”പോകാന്‍ സമയമായി”….ആന്‍സി കബീര്‍ അവസാനമായി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചതിങ്ങനെ

BY AISWARYA

മോഡലുകളായ ആന്‍സി കബീറിന്റെയും അഞ്ജന ഷാജന്റെയും അപകടവാര്‍ത്തയുടെ ഞെട്ടലിലാണ് ഫാഷന്‍ ലോകം. ഇപ്പോള്‍ ആന്‍സി കബീര്‍ അവസാനമായി സോഷ്യല്‍ മീഡിയയില്‍ കുറിച്ച വാക്കുകളാണ് നൊമ്പരപ്പെടുത്തുന്നത്. രണ്ടുദിവസം മുന്‍പ് പോസ്റ്റ് ചെയ്ത വീഡിയോ ആണിത്.

പച്ചപ്പിലൂടെ നടന്നു പോകുന്ന ആന്‍സിയുടെ വീഡിയോയുടെ കൂടെയാണ് ‘പോകാന്‍ സമയമായി’,,,എന്ന വരികളുളളത്. അവസാനമായി കുറിച്ച ഈ വരികള്‍ അറംപറ്റിയ പോലെയായി. ഇരുവരും വിശേഷങ്ങളുമായി സോഷ്യല്‍മീഡിയയിലെത്താറുളളതാണ്,. ഇറ്റ്‌സ് ആ കമ്മല്‍ സ്റ്റോറി എന്ന ഹ്രസ്വ ചിത്രത്തില്‍ വേഷം ലഭിച്ചതിന്റെ സന്തോഷമാണ് അഞ്ജന പങ്കുവെച്ചിരുന്നത്. ഇതിനിടയിലാണ് അപ്രതീക്ഷിതമായി ഇരുവരെയും മരണം തട്ടിയെടുത്തത്.

മിസ് കേരള 2019 ആണ് അന്‍സി. അഞ്ജലിയാകട്ടെ മിസ് കേരള റണ്ണറപ്പും. റാംപില്‍ വെച്ചുളള പരിചയമാണ് ആന്‍സിയെയും അഞ്ജനയെയും ഉറ്റ സുഹൃത്തുക്കളാക്കിയത്.

 

 

 

 

 

 

Related posts