കേരള സാരിയിൽ സുന്ദരിയായി അമൃത നായർ! വൈറലായി പുതിയ പോസ്റ്റ്.

ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന കുടുംബവിളക്ക് പ്രേക്ഷകർക്ക് പ്രിയപ്പെട്ട പരമ്പരയാണ്. കുടുംബവിളക്കിലെ അഭിനേതാക്കളെല്ലാം മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. മീരാ വാസുദേവാണ് പരമ്പരയിലെ കേന്ദ്രകഥാപാത്രമായി എത്തുന്നത്. സുമിത്ര എന്ന കഥാപാത്രത്തെയാണ് മീര പരമ്പരയിൽ അവതരിപ്പിക്കുന്നത്. സുമിത്രയുടെ മകൾ ശീതളായെത്തുന്നത് സ്റ്റാർ മാജിക്കിലൂടെയും ഒരിടത്തൊരു രാജകുമാരി എന്ന പരമ്പരയിലൂടെയും മലയാളി പ്രേക്ഷകർക്ക് സുപരിചിതയായ അമൃത നായരാണ്.

അമൃത സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ്. ഇപ്പോൾ അമൃത പങ്കുവെച്ച പുതിയ ചിത്രങ്ങളാണ് വൈറലായി മാറിയിരിക്കുന്നത്. താരം പോസ്റ്റ് ചെയ്തത് സെറ്റ് സാരിയും പാലയ്ക്കാ മാലയും ജിമിക്കി കമ്മലും മുല്ലപ്പൂവും കൈയ്യിലൊരു പൂക്കുടയുമായുള്ള ഫോട്ടോയാണ്. വാക്കുകൾക്ക് ശബ്ദം നഷ്ട്ടമാകുന്നിടത്ത് നിന്റെ നോട്ടങ്ങൾ എന്നിൽ ഹൃദയമിടിപിന്റെ താളം വർധിപ്പിക്കുന്നു എന്നാണ് ഫോട്ടോയ്ക്ക് താരം നൽകിയ ക്യാപ്ഷൻ.

ഒരുപാട് കഷ്ട്ടപെട്ടാണ് ഞങ്ങളെ അമ്മ വളർത്തിയത്. കഷ്ടപ്പാടിന്റെ വില അറിഞ്ഞതുകൊണ്ടാകും ഇപ്പോഴും പൈസക്ക് ഒരുപാട് വില നൽകുന്ന ആളാണ് ഞാൻ. സെയിൽസ് ഗേൾ ആയിരുന്നു ഞാൻ ആദ്യം. ആ അമൃതയിൽ നിന്നും ഇന്ന് കാണുന്ന അമൃതയിലേക്ക് എത്തി നില്ക്കാൻ വഴിത്തിരിവായത് ഒരു ഓഡിഷൻ ആയിരുന്നു. അന്ന് മുതൽ ഇന്ന് വരെ ദൈവാനുഗ്രഹം കൊണ്ട് ശീതൾ വരെ എത്താൻ സാധിച്ചു എന്ന് അമൃത പറയുന്നു.

Related posts