വസ്ത്രധാരണം, ശരീരപ്രകൃതി, സാമ്പത്തികാവസ്ഥ, അഭിപ്രായ പ്രകടനം എന്നിവയുടെ പേരില സെലിബ്രിറ്റികൾ മിക്കപ്പോഴും സൈബര്‍ ആക്രമണങ്ങൾക്ക് ഇരയാകാറുണ്ട്. അഭിനേത്രികൾക്കാണ് മിക്കപ്പോഴും ഇത്തരം ദുരനുഭവങ്ങള്‍ നേരിടേണ്ടി വരുന്നത്. ചിലര്‍ ഇതിനെതിരെ അസ്സൽ മറുപടിയുമായി രംഗത്തെത്താറുമുണ്ട്. ഇപ്പോഴിതാ ഇത്തരത്തില്‍ തനിക്കെതിരെ വരുന്ന അധിക്ഷേപ കമന്റുകളില്‍ സഹികെട്ട് പ്രതികരിച്ചിരിക്കുകയാണ് നടിയും അവതാരകയുമായ അനസൂയ ഭരദ്വാജ്. അഭിനേത്രിയായും അവതാരകയായും തെന്നിന്ത്യയ്ക്ക് സുപരിചിതയാണ് അനസൂയ മലയാളികള്‍ക്ക് സുപരിചിതയായത് ഭീഷ്മപര്‍വം റിലീസ് ചെയ്ത ശേഷമാണ്. ചിത്രത്തിലെ ആലീസ് എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അല്ലു അർജുൻ നായകനായി പുറത്തിറങ്ങിയ പുഷ്പയിൽ നെഗറ്റീവ് കഥാപാത്രം ചെയ്തും താരം ശ്രദ്ധനേടിയിരുന്നു.
പലപ്പോഴും അവര്‍ഡ് നിശകളിലും ഫോട്ടോഷൂട്ടുകളിലുമെല്ലാം ഗ്ലാമറാസായും അനസൂയ പ്രത്യക്ഷപ്പെടാറുണ്ട്. താരം മോഡേണ്‍ വസ്ത്രങ്ങള്‍ ധരിക്കുന്നതാണ് ചിലരെ പ്രകോപിപ്പിച്ചത്. വളരെ മോശമായ കമന്റുകളാണ് അനസൂയയ്ക്ക് ലഭിക്കുന്നത്. ഒടുവില്‍ സഹികെട്ട് അത്തരക്കാര്‍ക്ക് താരം മറുപടിയും നല്‍ക്. രണ്ട് കുട്ടികളുടെ അമ്മയായിട്ടും ഇറക്കം കുറഞ്ഞ വസ്ത്രങ്ങളാണ് അനസൂയ ധരിക്കുന്നതെന്നും തെലുങ്ക് സ്ത്രീ സമൂഹത്തിന് അനസൂയ അപമാനമാണെന്നുമായിരുന്നു ഒരു കമന്റ്. ഇതിന് അനസൂയ കുറിക്കുകൊള്ളുന്ന മറുപടിയാണ് നല്‍കിയിരിക്കുന്നത്.
നിങ്ങളുടെ ചിന്താ പ്രക്രിയ മുഴുവന്‍ പുരുഷ സമൂഹത്തിനും നാണക്കേടാണ്. നിങ്ങള്‍ നിങ്ങളുടെ കാര്യം നോക്കിയാല്‍ മതി. എന്നെ നോക്കാന്‍ എനിക്കറിയാം’ എന്നാണ് പരിഹസിച്ച വ്യക്തിക്ക് മറുപടിയായി അനസൂയ കുറിച്ചത്. കുറച്ച് പുരുഷന്മാര്‍ക്ക് ഇനിയും വിദ്യാഭ്യാസം നല്‍കേണ്ടത് ആവശ്യമാണെന്നും സ്ത്രീകള്‍ക്ക് അവരുടേതായ താല്‍പ്പര്യങ്ങളും ജീവിതവും ഉണ്ടെന്നും അത് മാനിക്കണമെന്നും പലര്‍ക്കും അറിയില്ലെന്നും അനസൂയ കുറിച്ചു. ഒരു സ്ത്രീയെ അവളുടെ വസ്ത്രം നോക്കി വിലയിരുത്തുന്നത് ഒരിക്കലും അവസാനിക്കാത്ത വിഷയമാണെന്നും സെലിബ്രിറ്റികളെ ലക്ഷ്യമിടുന്നത് ആളുകള്‍ തുടരുകയാണെന്നും എല്ലാത്തിനും സെലിബ്രിറ്റികള്‍ വിശദീകരണം നല്‍കണമെന്ന അവസ്ഥയാണുള്ളതെന്നും അനസൂയ പറഞ്ഞു.