മ്യൂസിക് റിയാലിറ്റി ഷോയിലൂടെയെത്തി പിന്നീട് മലയാളികളുടെ പ്രിയപ്പെട്ട ഗായികയായി മാറിയ താരമാണ് അമൃത സുരേഷ്. സഹോദരി അഭിരാമി സുരേഷിനൊപ്പം ചേർന്ന് അമൃതം ഗമയ എന്ന പേരിൽ അമൃത ആരംഭിച്ച മ്യൂസിക് ബാൻഡ് ഏറെ ശ്രദ്ധ നേടിയിരുന്നു. എജി വ്‌ളോഗ്‌സ് എന്ന ഒരു യൂട്യൂബ് ചാനലും സഹോദരിമാർ ചേർന്ന് നടത്തുന്നുണ്ട്. നേരത്തെ ബിഗ്‌ബോസ് രണ്ടാമത്തെ സീസണിൽ മത്സരാർത്ഥികളായും ഇരുവരും എത്തിയിരുന്നു. പ്രശസ്ത ചലച്ചിത്ര താരം ബാലയുമായി അമൃത പ്രണയത്തിലാവുകയും പിന്നീട് ഇരുവരും വിവാഹിതർ ആവുകയും ചെയ്തിരുന്നു. എന്നാൽ പിന്നീട് ഇരുവരും വേർപിരിയുകയായിരുന്നു. ഇരുവർക്കും ഈ ബന്ധത്തിൽ ഒരു മകളുണ്ട്. അവന്തിക എന്നാണ് മകളുടെ പേര്. പാപ്പു എന്നാണ് അമൃതയും കുടുംബവും മകളെ സ്‌നേഹത്തോടെ വിളിക്കുന്നത്. യൂട്യൂബ് വീഡിയോകളിലും അമൃതയുടെയും അഭിരാമിയുടെയും സോഷ്യൽ മീഡിയകളിലും പാപ്പു ഇടയ്ക്ക് എത്താറുണ്ട്.
ഇപ്പോൾ മകൾക്കൊപ്പം അവധിയാഘോഷത്തിലാണ് ഗായിക അമൃത സുരേഷ്. ഇപ്പോളിതാ മൂന്നാറിലെ തേയിലത്തോട്ടത്തില്‍ നിന്ന് തേയില നുള്ളുന്ന വീഡിയോയാണ് അമൃത ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. തേയില തോട്ടത്തില്‍ ജോലി ചെയ്യുന്ന സ്ത്രീകളേയും ഈ വീഡിയോയില്‍ കാണാം. തനിക്കു സംഗീത പരിപാടിയില്ലെങ്കിലും ജീവിക്കാനാകുമെന്ന് മനസ്സിലായെന്ന് തമാശയായി അമൃത പറയുന്നുണ്ട്. എങ്ങനെയാണ് തേയില നുള്ളുന്നതെന്ന് തൊഴിലാളികള്‍ കാണിച്ചകൊടുക്കുന്നതും അമൃത അത് ആസ്വദിക്കുന്നതുമെല്ലാം വീഡിയോയില്‍ കാണാം. മകള്‍ പാപ്പു എന്നു വിളിക്കുന്ന അവന്തികയ്‌ക്കൊപ്പമാണ് അവധിയാഘോഷത്തിന് അമൃത മൂന്നാറില്‍ എത്തിയത്. യാത്ര തുടങ്ങിയപ്പോള്‍ മുതലുള്ള വിശേഷങ്ങള്‍ അമൃത ഇന്‍ഗ്രാമില്‍ പങ്കുവെച്ചിരുന്നു. മൂന്നാറിലെ റിസോര്‍ട്ടിലെ നീന്തല്‍കുളത്തില്‍ നിന്നുള്ള വീഡിയോ വൈറലായിരുന്നു.