അമൃത സുരേഷ് മലയാളികളുടെ പ്രിയപ്പെട്ട ഗായികയാണ്. സോഷ്യൽ മീഡിയകളിൽ ഏറെ സജീവമായ താരം റിയാലിറ്റി ഷോയിലൂടെ ആണ് പ്രശസ്ത ആവുന്നത്. അമൃത ബിഗ്‌ബോസ് മലയാളം സീസൺ രണ്ടിലെ മത്സരാർത്ഥിയായിരുന്നു . അമൃത ശ്രദ്ധിക്കപ്പെടുന്നത് സംഗീത റിയാലിറ്റി ഷോയിൽ പങ്കെടുത്തതോടെയാണ്. താരം പിന്നീട് പിന്നണി ഗായികയായും തിളങ്ങി. ചലച്ചിത്രതാരം ബാല 2010ൽ റിയാലിറ്റി ഷോയുടെ സ്‌പെഷ്യൽ ഗസ്റ്റായി വരികയും അത് വഴി ഇരുവരും പ്രണയത്തിലാവുകയും വിവാഹം ചെയ്യുകയും ചെയ്യ്തു. ആഘോഷപൂർവം നടത്തിയ ഇവരുടെ വിവാഹത്തിൽ സിനിമാ ലോകത്തിലുള്ള പ്രമുഖ താരങ്ങളെല്ലാം പങ്കെടുത്തിരുന്നു. എന്നാൽ ഇരുവരും 2016ൽ വിവാഹമോചിതരായി.
പിന്നീട് പിന്നണി ഗാനരംഗത്തും, ആൽബങ്ങളിലും, സാമൂഹ്യമാധ്യമങ്ങളിലും അമൃത സജീവമായി.സഹോദരി അഭിരാമി സുരേഷുമായി ചേർന്ന് അമൃതം ഗമയ എന്ന സംഗീത ബാൻഡും നടത്തുണ്ട്. ഇതിനിടയിൽ ഫോർവോർഡ് മാഗസിന്റെ മോഡലായി നടത്തിയ ഫോട്ടോഷൂട്ട് ഏറെ ശ്രദ്ധിക്കപെട്ടിരുന്നു.ഇപ്പോളിതാ മകൾ അവന്തികയെ അച്ഛൻ ബാലയ്ക്ക് കാണാൻ അവസരം നൽകുന്നില്ലെന്നും കുഞ്ഞിന് കോവിഡ് ആണെന്നുമുള്ള വാർത്തയ്‌ക്കെതിരെ പ്രതികരിച്ചെത്തിയിരിക്കുകയാണ് താരം. കോവിഡ് ബാധിതയായതു താനാണെന്നും, മകൾക്ക് കോവിഡ് ബാധിക്കില്ലെന്നും, കേവലം എട്ടു വയസ്സ് മാത്രം പ്രായമുള്ള കുട്ടിയെക്കുറിച്ച് ഇത്തരമൊരു പ്രചരണം നടത്തിയത് അമ്മയായ തന്നെ അത്യന്തം വേദനിപ്പിക്കുന്നുവെന്നും അമൃത.
വാക്കുകൾ, പലപ്പോഴായി തനിക്കെതിരെ അറിഞ്ഞുകൊണ്ടുള്ള വ്യക്തിഹത്യ നടന്നപ്പോൾ പോലും പ്രതികരിച്ചിട്ടില്ല. പക്ഷെ ഇപ്പോൾ ഒട്ടേറെ സങ്കടത്തോടെയാണ് ആദ്യമായി വ്യക്തിജീവിതത്തെക്കുറിച്ച് പറയാൻ സ്വന്തം സോഷ്യൽ മീഡിയ ഉപയോഗിച്ചത്. കോവിഡ് ഫലം വാങ്ങാൻ നിൽക്കുന്ന സമയത്താണ് ബാലയുടെ ഫോൺ കോൾ വന്നത്. മകളെ കാണണം എന്നായിരുന്നു ബാലയുടെ ആവശ്യം. അപ്പോൾ താൻ പുറത്തായിരുന്നതിനാൽ വീട്ടിൽ തന്റെ അമ്മയെ വിളിച്ചാൽ അറിയാമെന്നാണ് പറഞ്ഞത്. ഈ സംഭാഷണത്തിന്റെ ഒരു ഭാഗം മാത്രമായാണ് ഓൺലൈൻ മാധ്യമം പുറത്തുവിട്ടത്.ശേഷം തന്റെ ഫോണിൽ നിന്നും തന്റെ അമ്മയുടെ ഫോണിൽ നിന്നും ബാലയെ പലപ്രാവശ്യം വിളിച്ചു. പ്രതികരണം ലഭിക്കാത്തതിനാൽ, ബാലയ്ക്ക് ഒരു ടെക്സറ് സന്ദേശവും ഓഡിയോ സന്ദേശവും അയച്ചു.
ബാല വിളിച്ച സമയത്ത് അമ്മ ആ ഫോൺ കോൾ ശ്രദ്ധിച്ചിരുന്നില്ല. മകൾ ഓൺലൈൻ ക്‌ളാസ്സിലായിരുന്നു. അമ്മയുടെ ഫോണിലേക്ക് ബാലയുടെ ഫോൺ കോൾ വന്നതായി മനസ്സിലാക്കിയതും മകൾ ഓൺലൈൻ ക്ലാസ് കട്ട് ചെയ്ത് സംസാരിക്കാനായി കാത്തിരുന്നു. ഒരു മണിക്കൂറോളം മകൾ കാത്തിരുന്നു. എന്നിട്ടും മറുഭാഗത്തുനിന്നും പ്രതികരണമില്ലായിരുന്നു. വിളിക്കാൻ സൗകര്യമുള്ള സമയം അറിയിച്ചാൽ വെയിറ്റ് ചെയ്തിരിക്കാം എന്നും അവർ പറഞ്ഞു. എങ്ങനെയാണ് താനും മുൻ ഭർത്താവും തമ്മിലെ ഫോൺ കോൾ ലീക് ചെയ്തത് എന്ന് പറയണം. ഈ വാർത്തയും സംഭാഷണ ശകലവും പ്രചരിപ്പിച്ച മാധ്യമത്തിന് നേരെ നിയമനടപടിയുമായി മുന്നോട്ടു പോകു.