ആ സമയത്ത് മറ്റൊരു പ്രണയം അദ്ദേഹത്തിന് ഉണ്ടായിരുന്നു.! മനസ്സ് തുറന്ന് അമൃത!

അമൃത വർണ്ണൻ മലയാളി മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയാണ്. നായികയായി എത്തിയ താരം പിന്നീട് നെഗറ്റീവ് വേഷങ്ങളിലൂടെ തിളങ്ങി. പാടാത്ത പൈങ്കിളി എന്ന പരമ്പരയിലാണ് താരം ഇപ്പോൾ അഭിനയിക്കുന്നത്. നടന്‍ പ്രശാന്ത് ആണ് അമൃതയുടെ ഭര്‍ത്താവ്. വിവാഹത്തിന് ശേഷവും സീരിയല്‍ രംഗത്ത് സജീവമാണ് താരം. എംജി ശ്രീകുമാര്‍ അവതാരകനായി എത്തുന്ന പറയാം നേടാം എന്ന പരിപാടിയില്‍ നടി പങ്കെടുത്തിരുന്നു. ഒട്ടും ഇഷ്ടമില്ലാതെയാണ് അഭിനയത്തിലേയ്ക്ക് വന്നതെന്നും താരം പറയുന്നു.

അമൃതയുടെ വാക്കുകള്‍ ഇങ്ങനെ… പ്ലസ് ടുവിന് പഠിക്കുമ്പോഴാണ് ആദ്യമായി അഭിനയിക്കുന്നത്. അഭിനയിക്കാന്‍ ഒട്ടും താല്‍പര്യമില്ലായിരുന്നു. ടീച്ചിംഗ് ആയിരുന്നു ഇഷ്ടം. തന്നെ നിര്‍ബന്ധിച്ചാണ് അഭിനയത്തിലേയ്ക്ക് കൊണ്ടു വന്നത്. നടി ചിപ്പി ചേച്ചിയുടെ ഭര്‍ത്താവ് രഞ്ജിത്തേട്ടനാണ് തന്നെ വേളങ്കണ്ണി മാതാവിലേയ്ക്ക് വിളിക്കുന്നത്. 300 രൂപയായിരുന്നു ആദ്യത്തെ പ്രതിഫലം. അവിടെ നിന്ന് ആയിരുന്നു തുടങ്ങിയത്. ഐശ്വര്യമായിരുന്നു. വില്ലത്തി കഥാപാത്രങ്ങള്‍ താന്‍ ആയിട്ട് തിരഞ്ഞടുക്കുകയായിരുന്നു. ചക്രവാകം എന്ന സീരിയലിലാണ് നായികയായി അഭിനയിക്കുന്നത്. അതൊരു 7 മണി സീരിയല്‍ ആയിരുന്നു. ആ സമയത്ത് സ്‌നേഹക്കൂട് എന്നൊരു സീരിയല്‍ വന്നു. അത് 7. 30 ആയിരുന്നു. അതിലേയ്ക്ക് പോസിറ്റീവും നെഗറ്റീവും റോളിലേയ്ക്ക് ആളെ വേണമായിരുന്നു. അങ്ങനെ എന്നെ വിളിച്ചു. ഏഴ് മണിക്കുള്ള സീരിയലില്‍ നായികയായിട്ടാണ് അഭിനയിക്കുന്നത്. ഏഴരയ്ക്കും ഹിറോയിന്‍ തന്നെയാകുമ്പോള്‍ പ്രേക്ഷകര്‍ വിചാരിക്കും ഒരു സീരിയല്‍ ആയിരിക്കുമെന്ന്. അങ്ങനെ ഒരു വെറൈറ്റിയ്ക്ക് വേണ്ടി നെഗറ്റീവ് വേഷം ചെയ്തു നോക്കുകയായിരുന്നു. തനിക്ക് ചെയ്യാന്‍ എളുപ്പം നെഗറ്റീവ് വേഷങ്ങളാണ്.

കോമഡി സ്റ്റാറില്‍ വെച്ചാണ് പ്രശാന്തിനെ ആദ്യം കാണുന്നത്. സൂര്യ എന്ന ചേച്ചി വഴിയാണ് ഇഷ്ടം പറയുന്നത്. തന്നെ ഇഷ്ടമാണെന്നും കല്യാണം കഴിക്കാന്‍ താല്‍പര്യം ഉണ്ടെന്നും ആ ചേച്ചിയോട് പറഞ്ഞു. അന്ന് തനിക്ക് കല്യാണം കഴിക്കാന്‍ വലിയ താല്‍പര്യമില്ലായിരുന്നു. അത് ചേച്ചിയോട് പറയുകയും ചെയ്തു. തനിക്ക് കല്യാണം കഴിക്കാന്‍ താല്‍പര്യം ഉണ്ടാകുന്ന സമയത്ത് അറിയിക്കാം എന്ന് പറഞ്ഞു. താന്‍ വിവാഹത്തിന് റെഡിയായപ്പോള്‍ പുള്ളിയെ വിളിച്ചു കാര്യം പറഞ്ഞു. എന്നാല്‍ ആ സമയത്ത് മറ്റൊരു പ്രണയം അദ്ദേഹത്തിന് ഉണ്ടായിരുന്നു. എന്നോട് വേറെ നോക്കിക്കോളാന്‍ പറഞ്ഞു. പ്രശാന്തുമായിട്ടുള്ള ഒരു രസകരമായ സംഭവവും അമൃത പറയുന്നുണ്ട്. ഷോയില്‍ വെച്ച് തങ്ങള്‍ സംസാരിച്ചിരുന്നില്ല. അന്ന് എന്റെ പരിപാടി കഴിഞ്ഞിട്ട് റൂമില്‍ പോയി ഭക്ഷണം കഴിക്കുകയായിരുന്നു. ആ സമയത്ത് വണ്ടി വന്ന കാര്യം പറയാന്‍ പ്രശാന്തേട്ടന്‍ റൂമില്‍ വന്നു. ആ സമയം ഞാന്‍ ഒരു ചിക്കന്‍ കാല്‍ കടിച്ചു കൊണ്ട് ഇരിക്കുകയായിരുന്നു. അങ്ങനെയാണ് പരസ്പരം ശ്രദ്ധിക്കുന്നത്. കൂടാതെ പ്രശാന്തേട്ടന്‍ നേരത്തെ തന്നെ ശ്രദ്ധിക്കാറുണ്ട്. കൂടാതെ തന്നോടൊപ്പം സെല്‍ഫി എടുത്തിരുന്നു. അന്നൊന്നും തനിക്ക് അങ്ങനെയൊരു ഇഷ്ടമില്ലായിരുന്നു.

Related posts