ഞാനെന്റെ മകളെ എത്രമാത്രം സ്‌നേഹിക്കുന്നുണ്ടെന്ന് അറിയാമോ! ബാലയുടെ വിവാഹത്തിനുപിന്നാലെ പുതിയ പോസ്റ്റുമായി അമൃത!!

ബാല മലയാളികൾക്ക് പ്രിയങ്കരനായ നടനാണ്. ഈ അടുത്താണ് ബാലയും സുഹൃത്തും ഡോക്ടറുമായ എലിസബത്തും വിവാഹിതരായത്. സോഷ്യൽ മീഡിയയിൽ വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോകളും മറ്റും വൈറലായിരുന്നു. ഇത് ബാലയുടെ രണ്ടാം വിവാഹമായിരുന്നു. താരം 2010 ൽ ഗായിക അമൃത സുരേഷിനെ വിവാഹം ചെയ്തിരുന്നു. എന്നാൽ 9 വർഷത്തിന് ശേഷം ഇരുവരും വേർ പിരിഞ്ഞു. ഇരുവർക്കും ഒരു മകളുമുണ്ട്.

ഇപ്പോഴിതാ അമൃതയുടെ ഇൻസ്റ്റാഗ്രാം പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. ബാലയുടെ വിവാഹം കഴിഞ്ഞതോടെ അമൃതയുടെ പോസ്റ്റുകൾക്കായി കാത്തിരിക്കുകയായിരുന്നു സോഷ്യൽ മീഡിയ. എല്ലാ കുഞ്ഞുകൾക്കും ഈ അമ്മയുടെ ഒരു ചെറിയ താരാട്ട് പാട്ട് എന്ന കുറിപ്പോടെ ഓമനത്തിങ്കൽ എന്നഗാനമാണ് അമൃത പങ്കുവെച്ചത്. അശ്വതി ശ്രീകാന്ത്, കൗശിക മേനോൻ തുടങ്ങി നിരവധി പേർ കമന്റുകളുമായി എത്തിയിട്ടുണ്ട്. ഒപ്പം മകളുടെ ഒരു വീഡിയോ അമൃത പങ്കുവെച്ചിരുന്നു.

മകളെക്കുറിച്ച് ബാല പറഞ്ഞതിങ്ങനെ, നിങ്ങളുടെ മകളെ മറന്നോ എന്നൊക്കെയാണ് പലരും ചോദിക്കുന്നത്. ഞാനെന്റെ മകളെ എത്രമാത്രം സ്‌നേഹിക്കുന്നുണ്ടെന്ന് അറിയാമോ, എലിസബത്തിന്റെ മുന്നില്‍ വെച്ചാണ് ഞാനിത് പറയുന്നത്. അറിയാത്തവര്‍ മറ്റുള്ളവരുടെ ജീവിതത്തെ പറ്റി സംസാരിക്കരുത്. അവരുടെ ജീവിതത്തില്‍ കുറെ കഷ്ടപ്പാടുകളുണ്ടായിട്ടുണ്ടാകും. മറ്റുള്ളവരുടെ കാര്യത്തില്‍ കമന്റടിക്കുമ്പോള്‍ മനസിന് കിട്ടുന്ന ഒരു റിലീഫ്. മകളെ എലിസബത്തിനെ പരിചയപ്പെടുത്തിയോ എന്ന അവതാരകന്റെ ചോദ്യത്തോട് ആ വിഷയം നമുക്ക് വിടാം എന്നാണ് ബാല പറഞ്ഞത്.

വിവാഹത്തിന് മുന്‍പ് ഒരുപാട് പേടികളുണ്ടായിരുന്നു. സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ താരതമ്യപ്പെടുത്തലുകള്‍ നടന്നു. അതിനെ പറ്റി ചോദിച്ചപ്പോള്‍ ബാല പറഞ്ഞത് അവരൊക്കെ ഭീരുക്കളാണ് എന്നാണ്. മുഖമോ വിലാസമോ ഇല്ലാത്തവരാണ് ഇതിനു പിന്നിലുള്ളത്, എന്നെക്കൊണ്ട് പറ്റുന്ന കാര്യങ്ങള്‍ ചെയ്ത് മറ്റുള്ളവര്‍ക്ക് മുന്നില്‍ എങ്ങനെ നന്മ ചെയ്ത് മാതൃകയാകാം എന്നതാണ് ഞാന്‍ ചെയ്ത് കാണിക്കുന്നത്. എന്നാല്‍ ഈ വിമര്‍ശിക്കുന്നവര്‍ അതിനു മുതിരില്ലല്ലോ. അവരുടെ പോക്കറ്റില്‍ നിന്ന് ഒരു പത്തു രൂപ എടുത്ത് നന്മ ചെയ്യാന്‍ അവര്‍ക്കാവില്ലല്ലോ. മറ്റുളളവരുടെ ജീവിതത്തില്‍ നുഴഞ്ഞു കയറി അവരുടെ ജീവതത്തെ പറ്റി അഭിപ്രായം പറയുകയാണ് അവര്‍ ചെയ്യുന്നത് എന്നും ബാല പറഞ്ഞു.

Related posts