നമ്മൾ ഡ്രസ് ചെയ്യുന്നത് നമ്മുടെ കംഫർട്ടിന് അനുസരിച്ചാണ്! മലയാളികളുടെ പ്രിയതാരം അനിഖ പറഞ്ഞത് കേട്ടോ!

ബാല താരമായി എത്തി പ്രേക്ഷകരുടെ മനസിലേക്ക് ചേക്കേറിയ താരമാണ് അനിഖ സുരേന്ദ്രൻ. ഇന്ന് മലയാളവും കടന്ന് തെന്നിന്ത്യയിലെ മറ്റ് ഭാഷകളിലും തിളങ്ങി നിൽക്കുകയാണ് താരം. കഥ തുടരുന്നു എന്ന ജയറാം ചിത്രത്തിലൂടെയാണ് താരം സിനിമയിൽ ശ്രദ്ധ നേടുന്നത്. 15 ൽ അധികം സിനിമകളിൽ ബാലതാരമായി അനിഖ അഭിനയിച്ചിട്ടുണ്ട്. തമിഴിൽ അജിത് നായകനായി എത്തിയ എന്നൈ അറിന്താൽ എന്ന ചിത്രത്തിൽ അദ്ദേഹത്തിന്റെ മകളായി അഭിനയിച്ചാണ് തമിഴിലേക്ക് ചുവടു വയ്ക്കുന്നത്. ഗംഭീരപ്രകടനം കഴിച്ച വച്ചതോടുകൂടി അജിത്തിന്റെ തന്നെ വിശ്വാസത്തിലും അഭിനയിക്കുകയും ചെയ്‌തു. ഓ മൈ ഡാർലിം​ഗ് എന്ന ചിത്രത്തിലൂടെ നായികയായെത്തിയിരിക്കുകയാണ് താരം. ഇപ്പോഴിതാ, അനിഖ തന്റെ ഫാഷനെ കുറിച്ചും ഡ്രസിങ്ങിനെ കുറിച്ചും സംസാരിക്കുകയാണ്.

എനിക്ക് ഫാഷനും സ്റ്റൈലുമൊക്കെ എപ്പോഴും മാറി കൊണ്ടിരിക്കുന്ന ഒന്നാണ്. എന്റെ ഫാഷൻ സെൻസൊക്കെ ഒരുപാട് മാറിയിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ നിന്നൊക്കെ ഞാൻ ഒരുപാട് ഇൻസ്പയേർഡ് ആണ്. അതുകൊണ്ട് തന്നെ ട്രെൻഡിനോടൊപ്പം സഞ്ചരിക്കാൻ എനിക്ക് ഇഷ്ടമാണ്. അതിനപ്പുറം കംഫർട്ട് എന്നൊരു ഫാക്ടറും പ്രധാനമാണ്, എനിക്ക് അൺകംഫർട്ടബിൾ ആയ ഒന്നും ഫോർ ഫാഷൻ എന്ന് പറഞ്ഞിട്ട് ചെയ്യാറില്ല. ഞാൻ ഫാഷന്റെ കാര്യത്തിൽ വളരെ സേഫ് ആയിട്ടാണ് നിൽക്കാറുള്ളത്. അധികം പരീക്ഷണങ്ങൾ ഒന്നും നടത്താൻ പോകാറില്ല. ഇപ്പോഴാണ് കുറച്ചു കൂടി പരീക്ഷണങ്ങൾ ഒക്കെ നടത്താൻ താൽപര്യം തോന്നിയത്, ചെറുപ്പത്തിൽ എന്റെ ഡ്രസുകളൊക്കെ അമ്മയാണ് ചെയ്തിരുന്നത്. ആൾ തയ്‌ക്കുമായിരുന്നു. അമ്മ തയ്ക്കുന്ന വസ്ത്രങ്ങളാണ് ഒരുപാട് കാലത്തേക്ക് ഞാൻ ഉപയോഗിച്ചിരുന്നത്. ഞാൻ ചെറുപ്പം മുതലേ ഇൻഡസ്ട്രിയിൽ ഉള്ളത് കൊണ്ടാവണം. അങ്ങനെ നെഗറ്റീവ് കമന്റ്സ് ഒന്നും അധികം വന്ന് അറിയില്ല. ഞാൻ എന്റെ പോസിറ്റീവ് കാര്യങ്ങളാണ് കാണാൻ ശ്രമിക്കുന്നത്.

നമ്മൾ ഒരു ഫോട്ടോ ഫെയ്‌സ്‌ബുക്കിൽ ഇടുമ്പോൾ ആളുകൾക്ക് അതേകുറിച്ച് എന്തും പറയാവുന്ന അവകാശവും കൊടുക്കുകയാണ്. അതുകൊണ്ട് തീർച്ചയായും അതിന് നെഗറ്റീവ്‌സും പോസിറ്റീവ്‌സും എല്ലാം ഉണ്ടാവും. അതിൽ നെഗറ്റീവ്‌സും പോസിറ്റീവ്‌സും എല്ലാം വരും. ഞാൻ അതിൽ പോസിറ്റീവ്സ് മാത്രേ നോക്കാറുള്ളു. നെഗറ്റീവ് പറയാൻ ഉള്ളവർ പറയും. നമ്മൾ ഡ്രസ് ചെയ്യുന്നത് നമ്മുടെ കംഫർട്ടിന് അനുസരിച്ചാണ്. അത് നമ്മുടെ ബോഡിയാണ്, ഞാൻ എനിക്ക് കംഫർട്ടബിൾ ആയ വസ്ത്രങ്ങളാണ് എപ്പോഴും ധരിച്ചിട്ടുള്ളത്. ഫോട്ടോ ഷൂട്ടിൽ ആണെങ്കിൽ പോലും എനിക്ക് കംഫർട്ടബിൾ അല്ലെങ്കിൽ വേണ്ട എന്ന് വയ്ക്കും. അല്ലെങ്കിൽ മുന്നോട്ട് പോകും. എന്നെ പോലെ ആയിരിക്കില്ല മറ്റൊരാൾ. ഒരിക്കലും ആരെയും സ്ലട്ട് ഷെയിം ചെയ്യാൻ പാടില്ല. എനിക്ക് പേഴ്സണലി അധികം സ്കിൻ കാണിക്കുന്നത് ഇഷ്ടമല്ല. അത് എന്റെ ചോയ്‌സാണ്. അതിന് പ്രത്യേക കാരണം ഒന്നുമില്ല, എന്റെ കംഫർട്ട് അങ്ങനെയാണ്. മുഴുവൻ കവർ ചെയ്ത ഷോർട്സ് ഇടനാണ് ആഗ്രഹം എന്നല്ല. എന്റെ ഫാഷനും സ്റ്റൈലുമൊക്കെ അതാണ്. കൂടുതൽ ആളുകൾക്കും അങ്ങനെയല്ല. അവർക്ക് സ്കിൻ കാണിക്കാൻ താത്പര്യമുണ്ട്. അവർക്ക് നല്ല ശരീരമുണ്ട്. പിന്നെ എന്തുകൊണ്ട് അത് കാണിച്ചൂടാ എന്ന ചിന്തയോടെ നടക്കുന്നവരുണ്ട്. അതും നല്ലതാണ്. ബോഡി പോസിറ്റിവിറ്റിയെ നമ്മൾ പിന്തുണയ്‌ക്കേണ്ടതാണ്

Related posts