ഫൈനലി എനിക്കത് ചെയ്യേണ്ടി വന്നു, കുറേനാളായി ചെയ്യണമെന്ന് കരുതിയിരുന്ന കാര്യമായിരുന്നു! മനസ്സ് തുറന്ന് അമൃത നായർ!

ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന കുടുംബവിളക്ക് പ്രേക്ഷകർക്ക് പ്രിയപ്പെട്ട പരമ്പരയാണ്. കുടുംബവിളക്കിലെ അഭിനേതാക്കളെല്ലാം മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. മീരാ വാസുദേവാണ് പരമ്പരയിലെ കേന്ദ്രകഥാപാത്രമായി എത്തുന്നത്. സുമിത്ര എന്ന കഥാപാത്രത്തെയാണ് മീര പരമ്പരയിൽ അവതരിപ്പിക്കുന്നത്. സുമിത്രയുടെ മകൾ ശീതളായെത്തുന്നത് സ്റ്റാർ മാജിക്കിലൂടെയും ഒരിടത്തൊരു രാജകുമാരി എന്ന പരമ്പരയിലൂടെയും മലയാളി പ്രേക്ഷകർക്ക് സുപരിചിതയായ അമൃത നായരാണ്. അമൃത സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ്. മംമ്‌സ് ആൻഡ് മൈ ലൈഫ് ഓഫ് അമൃത നായർ എന്ന യൂട്യൂബ് ചാനലിലൂടെ പങ്കിട്ട പുതിയ വീഡിയോയാണ് ശ്രദ്ധേയമാകുന്നത്. വീഡിയോയിലൂടെ അമൃത പറയുന്നതിങ്ങനെ, ഇനി കുറേനാളത്തേക്ക് മാസ്‌ക് സ്ഥിരമാക്കിയാലോ എന്നാണ എന്റെ ആലോചന. ഫൈനലി എനിക്കത് ചെയ്യേണ്ടി വന്നു, കുറേനാളായി ചെയ്യണമെന്ന് കരുതിയിരുന്ന കാര്യമായിരുന്നു. വേറെ പ്രശ്‌നങ്ങളൊന്നുമില്ല, ചെയ്യാമെന്ന് കരുതി.

ഡോക്ടറിനെ കണ്ടപ്പോൾ ഇതാണ് കറക്റ്റ് സമയമെന്ന് പറഞ്ഞു. നിങ്ങളൊക്കെ കരുതുന്നുണ്ടാവും എന്താണ് ചെയ്തതെന്ന്. ഇത് കാണുമ്പോൾ മറ്റുള്ളവർ എങ്ങനെ പറയുമെന്നറിയില്ല. അനുമോളാണ് ഇത് കണ്ടിട്ടുള്ളൂ, വീഡിയോ കോളിൽ ഇത് കണ്ടപ്പോൾ അവൾ കളിയാക്കിയിരുന്നു. പല്ലിന് ക്ലിപ്പിട്ടതിനെക്കുറിച്ചായിരുന്നു അമൃത തുറന്നുപറഞ്ഞത്. ഇട്ടതിന് ശേഷമാണ് ഇത് ഇത്രയും ബുദ്ധിമുട്ടുള്ള കാര്യമാണെന്ന് മനസിലാക്കിയത്. സംസാരിക്കാനും ഭക്ഷണം കഴിക്കാനുമൊക്കെ പ്രശ്‌നമാണ്.

എനിക്ക് ഇത് ഇടേണ്ട ആവശ്യമായിരുന്നു. ഏഴെട്ട് വർഷം മുൻപ് ഞാൻ ഇതിട്ടിരുന്നു. ഇത് ഇട്ട് കഴിഞ്ഞാൽ നമ്മുടെ ഫേസിൽ അഡാർ മാറ്റം വരും. ഞാൻ 7 വർഷം മുൻപുള്ള ഫോട്ടോ കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്തിരുന്നു. എന്റെ ഇപ്പോഴത്തെ ഫോട്ടോയും അതും നോക്കിയാൽ കൃത്യമായി മാറ്റം അറിയാം. പ്ലാസ്റ്റിക് സർജറി ചെയ്തിട്ടുണ്ടോ, വേറെ എന്തെങ്കിലും സർജറി ചെയ്തിട്ടുണ്ടോയെന്നൊക്കെയായിരുന്നു ചോദ്യങ്ങൾ. ഇൻസ്റ്റഗ്രാമിൽ ഏറെ വൈറലായ ഫോട്ടോ കൂടിയാണ്. ഞാൻ എന്റെ ജീവിതത്തിൽ ഇതുവരെ ഇങ്ങനെയുള്ള കാര്യങ്ങളൊന്നും ചെയ്തിട്ടില്ല. ഞാൻ ആകെ ചെയ്ത കാര്യം പല്ലിൽ ക്ലിപ്പിട്ടതാണ്. അതിന് ശേഷം ഒരുപാട് മാറ്റങ്ങൾ നമുക്ക് വരാം. സ്വഭാവികമായി വന്ന മാറ്റങ്ങളാണ്. പ്രായത്തിൽ വരുന്ന വ്യത്യാസമാണ്. നമ്മുടെ സ്‌കിൻടോണിലും ബോഡി ലാംഗ്വേജിലുമെല്ലാം മാറ്റം വരും. അതേപോലെ തന്നെ മുടിയുടെ സ്ട്രക്ചർ ഇപ്പോൾ എല്ലാവരും മാറ്റം വരുത്തുന്നുണ്ട്. പല്ലിന്റെ നാല് സൈഡിലും ഗ്യാപ്പുണ്ടായിരുന്നു. അപ്പോഴാണ് ഞാൻ ഒന്നൂടെ ഇടാമെന്ന് കരുതിയത്.

Related posts