എന്റെ ബർത്ത് ഡെ ബോയ്ക്ക് ഇന്ന് പതിനെട്ട് വയസ്! പ്രിയതമന് ആശംസകളേകി അമൃത!

അമൃത സുരേഷ് മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ്. മ്യൂസിക് റിയാലിറ്റി ഷോ മേഖലയിലൂടെ ആണ് താരം കേരളക്കരയിൽ ശ്രദ്ധി നേടുന്നത്. ഐഡിയ സ്റ്റാർ സിംഗർ എന്ന മ്യൂസിക്കൽ റിയാലിറ്റി ഷോയിലൂടെയാണ് താരം പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നത്. സിനിമ താരം ബാലയെ അമൃത വിവാഹം ചെയ്തിരുന്നു. എന്നാൽ പിന്നീട് ഇരുവരും വേർപിരിഞ്ഞിരുന്നു. സഹോദരി അഭിരാമി സുരേഷിനൊപ്പം ചേർന്ന് അമൃതം ഗമയ എന്ന പേരിൽ അമൃത ആരംഭിച്ച മ്യൂസിക് ബാൻഡ് ഏറെ ശ്രദ്ധ നേടിയിരുന്നു. എജി വ്‌ളോഗ്‌സ് എന്ന ഒരു യൂട്യൂബ് ചാനലും സഹോദരിമാർ ചേർന്ന് നടത്തുന്നുണ്ട്. നേരത്തെ ബിഗ്‌ബോസ് രണ്ടാമത്തെ സീസണിൽ മത്സരാർത്ഥികളായും ഇരുവരും എത്തിയിരുന്നു. ​ഗോപി സുന്ദറുമായി ഒന്നിച്ചു ജീവിതമാരംഭിച്ചതോടെയാണ് അമൃത വീണ്ടും വാർത്തകളിലിടം നേടിയത്.

കഴിഞ്ഞ ദിവസമാണ് ഇരുവരും ഒന്നാം വിവാഹ വാർഷികം ആരംഭിച്ചത്. പുതിയ ജീവിതത്തിൽ പാട്ടും യാത്രകളുമായി തിരക്കിലാണ് അമൃത സുരേഷും ഗോപി സുന്ദറും. ഇപ്പോഴിതാ ഗോപി സുന്ദറിന്റെ പിറന്നാൾ ദിനത്തിൽ അമൃത പങ്കുവെച്ച സോഷ്യൽ മീഡിയ പോസ്റ്റാണ് വൈറലാകുന്നത്.

ഗോപി സുന്ദറിന് പിറന്നാൾ ആശംസിച്ച് എത്തിയിരിക്കുകയാണ് അമൃത. ‘എന്റെ ബർത്ത് ഡെ ബോയ്ക്ക് ഇന്ന് പതിനെട്ട് വയസ് തികഞ്ഞു’, എന്നാണ് ഗോപി സുന്ദറിനെ കെട്ടിപിടിച്ച് നിൽക്കുന്ന ചിത്രം പങ്കുവെച്ച് അമൃത കുറിച്ചത്. നിരവധി പേരാണ് പോസ്റ്റിന് താഴെ പിറന്നാൾ ആശംസിക്കുന്നത്.

Related posts