പുത്തൻ മേക്കോവറിൽ അമൃത! അടിപൊളി എന്ന് ആരാധകർ!

അമൃത സുരേഷ് മലയാളികളുടെ പ്രിയപ്പെട്ട ഗായികയാണ്. താരം പ്രേക്ഷകർക്ക് സുപരിചിതയാവുന്നത് സംഗീത റിയാലിറ്റി ഷോയിലൂടെയാണ്. അമൃതം ഗമയ എന്ന പേരിൽ സഹോദരി അഭിരാമി സുരേഷിനൊപ്പം ചേർന്ന് അമൃത ആരംഭിച്ച മ്യൂസിക് ബാൻഡ് ഏറെ ശ്രദ്ധ നേടിയിരുന്നു. എജി വ്‌ളോഗ്‌സ് എന്ന ഒരു യൂട്യൂബ് ചാനലും സഹോദരിമാർ ചേർന്ന് നടത്തുന്നുണ്ട്. നേരത്തെ ബിഗ്‌ബോസ് സീസൺ രണ്ടിൽ മത്സരാർത്ഥികളായും ഇരുവരും എത്തിയിരുന്നു.

ഇപ്പോളിതാ തലമുടിയിലെ പുത്തൻ പരീക്ഷണങ്ങളുടെ വിഡിയോ പങ്കുവച്ചെത്തിയിരിക്കുകയാണ് ഗായിക. ദുബായിലെത്തിയ അമൃത, അവിടെയുള്ള ആഫ്രോ ബ്യൂട്ടി സലൂണിൽ നിന്ന് ആഫ്രിക്കക്കാരുടെ പലവിധ ഹെയർസ്റ്റൈലുകളാണ് പരീക്ഷിക്കുന്നത്. മുൻപ് തായ്‌ലൻഡിൽ പോയപ്പോൾ മുടിയിൽ പരീണങ്ങൾ നടത്തിയതിന്റെ അനുഭവവും അമൃത രസകരമായി പങ്കുവയ്ക്കുന്നുണ്ട്. ഒരു മണിക്കൂറിലധികം സമയമെടുത്ത്, കറുപ്പിലും ഗോൾഡൻ നിറത്തിലുമുള്ള മുടിയിഴകൾ ചേർത്താണ് പുത്തൻ ലുക്ക് തയ്യാറാക്കിയത്.

നടൻ ബാലയുമായി അമൃത പ്രണയത്തിലാവുകയും വിവാഹിതർ ആവുകയും ചെയ്തിരുന്നു. എന്നാൽ പിന്നീട് ഇരുവരും വേർ പിരിയുകയായിരുന്നു. ഇരുവർക്കും ഈ ബന്ധത്തിൽ ഒരു മകളുണ്ട്. അവന്തിക എന്നാണ് മകളുടെ പേര്. പാപ്പു എന്നാണ് അമൃതയും കുടുംബവും മകളെ സ്‌നേഹത്തോടെ വിളിക്കുന്നത്. യൂട്യൂബ് വീഡിയോകളിലും അമൃതയുടെയും അഭിരാമിയുടെയും സോഷ്യൽ മീഡിയകളിലും പാപ്പു ഇടയ്ക്ക് എത്താറുണ്ട്.

Related posts