എനിക്ക് ഒന്നും അറിയാത്ത പ്രായത്തിലായിരുന്നു അത് നടന്നത്: മനസ്സ് തുറന്ന് അമൃത നായർ!

മലയാള ടെലിവിഷൻ പ്രേക്ഷകർക്ക് പ്രിയപ്പെട്ട താരമാണ് അമൃത നായർ. താരം മലയാളികളുടെ മനസ്സിലിടം നേടിയത് സ്റ്റാർ മാജിക്കിലൂടെയാണ്. കൂടാതെ ഒരിടത്തൊരു രാജകുമാരി എന്ന പരമ്പരയിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. കുടുംബവിളക്ക് എന്ന പരമ്പരയിൽ ശീതൾ എന്ന കഥാപാത്രത്തെ അമൃത അവതരിപ്പിച്ചിട്ടുണ്ട്. എന്നാൽ താരം അടുത്തിടെ പരമ്പരയിൽ നിന്നും പിന്മാറിയിരുന്നു. അമൃത സോഷ്യൽ മീഡിയയിൽ വളരെ സജീവമായുണ്ട്. താരത്തിന് മംമ്‌സ് ആൻഡ് മൈ ലൈഫ് ഓഫ് അമൃത നായർ എന്ന യൂട്യൂബ് ചാനലും ഉണ്ട്. ഇപ്പോഴിതാ അമൃത തൻ്റെ പീരീഡ്സ് ദിനങ്ങളെ പറ്റി മനസ്സ് തുറക്കുകയാണ്.

അമൃതയുടെ വാക്കുകളിങ്ങനെ, രാവിലെ എണീറ്റാലുടനെ കുളിക്കണം എന്നാണ് ശീലിച്ചിരിക്കുന്നത്. ഡ്രസ് ഒക്കെ നേരത്തേ എടുത്ത് തലേന്ന് തന്നെ വെച്ചിട്ടുണ്ട്. എണീറ്റയുടനെ എവിടെയും തൊടാനൊന്നും അമ്മ സമ്മതിക്കില്ല. രാവിലെ കുളിക്കണം, അത് നിർബന്ധമാണ്, ശരീര ശുദ്ധി പ്രധാനമാണ്. മനസ്സിനും കുളിർമ, ഫ്രെഷ്നസ് ഒക്കെ കിട്ടും. അഞ്ചിലോ ആറിലോ പഠിക്കുമ്പോൾ വളരെ ചെറിയ ക്ലാസ്സിൽ വെച്ചായിരുന്നു താൻ ആദ്യമായി വയസ്സറിയിച്ചത്. എനിക്ക് ഒന്നും അറിയാത്തൊരു പ്രായത്തിലായിരുന്നു അത്.

അമ്മ എനിക്ക് എല്ലാം നേരത്തേ പറഞ്ഞ് തന്നിട്ടുണ്ടായിരുന്നു. പക്ഷേ വളരെ കുട്ടിയായിരുന്നപ്പോൾ തന്നെ വയസ്സറിയിച്ചപ്പോൾ എല്ലാ നിയന്ത്രണങ്ങളും പറഞ്ഞത് വല്ലാതെ ബുദ്ധിമുട്ടുണ്ടാക്കി.
പണ്ട് പാഡ് ഉപയോഗിക്കില്ലായിരുന്നു. തുണിയായിരുന്നു ഉപയോഗിച്ചിരുന്നത്. തുണിയാണ് ഏറ്റവും നല്ലത്, മറ്റു പ്രശ്നങ്ങളൊന്നും ഉണ്ടാകില്ല എന്ന് അമ്മുമ്മ എന്നോട് പറഞ്ഞിട്ടുണ്ട്. പക്ഷേ ലീക്കേജിൻ്റെ പ്രശ്നമുണ്ടായിരുന്നു.ഞാൻ സ്കൂളിൽ പഠിച്ച കാലത്ത് അങ്ങനെ ലീക്കേജിൻ്റെ പ്രശ്നം എനിക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. അന്നൊക്കെ എല്ലാവരും കണ്ടാൽ എന്ത് വിചാരിക്കും എന്നൊരു നാണക്കേടിൻ്റെ പ്രശ്നമുണ്ടല്ലോ,പക്ഷേ ഇപ്പോൾ അങ്ങനെയുള്ള പ്രശ്നങ്ങളൊന്നുമില്ല

Related posts