ഞാനിപ്പോഴും അഭിനയത്തിൽ തുടരുന്നത് അതുകൊണ്ട് മാത്രമാണ്! പ്രേക്ഷകരുടെ പ്രിയപ്പെട്ട അമൃത പറയുന്നു!

അമൃത വർണ്ണൻ മലയാളി മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയാണ്. നായികയായി എത്തിയ താരം പിന്നീട് നെഗറ്റീവ് വേഷങ്ങളിലൂടെ തിളങ്ങി. പാടാത്ത പൈങ്കിളി എന്ന പരമ്പരയിലാണ് താരം ഇപ്പോൾ അഭിനയിക്കുന്നത്. നടന്‍ പ്രശാന്ത് ആണ് അമൃതയുടെ ഭര്‍ത്താവ്. വിവാഹത്തിന് ശേഷവും സീരിയല്‍ രംഗത്ത് സജീവമാണ് താരം. യൂട്യൂബ് വീഡിയോകളിലൂടെ വിശേഷങ്ങൾ പങ്കുവെച്ച് അമൃത രംഗത്ത് എത്താറുണ്ട്.

ഇപ്പോളിതാ ഇരുവരും ജീവിതത്തെക്കുറിച്ചും കരിയറിനെക്കുറിച്ചും പറയുകയാണ്. വാക്കുകളിങ്ങനെ, ഞങ്ങളൊരു അമ്പലത്തിൽ നിൽക്കുന്ന സമയത്തായിരുന്നു അവർ വിളിച്ചത്. അവരാണ് ചാനൽ തുടങ്ങുന്നതിനെക്കുറിച്ച് ചോദിച്ച് വിളിച്ചത്. കല്യാണത്തിന് മുൻപ് അവർ എന്നെ വിളിച്ചിരുന്നു. എന്ന് വർക്കൊക്കെയായി തിരക്കിലായിരുന്നതിനാൽ വേണ്ടെന്നായിരുന്നു ഞാൻ പറഞ്ഞത്. പിന്നെ കല്യാണം കഴിഞ്ഞപ്പോഴാണ് തീരുമാനം മാറിയത്. ഒരു ദിവസം വീഡിയോ ഷൂട്ട് ചെയ്യുകയാണെങ്കിൽ മൂന്നാല് വീഡിയോ ഒക്കെ ചെയ്യും. ഞങ്ങൾ രണ്ടാളും ഫ്രീയായിരിക്കുന്ന സമയത്താണ് വീഡിയോ ഷൂട്ട് ചെയ്യുന്നത്. നാട്ടിലെ വിശേഷങ്ങൾ കാണാനാണ് ആൾക്കാർക്കിഷ്ടം. അതിനാണ് കൂടുതൽ വ്യൂ കിട്ടുന്നത്. ഇവിടുന്നങ്ങനെ വലിയ കണ്ടന്റ് കിട്ടാറില്ല. പുതിയ കണ്ടന്റുകളൊക്കെ കണ്ടുപിടിക്കണം. എല്ലാം വാരിവലിച്ച് ചെയ്യാനിഷ്ടമില്ല ഞങ്ങൾക്കെന്നും ഇരുവരും പറഞ്ഞിരുന്നു. വ്യത്യസ്തമായ വീഡിയോകൾ ചെയ്യാനാണ് ആഗ്രഹിക്കാറുള്ളത്.

ഞാനിപ്പോഴും അഭിനയത്തിൽ തുടരുന്നത് ചേട്ടന്റെയും വീട്ടുകാരുടെയും പിന്തുണയുള്ളത് കൊണ്ടാണ്. അതാണ് അവൾ എന്നെയും ഇതിലേക്ക് ഇട്ടത്, ഞാൻ പുറത്തൊക്കെ പോവണമെന്നൊക്കെ കരുതിയ ആളായിരുന്നുവെന്നായിരുന്നു അമൃത പറഞ്ഞത്. എനിക്ക് അഭിനയിക്കാൻ ആഗ്രഹമുണ്ടെന്ന് മനസിലാക്കി അവളും അവസരങ്ങൾ കിട്ടുന്നതിനായി ശ്രമിച്ചിരുന്നുവെന്നും പ്രശാന്ത് പറഞ്ഞിരുന്നു. കുടുംബത്തിലുള്ളവരെല്ലാം നല്ല സപ്പോർട്ടീവാണ്. അവർ പോവണ്ട എന്ന് പറഞ്ഞാൽ ഞാൻ ഈ ഫീൽഡിൽ ഉണ്ടാവില്ല. പാടാത്ത പൈങ്കിളി ലൊക്കേഷനിരിക്കുമ്പോൾ ഇതേക്കുറിച്ച് ഞങ്ങൾ സംസാരിച്ചിരുന്നു. നീ പോവണ്ടെന്ന് അവർ പറഞ്ഞാൽ ഫീൽഡ് വിടുമോയെന്നായിരുന്നു അന്ന് സംവിധായകൻ ചോദിച്ചത്. അതാണെന്റെ ലൈഫ്, ഇതെന്റെ പാഷൻ. ഭർത്താവിന്റെയും കുടുംബത്തിന്റെയും സപ്പോർട്ടുണ്ടെങ്കിൽ പാഷന് പിന്നാലെ നമുക്ക് പോവാം.

Related posts