എല്ലാവരേയും അവരവരുടെ ഇഷ്ടത്തിന് ജീവിക്കാൻ അനുവദിക്കു! വൈറലായി അമൃതയുടെ വാക്കുകൾ!

മ്യൂസിക് റിയാലിറ്റി ഷോയിലൂടെയെത്തി പിന്നീട് മലയാളികളുടെ പ്രിയപ്പെട്ട ഗായികയായി മാറിയ താരമാണ്‌ അമൃത സുരേഷ്. സഹോദരി അഭിരാമി സുരേഷിനൊപ്പം ചേർന്ന് അമൃതം ഗമയ എന്ന പേരിൽ അമൃത ആരംഭിച്ച മ്യൂസിക് ബാൻഡ് ഏറെ ശ്രദ്ധ നേടിയിരുന്നു. എജി വ്‌ളോഗ്‌സ് എന്ന ഒരു യൂട്യൂബ് ചാനലും സഹോദരിമാർ ചേർന്ന് നടത്തുന്നുണ്ട്. നേരത്തെ ബിഗ്‌ബോസ് രണ്ടാമത്തെ സീസണിൽ മത്സരാർത്ഥികളായും ഇരുവരും എത്തിയിരുന്നു. പ്രശസ്ത ചലച്ചിത്ര താരം ബാലയുമായി അമൃത പ്രണയത്തിലാവുകയും പിന്നീട് ഇരുവരും വിവാഹിതർ ആവുകയും ചെയ്തിരുന്നു. എന്നാൽ പിന്നീട് ഇരുവരും വേർപിരിയുകയായിരുന്നു. താരത്തിന് പാപ്പു എന്നൊരു മകൾ ഉണ്ട്. സോഷ്യൽ മീഡിയയിൽ സജീവമായ അമൃതയ്ക്ക് ഒപ്പം നിരവധി തവണ പാപ്പുവും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. കുറച്ച് നാളുകൾക്ക് മുൻപാണ് അമൃതയും സംഗീത സംവിധായകൻ ഗോപി സുന്ദറും തമ്മിൽ പ്രണയത്തിലാണ് എന്ന വാർത്ത പുറത്ത് വന്നത്. പിന്നീട് ഇരുവരും ഒരുമിച്ചുള്ള പുതിയ ജീവിതം ആരംഭിച്ചതും ഏറെ ചർച്ചയായിരുന്നു.


ഇപ്പോഴിതാ തങ്ങളുടെ യുട്യൂബ് വീഡിയോകൾക്ക് താഴെ വരുന്ന കമന്റുകളോട് പ്രതികരിച്ച് എത്തിയിരിക്കുകയാണ് അമൃതയും അഭിരാമിയും.പതിനഞ്ച് വർഷത്തോളമായി നിങ്ങൾ അമൃത ചേച്ചിയെ കണ്ടുകൊണ്ടിരിക്കുകയല്ലേ. ആ പതിന‍ഞ്ച് വർഷത്തിനിടെ എല്ലാവരുടെ ചിന്തയിലും ഇഷ്ടങ്ങളിലും പ്രവൃത്തിയിലും മാറ്റം വരില്ലേ.’ ‘അത് മനസിലാക്കുകയല്ലേ വേണ്ടത് അല്ലാതെ കുറ്റപ്പെടുത്തുകയല്ലല്ലോ. വേണ്ടിടത്ത് പ്രൈവസി കൊടുത്തും മറ്റുള്ളവരുടെ പ്രൈവസി ബഹുമാനിച്ചുമാണ് ഞങ്ങൾ ജീവിക്കുന്നത്. പുറത്തിറങ്ങാൻ പേടിച്ച് ഞാൻ എന്റെ കോലം വരെ മാറ്റി. ഞാൻ മുമ്പ് എന്തൊരു ഫ്രീക്ക് കുട്ടിയായിരുന്നു. ഇതിനൊക്കെ ആര് സമാധാനം പറയും’, അഭിരാമി പറഞ്ഞു. ‘മാരേജ് കഴിഞ്ഞോെയെന്ന ചോദ്യത്തിനുള്ള ഉത്തരം സസ്പെൻസാണ്’, അമൃത പറഞ്ഞു. ‘ഞങ്ങളെ അഹങ്കാരികളെന്ന് വിളിക്കുന്നവരോട് ഞങ്ങൾക്ക് ഒന്നും പറയാനില്ല.

