പുത്തൻ തുടക്കവുമായി അമൃത സുരേഷ്! ആശംസകളേകി ആരാധകരും

അമൃത സുരേഷ് മലയാളികളുടെ പ്രിയപ്പെട്ട ഗായികയാണ്. താരം സംഗീത റിയാലിറ്റി ഷോയിലൂടെയാണ് പ്രേക്ഷകര്‍ക്ക് സുപരിചിതയാവുന്നത്. ‘അമൃതം ഗമയ’ എന്ന പേരില്‍ സഹോദരി അഭിരാമി സുരേഷിനൊപ്പം ചേര്‍ന്ന് അമൃത ആരംഭിച്ച മ്യൂസിക് ബാന്‍ഡ് ഏറെ ശ്രദ്ധ നേടിയിരുന്നു. സഹോദരിമാര്‍ ചേര്‍ന്ന് എജി വ്‌ളോഗ്‌സ് എന്ന ഒരു യൂട്യൂബ് ചാനലും നടത്തുന്നുണ്ട്. നേരത്തെ ഇരുവരും ബിഗ്‌ബോസ് സീസണ്‍ രണ്ടില്‍ മത്സരാര്‍ത്ഥികളായും എത്തിയിരുന്നു.

നടന്‍ ബാലയുമായി അമൃത പ്രണയത്തിലാവുകയും വിവാഹിതര്‍ ആവുകയും ചെയ്തിരുന്നു. എന്നാല്‍ പിന്നീട് ഇരുവരും വേര്‍ പിരിയുകയായിരുന്നു. ഇരുവര്‍ക്കും ഈ ബന്ധത്തില്‍ ഒരു മകളുണ്ട്. അവന്തിക എന്നാണ് മകളുടെ പേര്. പാപ്പു എന്നാണ് അമൃതയും കുടുംബവും മകളെ സ്‌നേഹത്തോടെ വിളിക്കുന്നത്. യൂട്യൂബ് വീഡിയോകളിലും അമൃതയുടെയും അഭിരാമിയുടെയും സോഷ്യല്‍ മീഡിയകളിലും പാപ്പു ഇടയ്ക്ക് എത്താറുണ്ട്.

ഇപ്പോള്‍ പുതിയ തുടക്കം കുറിച്ചിരിക്കുകയാണ് അമൃത. സംഗീതത്തിന് അപ്പുറം ഫാഷന്‍ ലോകത്തും മോഡലിംഗിലുമൊക്കെ സജീവമാകാനാണ് അമൃതയും അഭിരാമിയും തീരുമാനിച്ചിരിക്കുന്നത്. സോഷ്യല്‍ മീഡിയകളില്‍ ഇപ്പോള്‍ നിറയുന്നത് ഒരു ജ്വല്ലറിയുടെ പരസ്യത്തില്‍ മോഡലായി എത്തുന്ന അമൃതയുടെ ചിത്രങ്ങളാണ്. ഡിസൈനര്‍ ആഭരണങ്ങള്‍ അണിഞ്ഞ് അതിസുന്ദരിയായാണ് അമൃത ചിത്രങ്ങളില്‍ കാണാനാവുക.

Related posts