സിനിമ വിട്ട് കുടുംബത്തിന്റെ തിരക്കുകളില്‍ ജീവിക്കുമ്പോഴും ടെലിവിഷനില്‍ കുക്കറി ഷോയുമായി ആനി ഇപ്പോഴും പ്രേക്ഷകര്‍ക്കിടയിലുണ്ട്. പാചകത്തോട് തനിക്ക് വലിയ താത്പര്യമാണെന്ന് ആനി തന്നെ പലതവണ പറഞ്ഞിട്ടുണ്ട്.
തിരുവനന്തപുരത്തെ റിങ്‌സ് ബൈ ആനി റസ്റ്റോറന്റ് കൂടാതെ കൊച്ചിയിലും പുതിയ റസ്റ്റോറന്റ് തുറന്നിരിക്കുകയാണ് താരം. ഇടപ്പളളി ടോളിന് സമീപം നേതാജി നഗറില്‍ വെട്ടിക്കാട്ട് പറമ്പ് റോഡിലാണ് ആനിയുടെ ഉടമസ്ഥതയിലുളള റിങ്‌സ് ബൈ ആനി റസ്റ്റോറന്റ്.
ഉദ്ഘാടനത്തിന് സകുടുംബമായാണ് താരം എത്തിയത്. കുടുംബത്തിന്റെ പിന്തുണ കൊണ്ടു മാത്രമാണ് ഈ സംരംഭം മുന്നോട്ടു കൊണ്ടുപോകുന്നത്. തന്റെ നട്ടെല്ല് തന്നെ ഷാജിയേട്ടനും മക്കളുമാണെന്നും അവരുടെ ആത്മവിശ്വാസമാണ് തന്റെ ബലമെന്നും ആനി പറയുന്നു.ഇങ്ങനെയൊരു സംരംഭം കൊണ്ട് ഒരുപാട് പേര്‍ക്ക് ജോലി കൊടുക്കുവാന്‍ കഴിഞ്ഞതിലും സന്തോഷം ഉണ്ട്.
.