ആ വാര്‍ത്ത കേട്ടപ്പോള്‍ ദേഷ്യം വന്നു! വൈറലായി അനിഖയുടെ വാക്കുകള്‍!

ബാല താരമായി എത്തി പ്രേക്ഷകരുടെ മനസിലേക്ക് ചേക്കേറിയ താരമാണ് അനിഖ സുരേന്ദ്രൻ. ഇന്ന് മലയാളവും കടന്ന് തെന്നിന്ത്യയിലെ മറ്റ് ഭാഷകളിലും തിളങ്ങി നിൽക്കുകയാണ് താരം. കഥ തുടരുന്നു എന്ന ജയറാം ചിത്രത്തിലൂടെയാണ് താരം സിനിമയിൽ ശ്രദ്ധ നേടുന്നത്. 15 ൽ അധികം സിനിമകളിൽ ബാലതാരമായി അനിഖ അഭിനയിച്ചിട്ടുണ്ട്. തമിഴിൽ അജിത് നായകനായി എത്തിയ എന്നൈ അറിന്താൽ എന്ന ചിത്രത്തിൽ അദ്ദേഹത്തിന്റെ മകളായി അഭിനയിച്ചാണ് തമിഴിലേക്ക് ചുവടു വയ്ക്കുന്നത്. ഗംഭീരപ്രകടനം കഴിച്ച വച്ചതോടുകൂടി അജിത്തിന്റെ തന്നെ വിശ്വാസത്തിലും അഭിനയിക്കുകയും ചെയ്‌തു. ഇപ്പോഴിതാ സിനിമകള്‍ തെരഞ്ഞെടുക്കുന്നതിനെ കുറിച്ചും ചെറുപ്പത്തിലേ നായികയായി അഭിനയിക്കാന്‍ താത്പര്യമില്ലാത്തതിനെ കുറിച്ചുമെല്ലാം തുറന്ന് പറയുകയാണ് അനിഖ. പ്രണയത്തെ കുറിച്ചും മലയാളത്തില്‍ തനിക്ക് ക്രഷ് തോന്നിയ നടന്‍മാരെ കുറിച്ചുമെല്ലാം അനിഖ മനസ്സ് തുറക്കുന്നുണ്ട്.


അനിഖ ഭയങ്കര ഹോട്ടാണെന്ന് ആരെങ്കിലും പറയുന്നത് കേട്ടിട്ട് വിഷമം തോന്നിയിട്ടുണ്ടോ എന്ന ചോദ്യത്തിന് ഒരിക്കലും ഇല്ലെന്നായിരുന്നു താരത്തിന്റെ മറുപടി. തന്നെ കുറേ പേര്‍ ക്യൂട്ടെന്നും ഹോട്ടെന്നും ഒക്കെ പറയാറുണ്ടെന്നും തന്നെ സംബന്ധിച്ച് രണ്ടും കോംപ്ലിമെന്റാണെന്നും അനിഖ പറയുന്നു. വിഷമിപ്പിച്ച ഏതെങ്കിലും ഗോസിപ്പുകള്‍ ഉണ്ടോ എന്ന ചോദ്യത്തിന് അത്ര വലിയ ഗോസിപ്പുകളൊന്നും തന്നെ കുറിച്ച് കേട്ടില്ലെന്നും എങ്കിലും തന്റെ ഒരു അടുത്ത സുഹൃത്തിനേയും തന്നേയും ചേര്‍ത്തുള്ള ഒരു ന്യൂസ് കേട്ടപ്പോള്‍ ദേഷ്യം വന്നെന്നും താരം പറഞ്ഞു. സിനിമയില്‍ നിന്നും പുറത്തുനിന്നും പ്രൊപ്പോസലുകള്‍ വരാറുണ്ടോ എന്ന ചോദ്യത്തിന് ചില സുഹൃത്തുക്കള്‍ തന്നെ പ്രൊപ്പോസ് ചെയ്ത സമയമുണ്ടായിട്ടുണ്ടെന്നും പഠനവും ഷൂട്ടുമായി പോകുമ്പോള്‍ ഇത്തരം റിലേഷന്‍ഷിപ്പുകള്‍ക്കൊന്നും സമയമില്ലെന്നും നിര്‍ഭാഗ്യവശാല്‍ ഇപ്പോഴും സിംഗിളായി തുടരുകയാണെന്നുമായിരുന്നു ചിരിച്ചുകൊണ്ടുള്ള അനിഖയുടെ മറുപടി.

തമിഴ് സിനിമയില്‍ നിന്നും വരുന്ന ഓഫറുകളെ കുറിച്ചും നായിക കഥാപാത്രമാകാനുള്ള മടിയെ കുറിച്ചുമെല്ലാം താരം അഭിമുഖത്തില്‍ പറഞ്ഞു. തമിഴ് സിനിമയില്‍ നിന്നും നിരവധി ഹീറോയിന്‍ റോളുകള്‍ വരുന്നുണ്ട്. എന്നാല്‍ പലതും എനിക്ക് യോജിച്ചതായി തോന്നുന്നില്ല. ഇത്ര ചെറുപ്പത്തിലേ ഹീറോയിന്‍ ആയി അഭിനയിക്കണമെന്ന് ആഗ്രഹമില്ല. പിന്നെ ഹീറോയിന്‍ എന്നതിനേക്കാള്‍ മൂവി സെലക്ട് ചെയ്യുമ്പോള്‍ ഞാന്‍ ക്യാരക്ടറിനാണ് പ്രധാന്യം കൊടുക്കാറ്. തമിഴില്‍ ഇതുവരെ ഹീറോയിനായിട്ടുള്ള മൂവികളൊന്നും ഞാന്‍ കമ്മിറ്റ് ചെയതിട്ടില്ല, അനിഖ പറഞ്ഞു. മലയാളി ഓഡിയന്‍സിനേക്കാള്‍ സ്‌നേഹം തമിഴ് ഓഡിയന്‍സിന് ആണെന്ന് തോന്നിട്ടില്ലേ എന്ന ചോദ്യത്തിന് മലയാളി ഓഡിയന്‍സിന് സ്‌നേഹം കുറഞ്ഞിട്ടില്ലെന്നും എന്നാല്‍ അവര്‍ അത് എക്‌സ്പ്രസ് ചെയ്യുന്ന രീതിയിലെ വ്യത്യാസമാണെന്നും അനിഖ പറഞ്ഞു. തമിഴ് ഓഡിയന്‍സില്‍ നിന്ന് കുറച്ചുകൂടി ഓപ്പണ്‍ ആയി ഒപ്പീനിയന്‍സ് പറയും. അവര്‍ കുറച്ചുകൂടി ഇന്റന്‍സ് ആണ്. ഇമോഷന്‍സ് എല്ലാം പുറത്തുകാണിക്കും. മലയാളികള്‍ പൊതുവെ അങ്ങനെയല്ല, അനിഖ പറഞ്ഞു.

Related posts