മ്യൂസിക് റിയാലിറ്റി ഷോയിലൂടെയെത്തി പിന്നീട് മലയാളികളുടെ പ്രിയപ്പെട്ട ഗായികയായി മാറിയ താരമാണ് അമൃത സുരേഷ്. സഹോദരി അഭിരാമി സുരേഷിനൊപ്പം ചേർന്ന് അമൃതം ഗമയ എന്ന പേരിൽ അമൃത ആരംഭിച്ച മ്യൂസിക് ബാൻഡ് ഏറെ ശ്രദ്ധ നേടിയിരുന്നു. എജി വ്‌ളോഗ്‌സ് എന്ന ഒരു യൂട്യൂബ് ചാനലും സഹോദരിമാർ ചേർന്ന് നടത്തുന്നുണ്ട്. നേരത്തെ ബിഗ്‌ബോസ് രണ്ടാമത്തെ സീസണിൽ മത്സരാർത്ഥികളായും ഇരുവരും എത്തിയിരുന്നു. പ്രശസ്ത ചലച്ചിത്ര താരം ബാലയുമായി അമൃത പ്രണയത്തിലാവുകയും പിന്നീട് ഇരുവരും വിവാഹിതർ ആവുകയും ചെയ്തിരുന്നു. എന്നാൽ പിന്നീട് ഇരുവരും വേർപിരിയുകയായിരുന്നു. താരത്തിന് പാപ്പു എന്നൊരു മകൾ ഉണ്ട്. സോഷ്യൽ മീഡിയയിൽ സജീവമായ അമൃതയ്ക്ക് ഒപ്പം നിരവധി തവണ പാപ്പുവും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഇപ്പോഴിതാ ഗോപി സുന്ദറുമായുള്ള പ്രണയത്തെക്കുറിച്ചും അത് പറഞ്ഞപ്പോഴുള്ള തന്റെ മകൾ പാപ്പുവിന്റെ പ്രതികരണത്തെക്കുറിച്ചുമെല്ലാം അമൃത മനസ് തുറക്കുകയാണ്. താരത്തിന്റെ വാക്കുകൾ ഇങ്ങനെ,
പാപ്പുവിന് എല്ലാം അറിയാം. അവൾ ജനിച്ചത് മുതലുള്ള കാര്യങ്ങൾ അവൾക്കറിയാം. അമ്മ എടുക്കുന്ന തീരുമാനങ്ങളെക്കുറിച്ചൊക്കെ അവൾക്ക് മനസിലാവും. പാപ്പുവിനോടാണ് പ്രണയത്തെക്കുറിച്ച് താൻ ആദ്യം പറഞ്ഞതെന്നാണ് അമൃത പറയുന്നത്. പാപ്പു, മമ്മിക്ക് ചെറിയൊരു ലവുണ്ട്, പാപ്പുവിന് ഓക്കെയാണെങ്കിൽ എന്ന് പറഞ്ഞ് അവളോട് പെർമിഷനൊക്കെ ചോദിച്ചിരുന്നു. ഞാൻ നിങ്ങളെയൊന്ന് നോക്കട്ടെ എന്നായിരുന്നു അവൾ പറഞ്ഞത്. ഞങ്ങൾ സന്തോഷമായിട്ടിരിക്കുന്നു. മ്യൂസിക്കുണ്ട് ഇപ്പോൾ. ഞാനൊരു മ്യൂസിക്കൽ ഫാമിലിയിലല്ലേ ജനിച്ചത്. ഇപ്പോൾ തിരിച്ച് ഒരു മ്യൂസിക്കൽ ഫാമിലിയിലേക്ക് കയറിയ ഫീലാണെന്നാണ് അമൃത പറയുന്നത. ട്രാവൽ ചെയ്യുമ്പോഴും സംസാരിക്കുമ്പോഴുമെല്ലാം മ്യൂസിക്കുണ്ട്. പാപ്പു ഹാപ്പിയാണെന്നും താൻ ഹാപ്പിയാണെന്ന് അവൾ കാണുന്നുണ്ടെന്നും അമൃത പറയുന്നു. അവൾ കംഫർട്ടബിൾ ആണെന്നും അവളർക്ക് കംഫർട്ടല്ലാത്ത ഒന്നും ചെയ്യില്ലെന്നും അമൃത പറഞ്ഞു. ഞാൻ ജനിച്ച് വളർന്ന എന്റെ ലൈഫ് സ്‌റ്റൈലിലേക്ക് തിരിച്ച് വന്നത് പോലെയുണ്ടെന്നും ഗായിക പറയുന്നു. സംശയങ്ങളുണ്ടെങ്കിൽ വീട്ടിൽ അച്ഛനോട് ചോദിക്കുന്ന പോലെ ചോദിക്കാം. പറഞ്ഞ് തരും. ഭയങ്കര സമാധാനമുണ്ട് ജീവിതത്തിലെന്നും അമൃത പറയുന്നു.
സോഷ്യൽ മീഡിയയിൽ നിന്നും ലഭിക്കുന്ന പ്രതികരണങ്ങളെക്കുറിച്ചും അമൃത മനസ് തുറക്കുന്നുണ്ട്. എന്തെങ്കിലും നേടാൻ വേണ്ടിയിട്ടാണെന്ന് പറയുന്നവർക്ക് താരം മറുപടി നൽകുന്നുണ്ട്. ആളുകൾ പറയുന്ന രീതിയിലാണെങ്കിൽ അമൃത സുരേഷ് എന്തൊക്കെ നേടിയിരിക്കണം, എവിടെയൊക്കെ എത്തിയിരിക്കണം. കാര്യം നേടാൻ വേണ്ടി ഒന്നും ചെയ്യുന്നയാളല്ലെന്നാണ് അമൃത പറയുന്നത്. അതേസമയം തന്നെ വിമർശിക്കുന്നവരോട് വേറൊന്നും പറയാനില്ലെന്നും അമൃത പറയുന്നു. പറയുന്നയാളുകൾക്ക് അത് കഴിഞ്ഞൊരു സമാധാനം കിട്ടുവാണെങ്കിൽ കിട്ടിക്കോട്ടെ എന്നാണ് അമൃതയുടെ നിലപാട്. എന്തെങ്കിലും കാരണമൂലം ദേഷ്യമുണ്ടാകുമ്പോൾ വീട്ടിൽ വന്ന് അച്ഛനോടും അമ്മയോടുമൊക്കെ ദേഷ്യപ്പെട്ടാൽ ദേഷ്യം കുറയുന്നത് പോലെ, അവർ പറയട്ടെ അങ്ങനെ സമാധാനം കിട്ടുന്നുവെങ്കിൽ കിട്ടട്ടെ എന്നും അമൃത പറയുന്നു.