താൻ കോവിഡ് ബാധിതയെന്നു ആൻഡ്രിയ! പരിചരിച്ചവർക്ക് നന്ദി പറഞ്ഞ് താരം.

രാജ്യത്ത് കൊവിഡ് എന്ന പേമാരിയുടെ രണ്ടാം തരംഗം ഒരുപാട് പേരുടെ ജീവനെടുക്കുകയാണ്. അതിവേഗത്തിലാണ് രണ്ടാം തരംഗത്തിൽ കൊവിഡ് പടർന്നുപിടിക്കുന്നത്. നിരവധി സിനിമാതാരങ്ങള്‍ക്കും കൊവിഡ് വന്നിരുന്നു. ഇപ്പോഴിതാ നടി ആന്‍ഡ്രിയ ജെര്‍മിയ താൻ കൊവിഡ് പോസിറ്റീവാണെന്ന വിവരം പങ്കുവെച്ചിരിക്കുകയാണ്.

താരം ഇൻസ്റ്റയിലൂടെ താൻ കഴിഞ്ഞയാഴ്ച നടത്തിയ ടെസ്റ്റിലാണ് കൊവിഡ് പോസിറ്റീവായതെന്നും ഇപ്പോള്‍ ഹോം ക്വാറന്‍റൈനിൽ കഴിയുകയാണെന്നും അറിയിച്ചു. കഴിഞ്ഞയാഴ്ച എനിക്ക് കൊവിഡ് പോസിറ്റീവായി. എന്നെ പരിചരിച്ച എല്ലാ സുഹൃത്തുകള്‍ക്കും കുടുംബാഗംങ്ങള്‍ക്കും നന്ദി പറയുന്നു. ഇപ്പോഴും ഞാൻ ക്വാറന്‍റൈനിലാണ്. സുഖം പ്രാപിച്ചു വരികയാണ്.

സോഷ്യല്‍ മീഡിയയില്‍ നിന്ന് ഞാൻ ഒരു ഇടവേള എടുത്തു, എനിക്ക് വയ്യായിരുന്നു, നമ്മുടെ രാജ്യം ഇത്രയും മോശമായ കൊവിഡ് പ്രതിസന്ധിയിലൂടെ കടന്നു പോകുമ്പോള്‍ എനിക്ക് എന്താണ് പോസ്റ്റ് ചെയ്യേണ്ടതെന്ന് അറിയില്ലായിരുന്നു, എല്ലായ്‌പ്പോഴും എന്നപോലെ, എന്ത് പറയണമെന്ന് അറിയില്ല അതിനാൽ, എന്‍റെ ഹൃദയത്തില്‍ നിന്ന് ഒരു ഗാനം പാടുന്നു, അതെല്ലാം പറയുമെന്ന് പ്രത്യാശിക്കുന്നു എന്നാണ് ആൻഡ്രിയ ഇൻസ്റ്റയിൽ കുറിച്ചത്. ഈ കുറിപ്പിന്റെ കൂടെ സംടൈസ് ഇറ്റ് ടേക്ക്സ് എ മൊമന്‍റ് എന്ന ഗാനം ആലപിക്കുന്ന വീഡിയോയും താരം പോസ്റ്റ്‌ ചെയ്തിട്ടുണ്ട്. ആൻഡ്രിയ ഒടുവിൽ അഭിനയിച്ചത് മാസ്റ്റർ എന്ന സിനിമയിലാണ്. ആൻഡ്രിയയുടേതായി അണിയറയിൽ ഒരുങ്ങുന്നത് നോ എൻട്രി, വട്ടം, കാ, പിസാസ് 2 തുടങ്ങി നിരവധി സിനിമകളാണ്.

Related posts