ഒരാളോട് നമുക്ക് പ്രണയം തോന്നുവാൻ ആ കാര്യങ്ങൾ മതി! മനസ്സ് തുറന്ന് അമൃത സുരേഷ്!

അമൃത സുരേഷ് മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ്. മ്യൂസിക് റിയാലിറ്റി ഷോ മേഖലയിലൂടെ ആണ് താരം കേരളക്കരയിൽ ശ്രദ്ധി നേടുന്നത്. ഐഡിയ സ്റ്റാർ സിംഗർ എന്ന മ്യൂസിക്കൽ റിയാലിറ്റി ഷോയിലൂടെയാണ് താരം പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നത്. സിനിമ താരം ബാലയെ അമൃത വിവാഹം ചെയ്തിരുന്നു. എന്നാൽ പിന്നീട് ഇരുവരും വേർപിരിഞ്ഞിരുന്നു. സഹോദരി അഭിരാമി സുരേഷിനൊപ്പം ചേർന്ന് അമൃതം ഗമയ എന്ന പേരിൽ അമൃത ആരംഭിച്ച മ്യൂസിക് ബാൻഡ് ഏറെ ശ്രദ്ധ നേടിയിരുന്നു. എജി വ്‌ളോഗ്‌സ് എന്ന ഒരു യൂട്യൂബ് ചാനലും സഹോദരിമാർ ചേർന്ന് നടത്തുന്നുണ്ട്. നേരത്തെ ബിഗ്‌ബോസ് രണ്ടാമത്തെ സീസണിൽ മത്സരാർത്ഥികളായും ഇരുവരും എത്തിയിരുന്നു.


അതേസമയം അടുത്തിടെ ആണ് താരം ഒരു പുതിയ ജീവിതത്തിലേക്ക് കടക്കുകയാണ് എന്ന വാർത്തകൾ പുറത്തുവന്നത്. ഗോപി സുന്ദറിന് ഒപ്പമാണ് താരം പുതിയ ജീവിതം ആരംഭിച്ചത്. ഇരുവരും ഔദ്യോഗികമായി ഇൻസ്റ്റഗ്രാം വഴി ആയിരുന്നു ഈ വാർത്ത ആരാധകരെ അറിയിച്ചത്. നിരവധി ആളുകൾ ആയിരുന്നു ഇരുവർക്കും ആശംസകൾ അർപ്പിച്ചു കൊണ്ട് രംഗത്തെത്തിയത്. അതേസമയം നിരവധി ആളുകൾ ഇവർക്ക് എതിരെ സൈബർ ആക്രമണം നടത്തി രംഗത്തെത്തുകയും ചെയ്തു. എന്നാൽ സൈബർ ആക്രമണം ഒന്നും വകവെക്കാതെ ഇരുവരും ഇപ്പോൾ സന്തോഷകരമായ ഒരു ജീവിതം മുന്നോട്ടു കൊണ്ടുപോയി കൊണ്ടിരിക്കുകയാണ്.

സമൂഹമാധ്യമങ്ങളിൽ സജീവമാണ് അമൃത സുരേഷ്. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങൾ പലപ്പോഴും ഇവർ സമൂഹമാധ്യമങ്ങൾ വഴി പങ്കു വയ്ക്കാറുണ്ട്. ഇതെല്ലാം തന്നെ വളരെ പെട്ടെന്ന് ആണ് വൈറലായി മാറുന്നത്. ഇപ്പോൾ എന്തുകൊണ്ടാണ് ഗോപി സുന്ദറിനോട് തനിക്ക് പ്രണയം തോന്നിയത് എന്ന് വെളിപ്പെടുത്തുകയാണ് അമൃത സുരേഷ്. നിരവധി ആളുകൾ ആണ് നടിയുടെ ഈ വാക്കുകൾ ഏറ്റെടുത്തുകൊണ്ട് രംഗത്തെത്തുന്നത്. ഒരാളോട് നമുക്ക് പ്രണയം തോന്നുവാൻ അയാളിൽ നമ്മൾ കാണുന്ന വളരെ ചെറിയ കാര്യങ്ങൾ മാത്രം മതി. അവരുടെ ചിരിയുടെ ശബ്ദം, അവർ പുഞ്ചിരിക്കുമ്പോൾ രൂപപ്പെടുന്ന രീതി, ഇതൊക്കെ മതി എന്നാണ് സമൂഹമാധ്യമങ്ങളിൽ അമൃത കുറിച്ചത്. ഇൻസ്റ്റഗ്രാം സ്റ്റോറി ആയിട്ടാണ് താരം ഈ വിശേഷം പങ്കുവെച്ചത്. അതേസമയം ഗോപിസുന്ദറിനെ ടാഗ് ചെയ്യുവാനും താരം മറന്നില്ല. നിരവധി ആളുകളാണ് ഇപ്പോൾ താരത്തെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തുന്നത്.

Related posts