എന്റെ കുഞ്ഞിക്കുറുമ്പിപ്പാറു! മകളോടൊപ്പമുള്ള ചിത്രം പങ്കിട്ട് അമൃത സുരേഷ്!

മ്യൂസിക് റിയാലിറ്റി ഷോയിലൂടെയെത്തി പിന്നീട് മലയാളികളുടെ പ്രിയപ്പെട്ട ഗായികയായി മാറിയ താരമാണ്‌ അമൃത സുരേഷ്. സഹോദരി അഭിരാമി സുരേഷിനൊപ്പം ചേർന്ന് അമൃതം ഗമയ എന്ന പേരിൽ അമൃത ആരംഭിച്ച മ്യൂസിക് ബാൻഡ് ഏറെ ശ്രദ്ധ നേടിയിരുന്നു. എജി വ്‌ളോഗ്‌സ് എന്ന ഒരു യൂട്യൂബ് ചാനലും സഹോദരിമാർ ചേർന്ന് നടത്തുന്നുണ്ട്. നേരത്തെ ബിഗ്‌ബോസ് രണ്ടാമത്തെ സീസണിൽ മത്സരാർത്ഥികളായും ഇരുവരും എത്തിയിരുന്നു. പ്രശസ്ത ചലച്ചിത്ര താരം ബാലയുമായി അമൃത പ്രണയത്തിലാവുകയും പിന്നീട് ഇരുവരും വിവാഹിതർ ആവുകയും ചെയ്തിരുന്നു. എന്നാൽ പിന്നീട് ഇരുവരും വേർപിരിയുകയായിരുന്നു. താരത്തിന് പാപ്പു എന്നൊരു മകൾ ഉണ്ട്. സോഷ്യൽ മീഡിയയിൽ സജീവമായ അമൃതയ്ക്ക് ഒപ്പം നിരവധി തവണ പാപ്പുവും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

ഇപ്പോഴിതാ പാപ്പുവിന്റെ പുതിയ ഫോട്ടോ പങ്കിട്ടെത്തിയിരിക്കുകയാണ് അമൃത. എന്റെ കുഞ്ഞിക്കുറുമ്പിപ്പാറു എന്നായിരുന്നു ചിത്രത്തിന് നൽകിയ ക്യാപ്ഷൻ. എന്റെയാണെന്ന് അഭിരാമി പറഞ്ഞപ്പോൾ അയ്യട മനമേ നിന്റെയാണെന്നായിരുന്നു അമൃതയുടെ മറുപടി. കുറിതൊട്ട് ചിരിച്ച് നിൽക്കുന്ന പാപ്പുവിന്റെ ഫോട്ടോ ഇതിനകം തന്നെ വൈറലായിക്കഴിഞ്ഞിട്ടുണ്ട്.

എന്നാൽ കഴിഞ്ഞ ദിവസം താരം പങ്കുവച്ച മറ്റൊരു പോസ്റ്റ് ഏറെ വൈറലായി മാറിയിരുന്നു. പിന്നിട്ട കാതങ്ങൾ മനസ്സിൽ കുറിച്ച്. അനുഭവങ്ങളുടെ കനൽവരമ്പു കടന്ന്. കാലവും കാറ്റും പുതിയ വഴികളിലേക്ക് എന്ന ക്യാപ്ഷനോടെ വന്ന പോസ്റ്റ് ഏറെ ചർച്ചയായിരുന്നു. ഗോപി സുന്ദറിനൊപ്പമുള്ള സെൽഫ ചിത്രമായിരുന്നു താരം പങ്കുവച്ചത്. ഇത് ഏറെ ചർച്ചകൾക്ക് വഴിവച്ചിരുന്നു. ഒപ്പം ഗോപിസുന്ദറിന് പിറന്നാൾ ആശംസകളുമായി താരം കഴിഞ്ഞ ദിവസം വീണ്ടും എത്തിയിരുന്നു.

Related posts