പ്രമുഖ നടിയുടെ ഫോണിൽ അജ്ഞാതനായ ആള്‍ വാട്സാപ്പിൽ വീഡിയോ കോൾ വിളിച്ചു.കോൾ എടുത്ത നടി കണ്ടത് യുവാവ് സ്വയംഭോഗം ചെയ്യുന്നത്. നടി മുംബൈ പൊലീസിൽ പരാതി നല്‍കി. ബ്രിട്ടന്‍ കണ്‍ട്രി കോഡുള്ള നമ്പരിൽ നിന്ന് വിളിച്ചയാളാണ് വീഡിയോകോളില്‍ സ്വയംഭോഗം ചെയ്തതെന്ന് മുംബൈയില്‍ സ്റ്റണ്ട് ആര്‍ട്ടിസ്റ്റായ നടി പറയുന്നു.
അജ്ഞാത നമ്പരുകളില്‍ തുടര്‍ച്ചയായി വീഡിയോ കോള്‍ വരാറുണ്ടെന്ന് നടി പരാതിയില്‍ പറയുന്നു. ഈ കോളുകള്‍ എടുക്കാതെ കട്ടാക്കാകുകയായിരുന്നു ചെയ്തിരുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസം ഇത്തരത്തില്‍ വീഡിയോ കോള്‍ വന്നപ്പോള്‍ അബദ്ധത്തില്‍ കൈതട്ടി അതെടുത്തു. അപ്പോള്‍ മറുവശത്ത് ഒരു യുവാവ് നഗ്നനായി സ്വയംഭാഗം ചെയ്യുന്നതാണ് കണ്ടതെന്നും യുവതി പരാതിയില്‍ പറയുന്നു.
വെള്ളിയാഴ്ച വൈകിട്ടാണ് തനിക്ക് ഈ വീഡിയോ കോള്‍ ലഭിച്ചതെന്നും നടി പറയുന്നു. പ്രതി തന്നെ കാണുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ യുവതി ഫോണ്‍ ക്യാമറ മറച്ചുകൊണ്ട് വിളിച്ചയാളുടെ സ്‌ക്രീന്‍ഷോട്ടുകള്‍ എടുത്തു. അതിനുശേഷം വിളിച്ചയാള്‍ ലൈംഗികച്ചുവയുള്ള ടെക്സ്റ്റ് സന്ദേശങ്ങള്‍ അയച്ചു. തന്‍റെ പേരു വിളിച്ചാണ് ഇയാള്‍ സന്ദേശങ്ങള്‍ അയച്ചതെന്നും യുവതി പറയുന്നു.അതിനുശേഷം യുവതി സ്ക്രീന്‍ ഷോട്ടുകള്‍ മുംബൈ പൊലീസിനെ ടാഗ് ചെയ്തുകൊണ്ടു ട്വിറ്ററില്‍ പങ്കുവെച്ചു. ഇതോടെ തന്നെ വിളിച്ചയാള്‍ മാപ്പു പറഞ്ഞുകൊണ്ട് വാട്സാപ്പ് സന്ദേശം അയച്ചതായും യുവതി പറഞ്ഞു.
‘താന്‍ കുഴപ്പത്തിലാണെന്ന് മനസിലാക്കി അയാള്‍ ക്ഷമ ചോദിക്കാന്‍ തുടങ്ങി. താന്‍ 20 വയസുള്ള വിദ്യാര്‍ത്ഥിയാണെന്നും തെറ്റ് പറ്റിയെന്നും ക്ഷമിക്കണമെന്നുമാണ് അയാള്‍ പറഞ്ഞത് ‘- നടി പറഞ്ഞു.യുവതിയുടെ പരാതിയില്‍ മുംബൈ വെര്‍സോവ പോലീസ് സ്റ്റേഷനില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. ഇതേ നമ്പരില്‍നിന്ന് മറ്റൊരു യുവതിക്കും നഗ്ന വീഡിയോ കോള്‍ ലഭിച്ചതായി പരാതിയുണ്ട്.
സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. വിളിച്ചയാളെ കണ്ടെത്താന്‍ ഹൈടെക്ക് സെല്ലിന്‍റെ സഹായം തേടിയിരിക്കുകയാണ് പൊലീസ്. പ്രതിയെ ഉടന്‍ കണ്ടെത്തുമെന്നും പൊലീസ് അറിയിച്ചു.കഴിഞ്ഞ വര്‍ഷവും സമാനമായ രീതിയില്‍ തന്നെ അജ്ഞാത വീഡിയോ കോളില്‍ അപമാനിച്ചതായും നടി പൊലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു.