്താൽ എന്ന ചിത്രത്തിൽ അദ്ദേഹത്തിന്റെ മകളായി അഭിനയിച്ചാണ് തമിഴിലേക്ക് ചുവടു വയ്ക്കുന്നത്. ഗംഭീരപ്രകടനം കഴിച്ച വച്ചതോടുകൂടി അജിത്തിന്റെ തന്നെ വിശ്വാസത്തിലും അഭിനയിക്കുകയും ചെയ്‌തു. വിജയ് സേതുപതി നായകനായി എത്തുന്ന മാമനിതൻ എന്ന ചിത്രത്തിലാണ് അനിഖ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.മലയാളത്തിലും നിരവധി സിനിമകളിൽ അഭിനയിച്ച അനിഖ മികച്ച ബാലതാരത്തിനുള്ള സംസ്ഥാന അവാർഡ് 5 സുന്ദരികൾ എന്ന ചിത്രത്തിലൂടെ കരസ്ഥമാക്കിയിട്ടുണ്ട്.
സോഷ്യൽ മീഡിയയിൽ അനിഖ പുതിയതായി നൽകിയ ഒരു അഭിമുഖമാണ് ഇപ്പോൾ ശ്രദ്ധേയമായിരിക്കുന്നത്. തന്റെ ഇഷ്ടങ്ങളും അനിഷ്ടങ്ങളും താരം ആ അഭിമുഖത്തിൽ പങ്ക് വെക്കുന്നുണ്ട്. സോഷ്യൽ മീഡിയയെ കുറിച്ചുള്ള ചോദ്യത്തിൽ ഫേസ്ബുക്ക് ഒക്കെ ഇപ്പോൾ അമ്മാവന്മാരാണ് ഉപയോഗിക്കുന്നത് എന്നാണ് താരം മറുപടി നൽകിയത്. താൻ സോഷ്യൽ മീഡിയയിൽ അത്ര സജീവമല്ല. മമ്മൂട്ടിയോ മോഹൻലാലോ എന്ന ചോദ്യത്തിന് മമ്മൂക്കയോടൊപ്പം നാല് സിനിമ ചെയ്‌തിട്ടുള്ളതിനാൽ മോഹൻലാലിനൊപ്പം അഭിനയിക്കണമെന്നാണ് അനിഖ പറഞ്ഞത്.
കേരളത്തിനേക്കാൾ ചെന്നൈയാണ് തനിക്ക് ഏറെ പ്രിയപ്പെട്ട സ്ഥലമെന്ന് വെളിപ്പെടുത്തിയ അനിഖ തമിഴ്‌നാട്ടിലെ ബ്രേക്‌ഫാസ്റ്റാണ് തനിക്ക് ഏറെ പ്രിയമെന്നും പറയുന്നു. ചുരുണ്ട മുടിയാണോ നേരെയുള്ള മടിയാണോ ഇഷ്‌ടം എന്ന ചോദ്യത്തിന് നേരെയുള്ള മുടിയെന്നാണ് ഉത്തരം നൽകിയത്. രാവിലെ നേരത്തെ എഴുന്നേൽക്കുന്നതിനേക്കാൾ രാത്രി വൈകി കിടക്കുന്നതാണ് ഇഷ്ടമെന്നും അനിഖ വെളിപ്പെടുത്തി.