ഗായികയില്‍ നിന്നും അഭിനയത്തിലേക്ക് ചുവടുറപ്പിക്കാന്‍ അമൃത സുരേഷ്….

BY AISWARYA

ഏഷ്യാനെറ്റിലെ ഐഡിയാ സ്റ്റാര്‍ മത്സരാര്‍ത്ഥിയായി എത്തിയതാണ് അമൃതസുരേഷ്. പിന്നാലെ തമിഴ് സിനിമാ നടന്‍ ബാലയുമായുളള വിവാഹവും വിവാഹമോചനവും വാര്‍ത്തയായിരുന്നു. ഈയിടെ അമൃതയുടെ അനിയത്തി അഭിരാമി സുരേഷുമായി ചേര്‍ന്ന് ആരംഭിച്ച അമൃതം ഗമയ എന്ന മ്യൂസിക്കല്‍ ബാന്റിന് വന്‍ സ്വീകാര്യതയാണ് ലഭിച്ചത്. അമൃതയെ പോലെ ഗായികയാണ് അഭിരാമി സുരേഷ്. ഇപ്പോള്‍പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്, അമൃത സുരേഷ് അഭിനയത്തിലും ഒരു കൈ നോക്കാന്‍ പോവുകയാണെന്നാണ്.

മുന്‍പ് നടന്ന ഒരു അഭിമുഖത്തില്‍ അഭിനയത്തെകുറിച്ച് ഒരു ചെറിയ പഠനം നടത്തിയിരുന്നുവെന്ന് താരം സൂചിപ്പിച്ചിരുന്നു.കുറേ അവസരങ്ങള്‍ നേരത്തെയും വന്നിട്ടുണ്ടെങ്കിലും ഇപ്പോഴാണ് അഭിനയിക്കാന്‍ ആഗ്രഹം തോന്നിയതെന്നും അമൃത സുരേഷ് വ്യക്തമാക്കി. എന്നാല്‍ സിനിമയേതെന്ന് യാതൊരു സൂചനയും അമൃത നല്‍കിയിട്ടില്ല.

എന്നാല്‍ വിജയ് ബാബുവിന്റെ സിനിമയിലൂടെയായിരിക്കും അമൃതയുടെ അരങ്ങേറ്റമെന്നും സോഷ്യല്‍ മീഡിയ പ്രവചിക്കുന്നുണ്ട്.മകള്‍ പാപ്പുവിന് ഒരു ആക്ടിവായ അമ്മയുടേയും അച്ഛന്റേയും റോള്‍ ഒരു പോലെ ചെയ്യുകയാണെന്നും അമൃത വ്യക്തമാക്കി.

 

 

Related posts