മ്യൂസിക് റിയാലിറ്റി ഷോയിലൂടെയെത്തി പിന്നീട് മലയാളികളുടെ പ്രിയപ്പെട്ട ഗായികയായി മാറിയ താരമാണ് അമൃത സുരേഷ്. സഹോദരി അഭിരാമി സുരേഷിനൊപ്പം ചേർന്ന് അമൃതം ഗമയ എന്ന പേരിൽ അമൃത ആരംഭിച്ച മ്യൂസിക് ബാൻഡ് ഏറെ ശ്രദ്ധ നേടിയിരുന്നു. എജി വ്‌ളോഗ്‌സ് എന്ന ഒരു യൂട്യൂബ് ചാനലും സഹോദരിമാർ ചേർന്ന് നടത്തുന്നുണ്ട്. നേരത്തെ ബിഗ്‌ബോസ് രണ്ടാമത്തെ സീസണിൽ മത്സരാർത്ഥികളായും ഇരുവരും എത്തിയിരുന്നു. പ്രശസ്ത ചലച്ചിത്ര താരം ബാലയുമായി അമൃത പ്രണയത്തിലാവുകയും പിന്നീട് ഇരുവരും വിവാഹിതർ ആവുകയും ചെയ്തിരുന്നു. എന്നാൽ പിന്നീട് ഇരുവരും വേർപിരിയുകയായിരുന്നു. സംഗീത സംവിധായകന്‍ ഗോപി സുന്ദറിന്റെയും അമൃത സുരേഷിന്റെയും വിവാഹ വാര്‍ത്തയാണ് ഇപ്പോള്‍ വലിയ ചര്‍ച്ചയായി മാറിയിരിക്കുന്നത്. ഇരുവരും പ്രണയത്തിലാണെന്ന് പറഞ്ഞിരുന്നുവെങ്കിലും വിവാഹിതരായതിന് ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ ഉണ്ടായിട്ടില്ല. എന്നാല്‍ ഇപ്പോള്‍ ഇവര്‍ വിവാഹിതരായത് ഗുരുവായൂര്‍ വെച്ചാണെന്ന വിവരമാണ് പുറത്ത് വരുന്നത്. ഇതിന്റെ ഒരു വീഡിയോ സോഷ്യല്‍ മീഡിയകളില്‍ വൈറലുമാണ്.
ഇവര്‍ക്കൊപ്പം അമൃതയുടെ ആദ്യ ബന്ധത്തിലെ മകള്‍ അവന്തികയുമുണ്ട്. ഗോപിയും അമൃതയും നാടന്‍ വേഷത്തിലാണ് ഗുരുവായൂരില്‍ എത്തിയത്. കസവ് സാരിയായിരുന്നു അമൃതയുടെ വേശം. കസവ് മുണ്ടായിരുന്നു ഗോപി സുന്ദര്‍ ധരിച്ചത്. വളരെ ലളിതമായി വളരെ അടുത്തുള്ളവര്‍ മാത്രം പങ്കെടുത്ത വിവാഹമാണ് നടന്നതെന്നാണ് സോഷ്യൽ ലോകം പറയുന്നത്. വളരെ സന്തോഷത്തോടെ ഗോപിസുന്ദറിനോട് സംസാരിക്കുന്ന അമൃതയും ആരാധകര്‍ക്കൊപ്പം നിന്ന് ചിത്രമെടുക്കുന്ന അമൃതയെയും കാണാന്‍ സാധിക്കുന്നുണ്ട്. നെറുകയില്‍ സിന്ദൂരം തൊട്ടാണ് അമൃത വീഡിയോയിലുള്ളത്.
വിവാഹിതയായ സ്ത്രീ അണിയുന്ന സിന്ദൂരം വിവാഹ മോചനത്തിന് ശേഷം അമൃത അണിഞ്ഞിരുന്നില്ല. രണ്ടാമത് വിവാഹിതയായത് കൊണ്ടാവാം സിന്ദൂരം അണിഞ്ഞത് എന്നാണ് ഇപ്പോള്‍ പലരും പറയുന്നത്. മകള്‍ അവന്തികയ്‌ക്കൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന ഗോപിസുന്ദറിനെയും അമൃതയെയും വീഡിയോയില്‍ കാണാന്‍ സാധിക്കുന്നുണ്ട്. വളരെ സന്തോഷത്തോടെയാണ് ഗോപിസുന്ദറിന്നോട് ഓരോ വിശേഷങ്ങളും അമൃത പങ്കുവയ്ക്കുന്നത്. കഴിഞ്ഞ ദിവസമായിരുന്നു പ്രിയപ്പെട്ടവന് പിറന്നാള്‍ ആശംസകളുമായി അമൃത എത്തിയിരുന്നത്. എന്റേത് എന്നു പറഞ്ഞുകൊണ്ടായിരുന്നു ഗോപിസുന്ദറിന് അമൃത പിറന്നാളാശംസകള്‍ നേര്‍ന്നത്. ഈ ഒരു ആശംസകളില്‍ നിന്ന് തന്നെ ഇവര്‍ തമ്മിലുള്ള ബന്ധത്തിന്റെ ആഴം ആരാധകര്‍ക്ക് മനസ്സിലാക്കാന്‍ സാധിച്ചിരുന്നു. എന്റെ സഹോദരിയെ പുഞ്ചിരിപ്പിക്കുന്നവന്‍ എന്നു പറഞ്ഞുകൊണ്ടായിരുന്നു അമൃതയുടെ സഹോദരിയായ അഭിരാമി ഗോപിസുന്ദറിന് ആശംസകള്‍ നേര്‍ന്നത്.