ചില സമയത്ത് ഇവിടെ ലിംഗസമത്വം ഇല്ലെന്ന് തോന്നിയിട്ടുണ്ട്! അനശ്വരയുടെ വാക്കുകൾ വൈറലാകുന്നു!

ഉദാഹരണം സുജാത എന്ന സിനിമയിലൂടെ സിനിമാമേഖലയിൽ അരങ്ങേറ്റം കുറിച്ച താരമാണ് അനശ്വര രാജൻ. എന്നാൽ ഇപ്പോൾ മലയാളത്തിലെ യുവനടിമാരിൽ ഏറ്റവും ശ്രദ്ധേയയാണ് താരം. ഇതിനോടകം ഒരുപാട് ഹിറ്റ് ചിത്രങ്ങളുടെ ഭാഗമാകാനും അനശ്വരയ്ക്ക് കഴിഞ്ഞു. സൂപ്പർ ശരണ്യ ആണ് അനശ്വരയുടേതായി അവസാനമായി പുറത്ത് ഇറങ്ങിയ ചിത്രം. ഇപ്പോഴിതാ മലയാള സിനിമയില്‍ ലിംഗസമത്വം ഇല്ലെന്ന് പലപ്പോഴും തോന്നിയിട്ടുണ്ടെന്ന് പറയുകയാണ് അനശ്വര. നടിമാര്‍ എന്തെങ്കിലും സംസാരിച്ചാല്‍ അത് മറ്റുള്ളവരുടെ ശ്രദ്ധ കിട്ടാന്‍ വേണ്ടിയാണെന്ന് ചിന്തിക്കുന്നവരുണ്ട് എന്നും ഒരു മാഗസിന് നല്‍കിയ അഭിമുഖത്തില്‍ അനശ്വര പറയുന്നു. മലയാള സിനിമയില്‍ യുവ നടിമാര്‍ നേരിടുന്ന എന്തെങ്കിലും പ്രശ്നം നേരിടുന്നുണ്ടോ എന്ന ചോദ്യത്തിനാണ് അനശ്വര മറുപടി പറഞ്ഞത്.

അനശ്വരയുടെ വാക്കുകള്‍ ഇങ്ങനെ, സിനിമയിലുള്ള സ്ത്രീകള്‍ പൊതുവേ സേഫാണ്. തനിക്കിതുവരെ പ്രശ്നമൊന്നും നേരിടേണ്ടി വന്നിട്ടില്ല. അതിനര്‍ത്ഥം ഈ മേഖലയില്‍ യാതൊരു പ്രശ്നവുമില്ലെന്നല്ല. അങ്ങനെ നേരിടുന്നവരുണ്ടാകാം. ചില സമയത്ത് ഇവിടെ ലിംഗസമത്വം ഇല്ലെന്ന് തോന്നിയിട്ടുണ്ട്. പെണ്‍കുട്ടികള്‍ എന്തെങ്കിലും സംസാരിച്ചാല്‍ അത് മറ്റുള്ളവരുടെ ശ്രദ്ധ കിട്ടാന്‍ വേണ്ടിയാണെന്ന് ചിന്തിക്കുന്നവരുണ്ട്.

പക്ഷേ ആണ്‍കുട്ടികള്‍ ചെയ്യുന്നത് ഗൗരവമായി എടുക്കുകയും ചെയ്യും. നടിമാര്‍ അഭിപ്രായം പറഞ്ഞാല്‍ അവര്‍ക്ക് ശ്രദ്ധ കിട്ടാനും അതുവഴി കൂടുതല്‍ സിനിമയില്‍ അവസരങ്ങള്‍ കിട്ടാനുമൊക്കെയാണെന്ന് പറയുന്നവരുണ്ടെന്ന് തോന്നിയിട്ടുണ്ട്. എങ്കിലും താന്‍ തന്റെ അഭിപ്രായങ്ങള്‍ പറയേണ്ട രീതിയില്‍ പറയാറുണ്ട്. തനിക്കതിന് വേണ്ടത്ര പരിഗണന കിട്ടാറുമുണ്ട്.

Related posts