ഉദാഹരണം സുജാത എന്ന സിനിമയിലൂടെ സിനിമാമേഖലയിൽ അരങ്ങേറ്റം കുറിച്ച താരമാണ് അനശ്വര രാജൻ. എന്നാൽ ഇപ്പോൾ മലയാളത്തിലെ യുവനടിമാരിൽ ഏറ്റവും ശ്രദ്ധേയയാണ് താരം. ഇതിനോടകം ഒരുപാട് ഹിറ്റ് ചിത്രങ്ങളുടെ ഭാഗമാകാനും അനശ്വരയ്ക്ക് കഴിഞ്ഞു. തണ്ണീർമത്തൻ ദിനങ്ങൾ, സൂപ്പർ ശരണ്യ, മൈക്ക്, പ്രണയ വിലാസം തുടങ്ങി നിരവധി ചിത്രങ്ങളിൽ താരം വേഷമിട്ടു കഴിഞ്ഞു. തഗ്‌സ്, റാങ്കി തുടങ്ങിയ ചിത്രങ്ങളിലൂടെ അനശ്വര തമിഴ് സിനിമയിലും അരങ്ങേറ്റം കുറിച്ചു. ഈ ചിത്രങ്ങൾ എല്ലാം തന്നെ പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്തിരുന്നു.
ഇപ്പോഴിതാ തനിക്കൊപ്പം കൺസപ്റ്റ് ഫോട്ടോഷൂട്ടിൽ ഒപ്പമുണ്ടായിരുന്ന സാനിയയുടെ ജന്മദിനത്തിൽ പങ്കുവച്ച വീഡിയോയും ക്യാപ്‌ഷനുമാണ് ശ്രദ്ധ നേടുന്നത്. ഇന്ന് എന്റെ റൂമേർഡ് ഗേൾഫ്രണ്ടിന് ജന്മദിന ആശംസകൾ എന്നായിരുന്നു അനശ്വര രാജൻ കുറിച്ചത്. പിറന്നാൾ ആശംസയ്ക്ക് മറുപടിയുമായി സാനിയയും കമന്റ് ബോക്സിൽ എത്തിയിട്ടുണ്ട്. ഐ ലവ് യു എന്ന് എഴുതിയതിന് ശേഷം, ശരിക്കുള്ള ഗേൾഫ്രണ്ട് ആയി തന്നെയുള്ള മറുപടി എന്നും സാനിയ കമന്റിട്ടിട്ടുണ്ട്. ബാംഗ്ലൂർ ഡെയ്സിന്റെ ഹിന്ദി റീമേക്കിലാണ് അനശ്വര ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.