വിവാഹ ശേഷമാണ് ഞങ്ങൾ ഇരുവരും പ്രണയിച്ച് തുടങ്ങിയത്: മനസ്സ് തുറന്ന് അമൃത!

അമൃത വർണൻ മിനിസ്‌ക്രീനിലൂടെ പ്രേക്ഷകരുടെ മനസ്സിലിടം നേടിയ നടിയാണ്. ഇപ്പോൾ കാർത്തിക ദീപം എന്ന പരമ്പരയിൽ അഭിനയിക്കുന്ന താരം മുൻപ് പട്ടുസാരി, പുനർജനി, ചക്രവാകം, വധു, വേളാങ്കണ്ണി മാതാവ്, ഓട്ടോഗ്രാഫ് തുടങ്ങി നിരവധി സീരിയലുകളിൽ അഭിനയിച്ചിട്ടുണ്ട്. താരം ഇപ്പോൾ തന്റെ കുടുംബ ജീവിതത്തിലേക്ക് കടന്നിരിക്കുകയാണ്. കഴിഞ്ഞ ആഴ്ചയാണ് അമൃതയും പ്രശാന്തും തമ്മിലുള്ള വിവാഹം നടന്നത്. ഇരുവരും തമ്മിൽ വർഷങ്ങളായി പരിചയമുണ്ട്. ഇപ്പോൾ അത് വിവാഹത്തിൽ എത്തിനിൽക്കുകയാണ്.

ഇപ്പോൾ മനസ്സുതുറക്കുകയാണ് ഇരുവരും. 2 പ്രണയമുണ്ടായിരുന്നു. രണ്ടാളും വേറെ വിവാഹം ചെയ്ത് പോവുകയായിരുന്നു. ഞാൻ ആരെ പ്രണയിച്ചാലും അവരുടെ വിവാഹം പെട്ടെന്ന് നടക്കും. അങ്ങനെയിരിക്കെയാണ് വീണ്ടും അമൃതയുമായി കോണ്ടാക്റ്റുണ്ടായത്. വിവാഹം കഴിഞ്ഞോയെന്ന് ചോദിച്ചപ്പോൾ ഇല്ലെന്നായിരുന്നു മറുപടി. അങ്ങനെയാണ് വിവാഹത്തെക്കുറിച്ച് പറഞ്ഞത്. ദുബായിലായിരുന്ന പ്രശാന്ത് നാട്ടിലേക്ക് വന്നപ്പോഴാണ് അമൃതയെ കാണാനെത്തിയത്. ചിക്കൻ കടിച്ച് പറിക്കുന്ന അമൃതയെയാണ് അന്ന് കണ്ടത്. അങ്ങനെയാണ് വിവാഹം തീരുമാനിച്ചത് എന്ന് പ്രശാന്ത് പറയുന്നു.

വിവാഹ ശേഷവും അഭിനയിക്കണമെന്നായിരുന്നു അമൃത പറഞ്ഞത്. പ്രശാന്തും വീട്ടുകാരുമെല്ലാം ഈ തീരുമാനത്തെ പിന്തുണയ്ക്കുകയായിരുന്നു. വിവാഹ ശേഷമാണ് ഞങ്ങൾ ഇരുവരും പ്രണയിച്ച് തുടങ്ങിയതെന്നും അമൃതയയും പ്രശാന്തും പറയുന്നു. പ്രശാന്തിനും അഭിനയമോഹമുണ്ട്. നീലക്കുയിൽ സീരിയലിൽ ചെറിയൊരു വേഷത്തിൽ പ്രത്യക്ഷപ്പെട്ടിരുന്നു. പ്രശാന്തിന് നായികയായി അമൃത വരുമോയെന്ന് ചോദിച്ചപ്പോൾ വേറെ നായികയെ മതിയെന്ന് താൻ പറഞ്ഞിരുന്നുവെന്നായിരുന്നു പ്രശാന്തിന്റെ മറുപടി.

Related posts