ബാല താരമായി എത്തി പ്രേക്ഷകരുടെ മനസിലേക്ക് ചേക്കേറിയ താരമാണ് അനിഖ സുരേന്ദ്രൻ. ഇന്ന് മലയാളവും കടന്ന് തെന്നിന്ത്യയിലെ മറ്റ് ഭാഷകളിലും തിളങ്ങി നിൽക്കുകയാണ് താരം. കഥ തുടരുന്നു എന്ന ജയറാം ചിത്രത്തിലൂടെയാണ് താരം സിനിമയിൽ ശ്രദ്ധ നേടുന്നത്. 15 ൽ അധികം സിനിമകളിൽ ബാലതാരമായി അനിഖ അഭിനയിച്ചിട്ടുണ്ട്. തമിഴിൽ അജിത് നായകനായി എത്തിയ എന്നൈ അറിന്താൽ എന്ന ചിത്രത്തിൽ അദ്ദേഹത്തിന്റെ മകളായി അഭിനയിച്ചാണ് തമിഴിലേക്ക് ചുവടു വയ്ക്കുന്നത്. ഗംഭീരപ്രകടനം കഴിച്ച വച്ചതോടുകൂടി അജിത്തിന്റെ തന്നെ വിശ്വാസത്തിലും അഭിനയിക്കുകയും ചെയ്‌തു. ഇപ്പോളിതാ പ്രസ്താവനയിൽ പറഞ്ഞ കാര്യങ്ങളെക്കുറിച്ച് പറയുകയാണ് അനിഖ, വാക്കുകളിങ്ങനെ,
ഇത്രയും വിവാദമാവുമെന്ന് ഞാൻ കരുതിയിരുന്നില്ല. കാരണം എന്റെ ചുറ്റിനുമുള്ള എല്ലാവരും പറയുന്ന ഡയലോഗാണിത്. അത് ഇന്റർവ്യൂവിൽ പറഞ്ഞു എന്നേയുള്ളു. ഫേസ്ബുക്ക് കുറച്ചൂടി വായനയെ ഇഷ്ടപ്പെടുന്നവരാണ് നോക്കുന്നത്. കുറച്ച് മുന്നെയുള്ള ആപ്പാണ് ഫേസ്ബുക്ക്. ആ സമയത്തുള്ളവരാണ് അതിലേക്ക് കൂടുതൽ ശ്രദ്ധ കൊടുക്കുന്നത്. ഇൻസ്റ്റാഗ്രാം അതിന് ശേഷമാണ് സജീവമാവുന്നത്. അത് ഇപ്പോഴുള്ളവർ ഉപയോഗിക്കുന്നു. ഞങ്ങൾ വയസാവുമ്പോൾ അതും ഇതുപോലെ മാറി കൊണ്ടിരിക്കുമെന്നും അനിഘ പറയുന്നു.
കൂടുതൽ ഫോട്ടോസ് ഇടാനും വീഡിയോസ് ഇടാനുമൊക്കെയാണ് ഇൻസ്റ്റാഗ്രാമുള്ളത്. അതേ ഉദ്ദേശിച്ചുള്ളു. അങ്ങനെ പറഞ്ഞതിന് ശേഷം എല്ലാവരുടെയും പ്രതികരണമെന്താണെന്ന് ഞാൻ നോക്കിയതേയില്ല. ഒരു ആർട്ടിക്കിൾ കണ്ടിരുന്നു. അതോടെ ഇതുമായി ബന്ധപ്പെട്ട ഒരു കാര്യവും നോക്കാൻ പോയില്ല. എല്ലാവർക്കും അവരുടേതായ അഭിപ്രായങ്ങളുണ്ടാവുമല്ലോ. എന്റെ ഇൻസ്റ്റാഗ്രാം അടക്കമുള്ള പേജുകൾ നോക്കുന്നത് ഞാൻ തന്നെയാണ്. ഒരാൾക്ക് കൈകാര്യം ചെയ്യാൻ കൊടുക്കാൻ നോക്കി. പക്ഷേ ആ പേജ് എന്റെ പേഴ്‌സണലാണ്. കൂട്ടുകാർക്ക് മെസേജ് അയക്കാനും മറ്റുമായി തുടങ്ങിയതാണ്. അല്ലാതെ സോഷ്യൽ മീഡിയയിലെ മറ്റ് കാര്യങ്ങൾ നോക്കിയിട്ടല്ല. ഇപ്പോഴും അങ്ങനെയാണ്. മില്യൺ കണക്കിന് ഫോളോവേഴ്‌സ് ഉണ്ടാവണമെന്നൊന്നും ഇല്ല. എല്ലാവർക്കും മെസേജ് അയക്കാനും അവരുടെ മറുപടികൾ എന്തൊക്കെയാണെന്നും അറിയാനാണ് ഞാൻ ഇൻസ്റ്റാഗ്രാം നോക്കുന്നത്.
സ്ഥിരമായി പോസ്റ്റുകളും സ്‌റ്റോറികളും ഒന്നും ഇടാറില്ല. ചിലപ്പോൾ പത്തിരുപത്തിയഞ്ച് സ്റ്റോറിയൊക്കെ ഇടും. പിന്നെ മാസങ്ങളോളം എന്റെ വിവരമൊന്നും ഉണ്ടാവില്ല. എന്റെ മൂഡും എന്റെ ശരികളുമൊക്കെ നോക്കിയാണ് പോസ്റ്റുകൾ വരാറുള്ളത്. പിന്നെ ഒരു പോസ്റ്റ് ഇട്ട് കഴിഞ്ഞാൽ പതിനഞ്ച് മിനുറ്റ് വരെ അതിന് താഴെ വരുന്ന കമന്റുകൾ നോക്കും. അതുകഴിഞ്ഞാൽ പിന്നെ അക്കാര്യം വിടുകയാണ് പതിവ്. എനിക്കിത്തിരി തൊലിക്കട്ടി കൂടുതലുണ്ട്. പെട്ടെന്നൊന്നും കമന്റുകളും വിമർശനവും ഏൽക്കില്ല. കമന്റിലൂടെ ആരൊക്കെ എന്ത് പറഞ്ഞാലും അത് അവരുടെ അഭിപ്രായമല്ലേ എന്നേ ചിന്തിക്കാറുള്ളു. മോശം കമന്റിന് മറുപടി പറഞ്ഞിരുന്ന കാലമുണ്ട്. അതൊക്കെ ഇപ്പോൾ നിർത്തി. പറഞ്ഞിട്ട് കാര്യമില്ല.