നിങ്ങളുടെ ഉള്ളിലുള്ള ദുഷിപ്പല്ലേ ഇത്തരം മോശം കമന്റുകളിലൂടെ പുറത്തേക്ക് വരുന്നത്. മോശം കമന്റുകൾ ഞങ്ങളെ ഒരുപാട് വേദനിപ്പിച്ചിട്ടുണ്ട്. ഞങ്ങളും മനുഷ്യരാണ്. ചോറ് തിന്നുന്നവരാണ്. ഇത് കോമ്പറ്റേറ്റീവ് വേൾഡാണ്. ഞങ്ങൾ‌ കുറച്ച് അഹങ്കാരികളായ നിൽക്കുന്നത് കൊണ്ടാണ് സർവൈവ് ചെയ്യുന്നത്. ഞങ്ങൾ തെറി കമന്റുകൾ ഒഴിവാക്കിയാണ് റിയാക്ട് ചെയ്യുന്നത്. ഒരാൾ സന്തോഷിക്കുന്ന കാണുമ്പോൾ നമ്മളും സന്തോഷിക്കുകയല്ലേ വേണ്ടത്. അല്ലാതെ അടുത്ത വർഷം ഇവൻ കിടന്ന് കരയണേ എന്നാണോ നമ്മൾ വിചാരിക്കേണ്ടത്. എനിക്ക് വരുന്ന കമന്റുകൾ അടുത്ത ഓണത്തിന് ഇതേപോലെ ഇരുന്നാൽ മതിയായിരുന്നു എന്നൊക്കെയാണ്. എന്ത് മനസാണ് ആ ചിന്തയൊക്കെ. നിങ്ങൾ‌ സന്തോഷമായിരിക്കണം എന്നാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. കമന്റിടുന്നവരെല്ലാം ഒരാളെ പ്രേമിച്ച് അയാളെ വിവാഹം ചെയ്തവരൊന്നും അല്ലല്ലോ. ജീവിതത്തിൽ വേദനയനുഭവിച്ചരുന്ന സ്ത്രീ അതിൽ നിന്നും ഒരിക്കലും മോചിതയാകരുത് എന്നാണോ നിങ്ങൾ ആഗ്രഹിക്കുന്നത്. എല്ലാവരേയും അവരവരുടെ ഇഷ്ടത്തിന് ജീവിക്കാൻ അനുവദിക്കു. ഞങ്ങളെ ഞങ്ങൾ തന്നെയാണ് പ്രശംസിക്കുന്നത്. നിങ്ങളെല്ലാം വന്ന് തെറിവിളിച്ച് പോകുവല്ലേ.’ ‘ഞങ്ങളെ ഒരു ചാക്കിൽ കെട്ടി കൊന്ന് കളഞ്ഞാൽ നിങ്ങൾക്ക് സമാധാനമാകുമോ. വെറുതെ ഞങ്ങൾ ഒരു ഫോട്ടോയിട്ടാൽ വരുന്ന കമന്റ് നിങ്ങൾ കുഞ്ഞിനെ കൊണ്ട് കളഞ്ഞോ എന്നാണ്. കഴിഞ്ഞ ദിവസം നിന്റെ കുട്ടി എവിടെ എന്നാണ് ഒരാൾ ചോദിച്ചത്. പാപ്പുവിനെ ഒരിക്കലും ഇതിലേക്കൊന്നും വലിച്ചഴക്കരുത്.

Related posts