പ്രണയ മുഹൂർത്തവുമായി അലീനയും അമ്പാടിയും!

അമ്മയറിയാതെ ഏഷ്യാനെറ്റിലെ സൂപ്പർ ഹിറ്റ് പരമ്പരകളിൽ ഒന്നാണ്. ഈ പരമ്പരക്ക് ഉള്ളത് നിരവധി പ്രേക്ഷകരാണ്. ഈ പരമ്പരയിലൂടെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ കഥാപാത്രമാണ് അലീന പീറ്റർ. ശ്രീതു കൃഷ്ണൻ ആണ് ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. തമിഴ് പരമ്പരകളിലൂടെയാണ് താരം ആദ്യം പ്രേക്ഷക പ്രീതി നേടിയത് എങ്കിലും വളരെ അനായാസമായിട്ടാണ് ശ്രീതു അലീന എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് പ്രേക്ഷകരുടെ പ്രിയ താരമായത്. എറണാകുളത്ത് ജനിച്ച ശ്രീതു വളർന്നത് ചെന്നൈയിലാണ്. തമിഴ് സീരിയൽ രംഗത്ത് വളരെ സജീവമായിരുന്നു താരം. ചെറുപ്പത്തിൽ തന്നെ താരം സീരിയലിൽ അഭിനയിച്ചിരുന്നു. നല്ലൊരു നർത്തകി കൂടിയാണ് താരം. തമിഴിലെ പല സൂപ്പർ ഹിറ്റ് റിയാലിറ്റി ഷോകളിലും താരം പങ്കെടുത്തിട്ടുണ്ട്. സിനിമകളിലും താരം ചെറിയ വേഷങ്ങൾ ചെയ്തിട്ടുണ്ട്.

ശ്രീതു ആദ്യമായ് അഭിനയിക്കുന്ന മലയാള പരമ്പര എന്ന പ്രത്യേകതയും ഇതിനുണ്ട്. പാതി മലയാളിയാണ് താരം എന്ന മറ്റൊരു പ്രത്യേകതയുമുണ്ട്. സാമൂഹ്യ മാധ്യമങ്ങളിൽ അടക്കം നിരവധി ആരാധകർ ആണ് ഈ പരമ്പരക്ക് ഉള്ളത്. അലീന എന്ന കഥാപാത്രത്തിന്റെ നായകൻ ആണ് അമ്പാടി എന്ന കഥാപാത്രം. നിഖിൽ നായർ എന്ന നടനാണ് അമ്പാടി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. പ്രേക്ഷകരുടെ ഇഷ്ട പ്രണയ ജോഡികളാണ് ഇവർ. ആരാധകർക്ക് വേണ്ടി ചില വീഡിയോകൾ ഇവർ ഇടയ്ക്ക് പങ്കുവെക്കാറുണ്ട്.

വളരെ പെട്ടെന്നാണ് അത്തരത്തിലുള്ള വീഡിയോകൾ വൈറൽ ആവാറുള്ളത്. ഇപ്പോൾ അത്തരം ഒരു വീഡിയോ ശ്രദ്ധ നേടുകയാണ്. മെഹബൂബ എന്ന ഗാനത്തിനൊപ്പം ഇരുവരും ചുവടുവെക്കുന്ന വീഡിയോ ആണ് ഇത്. ഒരു റൊമാൻറിക് വീഡിയോ എന്നൊക്കെ വേണമെങ്കിൽ ഇതിനെ വിശേഷിപ്പിക്കാം. വീഡിയോ പങ്കുവെച്ചതിന് പിന്നാലെ മികച്ച പ്രതികരണമാണ് പ്രേക്ഷകരുടെ ഭാഗത്തുനിന്നും ഇതിന് ലഭിക്കുന്നത്.

Related posts