മിനിസ്ക്രീൻ നടനായ ആനന്ദ് നാരായണൻ മലയാളികൾക്ക് പ്രിയങ്കരനാണ്. താരം മലയാളികളുടെ മനസ്സിലിടം നേടിയത് കുടുംബവിളക്ക് എന്ന പരമ്പരയിൽ ഡോക്ടർ അനിരുദ്ധ് എന്ന കഥാപാത്രമായി എത്തിയാണ്. മീര വാസുദേവാണ് പരമ്പരയിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. കുടുംബവിളക്ക് ടിആർപി റേറ്റിംഗിൽ മുന്നിൽ നിൽക്കുന്ന പരമ്പരകളിൽ ഒന്നാണ്. കുടുംബവിളക്കിലെ കഥാപാത്രങ്ങളെല്ലാം പ്രേക്ഷകർക്ക് പ്രിയങ്കരരാണ്. ആനന്ദ് അഭിനയ രംഗത്ത് എത്തുന്നത് 2014ൽ ഒരു പരമ്പരയിലൂടെയാണ്. ഒരു ചാനൽ പരിപാടിയിൽ അവതാരകനായിട്ടാണ് ആദ്യമായി ആനന്ദ് ക്യാമറയ്ക്ക് മുന്നിലെത്തുന്നത്. സോഷ്യൽ മീഡിയയിലും ഏറെ സജീവമാണ് നടൻ. താരത്തെ പ്രേക്ഷകരിലേക്ക് കൂടുതല്‍ അടുപ്പിച്ചത് തന്റെ യൂട്യൂബ് ചാനല്‍ തന്നെയാണ്. തുടക്കത്തില്‍ കുടുംബവിശേഷങ്ങള്‍ പങ്കുവെച്ചായിരുന്നു ആനന്ദ് എത്തിയത്. പിന്നീട് ഇതിലൂടെ സെലിബ്രിറ്റികളും ആയുള്ള അഭിമുഖങ്ങള്‍ ഷെയര്‍ ചെയ്യാന്‍ തുടങ്ങി. അതുകൊണ്ടുതന്നെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ ആനന്ദിന്റെ യൂട്യൂബ് ചാനല്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു . ഇന്ന് താരം പങ്കുവയ്ക്കുന്ന വീഡിയോയ്ക്ക് എല്ലാം കാഴ്ചക്കാര്‍ ഏറെയാണ്. നിമിഷനേരം കൊണ്ടാണ് ഈ വീഡിയോ വൈറല്‍ ആവാര്.
ഇടയ്ക്ക് തന്റെ കുടുംബവിശേഷം പങ്കുവെച്ചും ആനന്ദ് എത്താറുണ്ട്. ഭാര്യ മിനിയെക്കുറിച്ചും, മക്കളെക്കുറിച്ചെല്ലാം നടന് സംസാരിക്കാറുണ്ട്. ഇപ്പോഴിതാ വര്‍ഷങ്ങള്‍ക്കുമുമ്പ് ഭാര്യയ്ക്ക് കൊടുത്ത വാക്ക് പാലിച്ചിരിക്കുകയാണ് ആനന്ദ്. സംഭവം മറ്റൊന്നുമല്ല, പ്രേമിച്ചു നടന്നിരുന്ന സമയത്ത് ഒരു ചെറിയ ഫോണ്‍ ആനന്ദ് മിനിക്കി വാങ്ങി കൊടുത്തിരുന്നു. അതില്‍ കോള്‍ ചെയ്യാന്‍ മാത്രമേ പറ്റുമായിരുന്നു. തന്റെ കയ്യില്‍ കാശ് വരുമ്പോള്‍ നല്ലൊരു ഫോണ്‍ വാങ്ങിച്ചു തരും എന്ന് അന്ന് ആനന്ദ് മിനിക്ക് വാക്ക് കൊടുക്കുകയായിരുന്നു. ഇപ്പോള്‍ ഇതാ ആ വാക്ക് പാലിച്ചിരിക്കുകയാണ് നടന്.
സാംസങ് ഗാലക്സി ഇന്ത്യയില്‍ ഇറക്കിയിരിയ്ക്കുന്ന ഏറ്റവും ലേറ്റസ്റ്റും ഏറ്റവും വില കൂടിയതുമായ ഫോണ്‍ ആണ് മിനിക്ക് ആനന്ദ് സമ്മാനമായി നല്‍കിയത്. സാംസങ് ഗാലക്സി എസ് 22 അള്‍ട്ര മോഡല്‍ ഫോണിന് ഒരുലക്ഷത്തി പതിനായിരം രൂപയാണ് വില. ആ വിലയ്ക്ക് ഉള്ള ഗുണങ്ങളും ഫോണിന് ഉണ്ട് എന്ന് ആനന്ദ് നാരായണന് പറയുന്നു. സാംസങ് ഗാലക്സി ഇന്ത്യയില്‍ ഇറക്കിയിരിയ്ക്കുന്ന ഏറ്റവും ലേറ്റസ്റ്റും ഏറ്റവും വില കൂടിയതുമായ ഫോണ്‍ ആണ് മിനിക്ക് ആനന്ദ് സമ്മാനമായി നല്‍കിയത്. സാംസങ് ഗാലക്സി എസ് 22 അള്‍ട്ര മോഡല്‍ ഫോണിന് ഒരുലക്ഷത്തി പതിനായിരം രൂപയാണ് വില. ആ വിലയ്ക്ക് ഉള്ള ഗുണങ്ങളും ഫോണിന് ഉണ്ട് എന്ന് ആനന്ദ് നാരായണന് പറയുന്നു.