സ്റ്റാർ മാജിക്കിൽ നിന്നും പിന്മാറിയത് ആ കാരണം കൊണ്ട്! മനസ്സ് തുറന്ന് അമൃത നായർ!

മലയാള ടെലിവിഷൻ പ്രേക്ഷകർക്ക് പ്രിയപ്പെട്ട താരമാണ് അമൃത നായർ. താരം മലയാളികളുടെ മനസ്സിലിടം നേടിയത് സ്റ്റാർ മാജിക്കിലൂടെയാണ്. കൂടാതെ ഒരിടത്തൊരു രാജകുമാരി എന്ന പരമ്പരയിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. കുടുംബവിളക്ക് എന്ന പരമ്പരയിൽ ശീതൾ എന്ന കഥാപാത്രത്തെ അമൃത അവതരിപ്പിച്ചിട്ടുണ്ട്. എന്നാൽ താരം പിന്നീട് പരമ്പരയിൽ നിന്നും പിന്മാറിയിരുന്നു. മുൻപ് സ്റ്റാർ മാജിക് അടക്കമുള്ള ടെലിവിഷൻ പരിപാടികൡലും നിറസാന്നിധ്യമായിരുന്നെങ്കിലും ഇപ്പോൾ അതിൽ നിന്നും പിന്മാറിയിരിക്കുകയാണ്. എന്താണ് സ്റ്റാർ മാജിക്കിലേക്ക് വരാത്തതെന്ന ചോദ്യത്തിനടക്കം മറുപടിയുമായിട്ടാണ് അമൃത എത്തിയിരിക്കുന്നത്. യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ച ക്യൂ ആൻഡ് എ സെക്ഷനിൽ സംസാരിക്കുകയായിരുന്നു നടി.

ഇന്നത്തെ വീഡിയോ ക്യൂ ആൻഡ് എ ആണെന്ന് പറഞ്ഞാണ് അമൃത സംസാരിക്കുന്നത്. കുറേ കാലത്തിന് ശേഷം എല്ലാവരുടെയും ചോദ്യത്തിന് മറുപടി പറയുകയാണെന്നാണ് നടി പറയുന്നത്. വാടക വീട്ടിൽ നിന്നും സ്വന്തമായൊരു വീട്ടിലേക്ക് മാറുന്നത് എന്നാണെന്നാണ് ഒരാൾ ചോദിച്ചത്. ‘കഴിഞ്ഞ വർഷം എങ്ങനെയെങ്കിലും ഒരു വീട് സ്വന്തമാക്കണമെന്ന് ആഗ്രഹിച്ചിരുന്നു. എന്നാൽ നമ്മൾ പ്ലാൻ ചെയ്യുന്ന പോലെ ഒന്നും നടക്കില്ല. എല്ലാവർക്കും അങ്ങനെയായിരിക്കും. വീടിന്റെ കാര്യമൊക്കെ ഒരു സമയമുണ്ട്. അപ്പോൾ മാത്രമേ അത് നടക്കൂ. ഈ വർഷം സ്വന്തമായൊരു വീട് നോക്കുന്നുണ്ട്. അതിനു സമയം ആയെങ്കിൽ ഇ വർഷം തന്നെ വീട് സ്വന്തമാക്കുമെന്നാണ് അമൃത പറയുന്നത്.

വീട്ടിൽ പതിനാല് പെറ്റ്‌സ് ഉണ്ടായിരുന്നതിനെ പറ്റിയും നടി പറഞ്ഞിരുന്നു. മുൻപ് വീഡിയോയിൽ കാണിക്കാൻ പറഞ്ഞ് കാണിച്ചതിന് ശേഷം എല്ലാവരും ചത്ത് പോയി. എന്താണ് സംഭവിച്ചതെന്ന് അറിയില്ല. മാത്രമല്ല വാടക വീട് കൂടിയായതിനാൽ വീട്ടിൽ പെറ്റ്‌സിനെ വളർത്തുന്നത് ചുറ്റുമുള്ളവർക്കൊന്നും ഇഷ്ടമല്ല. സ്വന്തമായി ഒരു വീട് അല്ലാത്തതിന്റെ ഒരു വിഷയമാണിത്. ചിലർ പരാതികളുമായി വന്നിരുന്നു. എന്നാൽ ആരുടെയും വീട്ടിലേക്ക് പോവുകയോ പ്രശ്‌നമോ ഉണ്ടാക്കിയില്ലെങ്കിലും ഇതിന് പിന്നാലെ കുറെയധികം പെറ്റ്‌സിനെ നഷ്ടമാവുകയും ചെയ്തു. ആരെങ്കിലും എന്തെങ്കിലും ചെയ്തതാണോന്ന് സംശയമാണ്. എന്തിനാണ് മനുഷ്യർ ഇത്രയും ക്രൂരന്മാർ ആകുന്നതെന്ന് മനസിലാകുന്നില്ലെന്നാണ് അമൃത പറയുന്നത്. ലേഡീസ് റൂം, ഗീതാഗോവിന്ദം, കളിവീട് തുടങ്ങിയ സീരിയലുകളിലാണ് താൻ അഭിനയിക്കുന്നത്. ഓരോന്നിന്റെയും ഇടവേളകൾ നോക്കിയാണ് മറ്റൊന്നിലേക്ക് പോകുന്നത്. എല്ലാം മാനേജ് ചെയ്ത് പോകാൻ സാധിക്കുന്നുണ്ട്.

പത്താം ക്ലാസിൽ എത്ര എപ്ലസ് ഉണ്ടായിരുന്നു എന്ന ചോദ്യത്തിന് പഠനത്തിൽ താൻ അത്ര മിടുക്കി ആയിരുന്നില്ലെന്നാണ് അമൃത പറയുന്നത്. രണ്ട് എ പ്ലസ് മാത്രമേ ഉണ്ടായിരുന്നുള്ളു. പിന്നെ ചെറിയ പ്രായത്തിൽ ടീച്ചർ ആകാനായിരുന്നു തന്റെ ഇഷ്ടമെന്നും അതിന് വേണ്ടി കുട്ടിയും ടീച്ചറുമായി കളിക്കാറുണ്ടെന്നും തമാശരൂപേണ അമൃത പറയുന്നു. വീട്ടിലെ ചെടികളെല്ലാം വടി കൊണ്ട് തല്ലി ഒടിക്കുകയായിരുന്നു തന്റെ ഹോബിയെന്നും നടി കൂട്ടിച്ചേർത്തു. സ്റ്റാർ മാജിക്കിൽ ഇപ്പോൾ കാണാത്തത് എന്ത് കൊണ്ടാണെന്നും ഒരാൾ അമൃതയോട് ചോദിച്ചിരുന്നു. ‘സ്റ്റാർ മാജിക്കിലേക്ക് ഇനി വരില്ല. ഞാൻ അത് നിർത്തിയതാണ് പേഴ്‌സണൽ കാര്യങ്ങൾ കൊണ്ട് നിർത്തിയതാണ്, അതിന്റെ കാരണമൊന്നും ഇപ്പോൾ പറയുന്നില്ലെന്നും നടി കൂട്ടിച്ചേർത്തു.

Related posts