ഞാന്‍ യുട്യൂബ് ചാനല്‍ ആരംഭിച്ചത് കഞ്ഞി കുടിച്ച് പോകാന്‍ വേണ്ടിയാണ്! മനസ് തുറന്ന് ആനന്ദ് നാരായൺ!

മിനിസ്‌ക്രീൻ നടനായ ആനന്ദ് നാരായണൻ മലയാളികൾക്ക് പ്രിയങ്കരനാണ്. താരം മലയാളികളുടെ മനസ്സിലിടം നേടിയത് കുടുംബവിളക്ക് എന്ന പരമ്പരയിൽ ഡോക്ടർ അനിരുദ്ധ് എന്ന കഥാപാത്രമായി എത്തിയാണ്. മീര വാസുദേവാണ് പരമ്പരയിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. കുടുംബവിളക്ക് ടിആർപി റേറ്റിം​ഗിൽ മുന്നിൽ നിൽക്കുന്ന പരമ്പരകളിൽ ഒന്നാണ്. കുടുംബവിളക്കിലെ കഥാപാത്രങ്ങളെല്ലാം പ്രേക്ഷകർക്ക് പ്രിയങ്കരരാണ്. ആനന്ദ് അഭിനയ രംഗത്ത് എത്തുന്നത് 2014ൽ ഒരു പരമ്പരയിലൂടെയാണ്. ഒരു ചാനൽ പരിപാടിയിൽ അവതാരകനായിട്ടാണ് ആദ്യമായി ആനന്ദ് ക്യാമറയ്ക്ക് മുന്നിലെത്തുന്നത്. സോഷ്യൽ മീഡിയയിലും ഏറെ സജീവമാണ് നടൻ.

പത്ത് വര്‍ഷം നീണ്ട പ്രണയത്തിനൊടുവിലായിരുന്നു ആനന്ദിന്റെ വിവാഹം. ആദ്യം പ്രണയം പറഞ്ഞപ്പോള്‍ സമ്മതമല്ലെന്നായിരുന്നു ഭാര്യയുടെ മറുപടിയെന്നും പിന്നീട് കുറച്ച് ദിവസം കൂടി പിറകെ നടന്ന ശേഷമാണ് സമ്മതം ഭാര്യ പറഞ്ഞതെന്നും നടന്‍ നേരത്തെ പറഞ്ഞിരുന്നു. ഇപ്പോള്‍ വിശേഷങ്ങള്‍ പങ്കുവെച്ച് ആനന്ദ് തന്റെ യുട്യൂബ് ചാനലില്‍ പങ്കുവെച്ച വീഡിയോയാണ് ശ്രദ്ധനേടുന്നത്. ആരാധകര്‍ പലപ്പോഴായി ചോദിച്ച ചോദ്യങ്ങള്‍ക്കാണ് ആനന്ദ് മറുപടി പറഞ്ഞത്. ഞാന്‍ യുട്യൂബ് ചാനല്‍ ആരംഭിച്ചത് കഞ്ഞി കുടിച്ച് പോകാന്‍ വേണ്ടിയാണ്. മക്കള്‍ വളര്‍ന്നതിനാല്‍ അവരെ നോക്കാന്‍ വേണ്ടി ഭാര്യ മിനി ഇപ്പോള്‍ ജോലി രാജി വെച്ചിരിക്കുകയാണ്. അതൊരു സ്ഥിര വരുമാനമായിരുന്നു. എന്റെ ജോലിക്ക് എപ്പോഴും സ്ഥിരത ഉണ്ടായിക്കൊള്ളമെന്നില്ല. അതെല്ലാം കണക്കിലെടുത്താണ് യുട്യൂബ് ചാനല്‍ ആരംഭിച്ചത്.

എല്ലാവരും പലപ്പോഴായി ആവശ്യപ്പെട്ടിട്ടുണ്ട് ശിവാഞ്ജലിയെ യുട്യൂബ് ചാനലില്‍ അതിഥികളായി കൊണ്ടുവരണമെന്നത്. ഗോപികയും സജിനും ഷൂട്ടിങ് സമയത്ത് മാത്രമാണ് ഒരുമിച്ച് വരുന്നത്. സമയം ഒത്തുവരാത്തതിനാലാണ് അവരെ കൊണ്ടുവരാന്‍ സാധിക്കാതിരുന്നത്. ഇപ്പോള്‍ വിശേഷങ്ങള്‍ പങ്കുവെച്ച് ആനന്ദ് തന്റെ യുട്യൂബ് ചാനലില്‍ പങ്കുവെച്ച വീഡിയോയാണ് ശ്രദ്ധനേടുന്നത്. ആരാധകര്‍ പലപ്പോഴായി ചോദിച്ച ചോദ്യങ്ങള്‍ക്കാണ് ആനന്ദ് മറുപടി പറഞ്ഞത്. ‘ഞാന്‍ യുട്യൂബ് ചാനല്‍ ആരംഭിച്ചത് കഞ്ഞി കുടിച്ച് പോകാന്‍ വേണ്ടിയാണ്. മക്കള്‍ വളര്‍ന്നതിനാല്‍ അവരെ നോക്കാന്‍ വേണ്ടി ഭാര്യ മിനി ഇപ്പോള്‍ ജോലി രാജി വെച്ചിരിക്കുകയാണ്. അതൊരു സ്ഥിര വരുമാനമായിരുന്നു. എന്റെ ജോലിക്ക് എപ്പോഴും സ്ഥിരത ഉണ്ടായിക്കൊള്ളമെന്നില്ല. അതെല്ലാം കണക്കിലെടുത്താണ് യുട്യൂബ് ചാനല്‍ ആരംഭിച്ചത്. എല്ലാവരും പലപ്പോഴായി ആവശ്യപ്പെട്ടിട്ടുണ്ട് ശിവാഞ്ജലിയെ യുട്യൂബ് ചാനലില്‍ അതിഥികളായി കൊണ്ടുവരണമെന്നത്. ഗോപികയും സജിനും ഷൂട്ടിങ് സമയത്ത് മാത്രമാണ് ഒരുമിച്ച് വരുന്നത്. സമയം ഒത്തുവരാത്തതിനാലാണ് അവരെ കൊണ്ടുവരാന്‍ സാധിക്കാതിരുന്നത്.

Related posts