പെട്ടന്ന് കേട്ടപ്പോൾ എനിക്ക് പേടിയായി, എന്തായാലും ജീവിത കാലം മുഴുവൻ മരുന്ന് കഴിക്കാൻ പറ്റില്ല! ഗോപി സുന്ദറിനെക്കുറിച്ച് അമൃത പറയുന്നു.

സോഷ്യൽ മീഡിയകളിൽ ഇപ്പോൾ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന വിഷയങ്ങളിൽ ഒന്നാണ് സംഗീത സംവിധായകൻ ഗോപി സുന്ദറും ഗായിക അമൃത സുരേഷും തമ്മിലുള്ള ബന്ധം. പ്രണയബന്ധം വെളിപ്പെടുത്തിയതിന് ശേഷം ദിവസവും ഇരുവർക്കും വിമർശനങ്ങൾ ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്. ഇരുവരുടെയും ഇൻസ്റ്റാഗ്രാം പോസ്റ്റുകൾ നിറയുന്നത് മിക്കവാറും മോശം കമന്റുകൾ കൊണ്ടാണ്. എന്നാൽ ഇതിനെയൊക്കെ അവഗണിച്ചുകൊണ്ടും ചിലതിനോട് ശക്തമായി പ്രതികരിച്ചുകൊണ്ടും രണ്ടുപേരും രംഗത്തുണ്ട്. സോഷ്യൽ മീഡിയയിൽ വളരെ സജീവമായുള്ള ഇവരുടെ പോസ്റ്റുകൾ പെട്ടന്നുതന്നെ വൈറലാകാറുണ്ട്. ഇപ്പോൾ ശ്രദ്ധ നേടുന്നത് ഇരുവരും ഓണവിശേഷങ്ങൾ പങ്കുവെച്ച ഒരു അഭിമുഖമാണ്.

ഇവരുടെ ഓണ വിശേഷത്തിന്റെ വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്. ഗോപി സുന്ദറിന് ഇഷ്ടപ്പെട്ട ഭക്ഷണങ്ങൾ എന്തൊക്കെയാണ് എന്ന് അമൃത സുരേഷിനോട് ചോദിച്ചപ്പോൾ അമൃത മറുപടി പറഞ്ഞത് ഇങ്ങനെയാണ്, ‘എണ്ണയിൽ വറുത്തത് ഒന്നും ചേട്ടൻ കഴിക്കില്ല ഡയറ്റിലാണ്. ബി പി കൂടിയപ്പോഴാണത്രെ ഡയറ്റ് ചെയ്യാം എന്ന തീരുമാനത്തിൽ ഗോപി സുന്ദർ എത്തിയത്. ഡോക്ടറെ കണ്ടപ്പോൾ ബിപി നന്നായി കൂടുന്നുണ്ട് ഒന്നുകിൽ ജീവിത കാലം മുഴുവൻ ബിപിയുടെ മരുന്ന് കഴിക്കാം അല്ലെങ്കിൽ ശരീരം ശ്രദ്ധിക്കാമെന്ന് ഡോക്ടർ പറഞ്ഞു. പെട്ടന്ന് കേട്ടപ്പോൾ എനിക്ക് പേടിയായി. എന്തായാലും ജീവിത കാലം മുഴുവൻ മരുന്ന് കഴിക്കാൻ പറ്റില്ല.’ ‘അതുകൊണ്ട് ജീവിത രീതി മാറ്റാമെന്ന് കരുതി. ഡയറ്റ് ചെയ്യാൻ തീരുമാനിക്കുകയായിരുന്നു.

അമൃത എന്തും കഴിക്കും. ഭക്ഷണ പ്രിയയാണ്. ഇപ്പോൾ കഴിപ്പ് കുറച്ച് കൂടുതലാണ്’ ഗോപി സുന്ദർ പറയുന്നു. അഞ്ചാറ് കിലോ വരെ കൂടിയെന്ന് അമൃതയും വെളിപ്പെടുത്തി. ദീപിക പദുക്കോണിനെ പോലൊരു ശരീരമാണ് അമൃതയിൽ ഞാൻ പ്രതീക്ഷിക്കുന്നത്. നമുക്ക് ആവശ്യമുള്ളത് പറയണമല്ലോ. കരയുന്ന കുട്ടിക്കേ പാലുള്ളൂ. അതുകൊണ്ട് അമൃതയോട് എന്നും വണ്ണം കുറയ്ക്കാൻ പറയും. ദീപിക പദുക്കോൺ ബിക്കിനി ഇട്ട് നിൽക്കുന്ന ഫോട്ടോ കാണിച്ച് ഗോപി സുന്ദർ പറയും ഇതാണെന്റെ ആവശ്യം. ഇതുപോലത്തെ ശരീരമാണ് വേണ്ടതെന്ന് അതിലും ഭേതം എന്റെ ഫോട്ടോ ദീപികയ്ക്ക് കാണിച്ച് കൊടുത്ത് തന്നെ പോലെ ആവാൻ പറയുന്നതാണെന്ന് അമൃത സുരേഷ് പറഞ്ഞു.

Related posts