പഴയ ചിത്രങ്ങൾ കണ്ടിട്ട് ഇപ്പോൾ ക്രിഞ്ചടിക്കാറുണ്ട് ! മനസ്സ് തുറന്ന് അനശ്വര രാജൻ!

ഉദാഹരണം സുജാത എന്ന സിനിമയിലൂടെ സിനിമാമേഖലയിൽ അരങ്ങേറ്റം കുറിച്ച താരമാണ് അനശ്വര രാജൻ. എന്നാൽ ഇപ്പോൾ മലയാളത്തിലെ യുവനടിമാരിൽ ഏറ്റവും ശ്രദ്ധേയയാണ് താരം. ഇതിനോടകം ഒരുപാട് ഹിറ്റ് ചിത്രങ്ങളുടെ ഭാഗമാകാനും അനശ്വരയ്ക്ക് കഴിഞ്ഞു.

ഇപ്പോളിതാ അനശ്വരയുടെ അഭിമുഖമാണ് ശ്രദ്ധ നേടുന്നത്. ആക്ടിങ് ഈസി ആയി തോന്നാറില്ല എങ്കിലും ചില ഭാഗങ്ങൾ ചെയ്യുമ്പോൾ ഈസി ആയി തോന്നാറുണ്ട് എന്നും അനശ്വര പറഞ്ഞു. എന്തിനാ മോളെ മുടി ഒക്കെ വെട്ടി കളഞ്ഞത് എന്ന ചോദ്യം ഇപ്പോഴും കേൾക്കാറുണ്ടോ എന്ന ചോദ്യത്തിന് ഭയങ്കരമായിട്ട് എന്നാണ് നടി നൽകിയ മറുപടി.

സ്റ്റാർഡം കാരണം പ്രൈവസി നഷ്ടമായി എന്ന് തോന്നിയിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ ലഭിക്കുന്ന കമന്റുകൾ കണ്ട് ആദ്യമൊക്കെ വിഷമം ആയിരുന്നു. . ഇടക്ക് ആളുകൾ എന്റെ ബോഡിയെ കുറിച്ച് പറഞ്ഞു കേൾക്കുമ്പോൾ വിഷമം തോന്നുമായിരുന്നു. പക്ഷെ ഇപ്പോൾ ഞാൻ യൂസ്ഡ് ആയി അതുകൊണ്ട് അങ്ങനെ തോന്നാറില്ല . ചില കാര്യങ്ങളിൽ പെട്ടെന്ന് റെസ്പോൺസ് കൊടുക്കാൻ ആകില്ല അത് തന്നിൽ ഇഷ്ടമില്ലാത്ത സ്വഭാവം ആണ്. ഗോസിപ്പ് വാർത്തകൾ കണ്ടു താൻ ഞെട്ടിയിട്ടുണ്ട് ഏറ്റവും ഒടുവിൽ കണ്ടത് ഞാൻ പ്ലാസ്റ്റിക് സർജറി ചെയ്തു എന്നാണ്. നമ്മൾ വളർന്നു വരികയല്ലേ അപ്പൊ ആളുകൾക്ക് മാറ്റങ്ങൾ ഉണ്ടാകില്ലേ?. പണ്ടത്തെ ചിത്രങ്ങൾ ഒക്കെ വച്ച് കംപെയർ ചെയ്യാമോ. പണ്ടത്തെ പോലെയാണോ ഇപ്പോൾ മേക്കപ്പ്, ഡ്രസ്സ് ഒക്കെ ഉണ്ടല്ലോ. പഴയ ചിത്രങ്ങൾ കണ്ടിട്ട് ഇപ്പോൾ ക്രിഞ്ചടിക്കാറുണ്ട്.

Related posts