അമൃത സുരേഷ് മലയാളികളുടെ പ്രിയപ്പെട്ട ഗായികയാണ്. അമൃത പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത് റിയാലിറ്റി ഷോയിലൂടെയാണ്. അമൃത ബിഗ്‌ബോസ് മലയാളം സീസണ്‍ രണ്ടിലും മത്സരിച്ചിരുന്നു. താരം ബിഗ്‌ബോസിലെത്തിയത് സഹോദരി അഭിരാമി സുരേഷിനൊപ്പമായിരുന്നു. അമൃതയെ കുറിച്ച് കൂടുതല്‍ പ്രേക്ഷകര്‍ അറിഞ്ഞു തുടങ്ങിയത് ബിഗ് ബോസ്സ് ഷോയില്‍ എത്തിയതിന് ശേഷമാണ്. ഗായിക സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ്. സോഷ്യൽ മീഡിയയിലൂടെ താരം തന്റെ വിശേഷങ്ങള്‍ എല്ലാം പങ്കുവെയ്ക്കാറുണ്ട്.
കഴിഞ്ഞ ദിവസം അമൃത സോഷ്യൽ മീഡിയയിൽ കുറിച്ചത്, തെറ്റ് ആദ്യമായി ചെയ്യുമ്പോള്‍ അത് തെറ്റല്ല, അനുഭവമാണ്. അതേ തെറ്റ് ആവര്‍ത്തിക്കുമ്പോളാണ് അത് ശരിയായ ഒരു തെറ്റായി മാറുന്നതെന്നായിരുന്നു. പോസ്റ്റിന് കീഴില്‍ കമന്റുകളുമായി നിരവധി പേരാണ് എത്തിയത്. അനുഭവം നല്ലതാണെങ്കില്‍ അത് തെറ്റായിട്ട് തോന്നുമോ, തെറ്റാണെങ്കില്‍ നമ്മള്‍ അത് റിപീറ്റ് ചെയ്യില്ലേയെന്നായിരുന്നു ഒരാള്‍ ഇട്ട കമെന്റ്.
തെറ്റാണെന്ന് അറിഞ്ഞ് അത് ചെയ്താല്‍ തെറ്റാണ് എന്നാല്‍ തെറ്റാണെന്നറിയാതെ ചെയ്താല്‍ തെറ്റല്ലെന്നായിരുന്നു വേറൊരാള്‍ കമന്റ് ചെയ്തത്. തെറ്റ് ചെയ്യാത്തവരായി ആരുമില്ലല്ലോ ഗോപൂയെന്ന കമന്റും പോസ്റ്റിന് കീഴിലുണ്ട്. അമൃത, അമൃതം ഗമയ യൂട്യൂബ് ചാനലുമായി സജീവമാണ്. അമൃതയുടെ മകളായ പാപ്പുവും വ്‌ളോഗുമായെത്താറുണ്ട്. പാപ്പു വീഡിയോ ചെയ്യാറുള്ളത് അമ്മൂമ്മയ്‌ക്കൊപ്പമായാണ്. അമൃതയുടെ ഭര്‍ത്താവ് നടന്‍ ബാലയായിരുന്നു. പ്രണയിച്ച് വിവാഹം ചെയ്ത ഇരുവരും പിന്നീട് വേര്‍പിരിയുകയായിരുന്നു.