പാതിരാത്രിയിലും വിളിക്കാന്‍ പറ്റുന്ന സുഹൃത്ത് മേഘ്‌നയാണെന്നും എന്നാല്‍! മനസ്സ് തുറന്ന് അനന്യ!

അനന്യ മലയാളികളുടെ പ്രിയപ്പെട്ട നടിയാണ്. പൈ ബ്രദേഴ്‌സ് വൃദ്ധന്മാരെ സൂക്ഷിക്കുക എന്നീ ചിത്രങ്ങൾ ബാലതാരമായി താരം എത്തിയിരുന്നു. പോസിറ്റീവ് എന്ന ചിത്രത്തിലൂടെയാണ് അനന്യ നായികയായി അരങ്ങേറ്റം കുറിക്കുന്നത്. നാടോടികൾ എന്ന ചിത്രത്തിലൂടെ തമിഴിലേക്കും താരം ചുവടു വച്ചു. ഇടയ്ക്ക് സിനിമയില്‍ നിന്നും ഇടവേളയെടുത്തിരുന്ന നടി അടുത്തിടെ തിരികെ എത്തിയിരുന്നു. ഏത് പാതിരാത്രിയിലും വിളിക്കാന്‍ സ്വാതന്ത്ര്യമുള്ള സുഹൃത്തിനെ കുറിച്ച് ചോദിച്ചപ്പോള്‍ അനന്യ പറഞ്ഞ മറുപടിയും അതിനുള്ള കാരണവുമാണ് ഇപ്പോള്‍ ശ്രദ്ധനേടുന്നത്. നടി മേഘ്‌ന രാജിന്റെ പേരാണ് മറുപടിയായി അനന്യ പറഞ്ഞത്. പാതിരാത്രിയിലും വിളിക്കാന്‍ പറ്റുന്ന സുഹൃത്ത് മേഘ്‌നയാണെന്നും എന്നാല്‍ അവള്‍ ഫോണ്‍ എടുക്കുമോ എന്നത് ഒരു ചോദ്യമാണെന്നുമാണ് അനന്യ പറഞ്ഞത്.

അടുത്തിടെ മേഘ്‌നയ്ക്കും മകന്‍ രായന്‍ സര്‍ജയ്ക്കുമൊപ്പം നില്‍ക്കുന്ന അനന്യയുടെ ഫോട്ടോ വൈറലായി മാറിയിരുന്നു. മേഘ്‌നയുമായി അടുത്ത സൗഹൃദമുണ്ടെന്നും 11 വര്‍ഷമായി തങ്ങള്‍ പരിചയപ്പെട്ടിട്ടെന്നുമാണ് അനന്യ പറഞ്ഞത്. മുല്ലമൊട്ടും മുന്തിരിച്ചാറും എന്ന ചിത്രത്തിലാണ് മേഘ്നയും അനന്യയും ആദ്യമായി ഒന്നിച്ച് അഭിനയിക്കുന്നത്. എന്നാല്‍ ആ സിനിമ ചെയ്യുന്ന സമയത്ത് അങ്ങനെ വല്യ കൂട്ടൊന്നുമുണ്ടായിരുന്നില്ലെന്നും പിന്നീട് 100 ഡിഗ്രി സെല്‍ഷ്യസ് ചെയ്തപ്പോഴാണ് തങ്ങള്‍ നല്ല സുഹൃത്തുക്കളായി മാറുന്നതെന്നും അനന്യ പറഞ്ഞു. അവിടം മുതലാണ് തങ്ങളുടെ സൗഹൃദം ശക്തമായതെന്നും നടി പറഞ്ഞു. മേഘ്‌നയുടെ മകനെ ഡിസ്റ്റോ എന്നാണ് അനന്യ വിളിക്കുന്നത്.

അനന്യയുടേതായി പുറത്തെത്താനുള്ളത് അപ്പന്‍ എന്ന ചിത്രമാണ്. സണ്ണി വെയ്‌നാണ് നായകന്‍. ഗ്രേസ് ആന്റണി, അലന്‍സിയര്‍, പോളി വത്സന്‍ എന്നിവരും ചിത്രത്തിലുണ്ട്. 2008ല്‍ പോസിറ്റീവ് എന്ന മലയാള ചലച്ചിത്രത്തിലൂടെയാണ് നടി അനന്യ സിനിമയിലേക്ക് എത്തിയത്. തുടര്‍ന്ന് അതേ വര്‍ഷം തന്നെ നാടോടികള്‍ എന്ന തമിഴ് ചലച്ചിത്രത്തിലും അഭിനയിച്ചു.

 

Related posts