ഫോട്ടോയ്ക്ക് മുന്നില്‍ നില്‍ക്കുന്ന ഒരു പെണ്‍കുട്ടിയാണ് ഞാൻ : വൈറലായി അനശ്വരയുടെ പോസ്റ്റ്

ഉദാഹരണം സുജാത എന്ന സിനിമയിലൂടെ സിനിമാമേഖലയിൽ അരങ്ങേറ്റം കുറിച്ച താരമാണ് അനശ്വര രാജൻ. എന്നാൽ ഇപ്പോൾ മലയാളത്തിലെ യുവനടിമാരിൽ ഏറ്റവും ശ്രദ്ധേയയാണ് താരം. ഇതിനോടകം ഒരുപാട് ഹിറ്റ് ചിത്രങ്ങളുടെ ഭാഗമാകാനും അനശ്വരയ്ക്ക് കഴിഞ്ഞു. ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാവുന്നത് അനശ്വരയുടെ പുതിയ ഫോട്ടോകളാണ്. താരം തന്നെയാണ് തന്റെ ഫോട്ടോ പങ്കുവെച്ചിരിക്കുന്നത്. ഈ ചിത്രത്തിന്റെ ക്യാപ്ഷൻ ആയി “ഫോട്ടോയ്‍ക്ക് മുന്നില്‍ നില്‍ക്കുന്ന ഒരു പെണ്‍കുട്ടിയാണ് ഞാൻ” എന്നാണ് താരം കുറിച്ചത്.

താൻ ഫോട്ടോ എടുത്തത് ഇൻസ്റ്റാഗ്രാമിന് വേണ്ടിയാണ് എന്ന് തമാശയായി സൂചിപ്പിക്കുകയാണ് അനശ്വര രാജൻ. അനശ്വര ചിരിച്ചുകൊണ്ടാണ് ഫോട്ടോയ്ക്ക് പോസ് ചെയ്തത്. അനശ്വരയുടെ ഫോട്ടോയ്ക്ക് കമന്റുകളുമായി ഒരുപാട് പേർ എത്തി. എല്ലാവരുംതന്നെ അനശ്വര രാജനെ അഭിനന്ദിക്കുകയാണ് ചെയ്തത്. തന്റെ ഫോട്ടോ ഷെയര്‍ ചെയ്തത് അനശ്വര രാജൻ തന്നെയാണ്. അനശ്വര രാജന്റെ ഫോട്ടോ എന്തായാലും ഹിറ്റായിരിക്കുകയാണ്. കൂടാതെ അനശ്വര രാജൻ രാംഗി എന്ന സിനിമയിലൂടെ തമിഴകത്തും എത്തുകയാണ് ഇപ്പോൾ. അനശ്വര രാംഗിയിൽ അഭിനയിക്കുന്നത് തൃഷ കൃഷ്‍ണനൊപ്പമാണ്.

Related posts