അമൃത സുരേഷ് മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ്. മ്യൂസിക് റിയാലിറ്റി ഷോ മേഖലയിലൂടെ ആണ് താരം കേരളക്കരയിൽ ശ്രദ്ധി നേടുന്നത്. ഐഡിയ സ്റ്റാർ സിംഗർ എന്ന മ്യൂസിക്കൽ റിയാലിറ്റി ഷോയിലൂടെയാണ് താരം പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നത്. സിനിമ താരം ബാലയെ അമൃത വിവാഹം ചെയ്തിരുന്നു. എന്നാൽ പിന്നീട് ഇരുവരും വേർപിരിഞ്ഞിരുന്നു. സഹോദരി അഭിരാമി സുരേഷിനൊപ്പം ചേർന്ന് അമൃതം ഗമയ എന്ന പേരിൽ അമൃത ആരംഭിച്ച മ്യൂസിക് ബാൻഡ് ഏറെ ശ്രദ്ധ നേടിയിരുന്നു. എജി വ്‌ളോഗ്‌സ് എന്ന ഒരു യൂട്യൂബ് ചാനലും സഹോദരിമാർ ചേർന്ന് നടത്തുന്നുണ്ട്. നേരത്തെ ബിഗ്‌ബോസ് രണ്ടാമത്തെ സീസണിൽ മത്സരാർത്ഥികളായും ഇരുവരും എത്തിയിരുന്നു.
ഗോപി സുന്ദറുമായി ഒന്നിച്ചു ജീവിതമാരംഭിച്ചതോടെയാണ് അമൃത വീണ്ടും വാർത്തകളിലിടം നേടിയത്. ഗോപി സുന്ദറിന്റെ നെഞ്ചോട് ചേർന്നു നിന്നുള്ള ഫോട്ടോ പങ്കുവെച്ചുകൊണ്ടാണ് അമൃത പുതിയ ജീവിതം തുടങ്ങുന്നു എന്ന വിവരം പങ്കുവെച്ചത്. നിരവധിപ്പേർ വിമർശനവുമായെത്തിയിരുന്നു. എന്നാൽ അമൃതയ്ക്കും ഗോപിയ്ക്കും ആശംസകൾ അറിയിച്ച് വന്നവർക്ക് നടി കൊടുത്ത മറുപടിയാണ് ഇപ്പോൾ ശ്രദ്ധേയമാവുന്നത്.
സോ സ്വീറ്റ്.. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും മനസാക്ഷിയ്ക്ക് ശരിയെന്ന് തോന്നിയാൽ തല ഉയർത്തി ജീവിക്കുക. ദൈവം അനുഗ്രഹിക്കട്ടെ എന്നാണ് ഒരു ആരാധിക അമൃത സുരേഷിനോട് പറഞ്ഞിരിക്കുന്നത്. ആരാധികയ്ക്ക് നന്ദി പറഞ്ഞ് കൊണ്ട് കമന്റിന് മറുപടിയുമായി അമൃതയും എത്തി. അത്രയേ ഉള്ളു. പറയുന്നവർ പറഞ്ഞോട്ടേ, നിങ്ങളെ പോലെ സ്‌നേഹമുള്ളവർ കുറച്ച് പേർ ഉണ്ടല്ലോ. അത് മതി. ഒരുപാട് സ്‌നേഹം..’ എന്ന് അമൃതയും പറയുന്നു. ഇതിനോട് അനുബന്ധിച്ച് നൂറ് കണക്കിന് കമന്റുകളാണ് അമൃതയ്ക്കും ഗോപി സുന്ദറിനും ആശംസകൾ അറിയിച്ച് എത്തുന്നത്. ചിലർ വിമർശിക്കുകയും ചെയ്യുന്നുണ്ട്.