തനിക്ക് എതിരെ വന്ന അധിക്ഷേപ കമെന്റിന് വായടപ്പിക്കുന്ന മറുപടിയുമായി അമൃത സുരേഷ്.

ഐഡിയ സ്റ്റാർ സിംഗർ എന്ന റിയാലിറ്റി ഷോയിലൂടെ മലയാളികൾക്ക് ഏറെ സുഊറിചിതയായ ഗായികയാണ് അമൃത സുരേഷ്. അനുജത്തിയായ അഭിരാമിക്ക് ഒപ്പം ചേര്‍ന്ന് അമൃതംഗമയ എന്ന ബാന്റുമായി സജീവമാണ് നടി. താരം വിവാഹം കഴിച്ചത് പ്രശസ്ത സിനിമ താരം ബാലയെ ആയിരുന്നു. പിന്നീട് ഇരുവരും പിരിയുകയും ചെയ്തു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ബാലയുമായി ഉള്ള അമൃതയും ചില വാഗ്വാദങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിരുന്നു. ഇവരുടെ മകള്‍ അവന്തികയ്ക്ക് കോവിഡ് ആണെന്ന വാര്‍ത്ത വന്നതോടെയാണ് എല്ലാത്തിനും തുടക്കം. ബാലയാണ് ഇത്തരത്തില്‍ ഒരു വ്യാജ വാര്‍ത്തക്ക് കാരണമെന്ന് അമൃത ആരോപിച്ചു. എന്നാല്‍ അമൃത കാര്യങ്ങള്‍ വ്യക്തമായി പറയാഞ്ഞതിനാലാണ് കാര്യങ്ങള്‍ ഇങ്ങനെയായത് എന്നായിരുന്നു ബാലയുടെ മറുപടി.

സോഷ്യല്‍ മീഡിയകളിലും അമൃത സജീവമാണ്. പുതിയ ചിത്രങ്ങളും വീഡിയോകളും ഒക്കെ പങ്കുവെച്ച് അമൃത രംഗത്ത് എത്താറുണ്ട്. ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ ചര്‍ച്ചയാകുന്നത് ഒരു കമന്റിന് അമൃത നല്‍കിയ മറുപടിയാണ്. താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ഒരു കമന്റിന് താഴെ മോശമായ രീതിയില്‍ ഒരാള്‍ കമന്റ് ചെയ്യുകയായിരുന്നു. ഇതിന് അമൃത തന്നെ മറുപടിയും നല്‍കുകയായിരുന്നു.

അമൃതയുടെ നല്ല മുഖം കള്ള് കുടിച്ചും, സിഗരറ്റു വലിച്ചും മുഖ പേശികള്‍ വലിഞ്ഞുമുറുകി രഞ്ജിനി ഹരിദാസിന്റെ ജീവിത ശൈലി ഓര്‍മ്മിപ്പിയ്ക്കും വിധം. പ്രശംസിയ്ക്കാത്ത കമന്റുകള്‍ വെറുപ്പിന്റെയല്ല, സ്‌നേഹത്തിന്റെയാണ്. പാട്ട് സൂപ്പര്‍. എന്നാണ് ഒരാള്‍ അമൃതയുടെ പോസ്റ്റിനു താഴെ കമന്റ് ചെയ്തത്. ഇതിനു അമൃത മറുപടി നല്‍കി. താന്‍ മദ്യപിക്കുകയോ പുകവലിക്കുകയോ ചെയ്യാറില്ലെന്നും മുഖത്ത് കാണുന്നത് കോവിഡാനന്തര ക്ഷീണമാണെന്നുമാണ് അമൃത നല്‍കിയ മറുപടി. അമൃതയെ പിന്തുണച്ച് നിരവധി പേര്‍ കമന്റ് ചെയ്തിട്ടുണ്ട്. കോവിഡ് ഭേദമായ ശേഷം രണ്ടുദിവസം മുന്‍പാണ് അമൃത വീട്ടിലേക്ക് തിരിച്ചെത്തിയത്. വീട്ടിലെത്തിയ ശേഷം അമൃത തന്റെ പുതിയ ചിത്രങ്ങളും വീഡിയോയും പങ്കുവച്ചിരുന്നു. കോവിഡിന് ശേഷം മകളുടെ അടുത്തേക്ക് തിരിച്ചെത്തിയതിന്റെ സന്തോഷം അമൃത കഴിഞ്ഞ ദിവസം പങ്കുവച്ചിരുന്നു.

 

Related posts