പാർവതി തിരുവോത്ത് ; നിലപാടുകൾ കൊണ്ട് മലയാള സിനിമ മേഖലയിൽ വ്യത്യസ്തയായി നിൽക്കുന്ന ന്യു ജനറേഷൻ നായിക . ഒരു മികച്ച അഭിനേത്രിയെന്ന നിലയിൽ ഉയരങ്ങളുടെ കൊടുമുടി താണ്ടുവാൻ പാർവതി എന്ന നടിയ്ക്ക് സാധിച്ചു എന്നാൽ വിവാദങ്ങൾ എന്നും പാർവതിയുടെ അഭിനയ ജീവിതത്തിൽ കൂടപ്പിറപ്പായിരുന്നു .
ഈയിടെ ഈ നടി അകപ്പെട്ട വിവാദമാണ് അമ്മയുടെ പുതിയ ഓഫീസിന്റെ ഉൽഘാടനവുമായി ബന്ധപെട്ട് സ്ത്രീകളെ എല്ലാം നിറുത്തി പുരുഷന്മാർ കസേരയിൽ ഇരിക്കുന്ന രീതി ശരിയല്ല എന്ന് പറഞ്ഞത്.ഇപ്പോഴും പഴയ കാല സമ്പ്രദായങ്ങൾ ആചരിച്ചു വരുന്ന രീതിയിലുള്ള ഒരു ഫോട്ടോ അമ്മയുടെ ഉൽഘാടന വേളയിൽ പുറത്തു വന്നിരുന്നു. എക്സിക്യൂട്ടീവ് കമ്മറ്റിയിൽ ഉള്ള നടിമാരായ ഹണി റോസും രചന നായരായന്കുട്ടിയും വേദിയിൽ നിൽക്കുകയും ബാക്കിയുള്ള മുതിർന്ന നടന്മാർ ഇരിക്കുകയും ചെയ്യുന്ന ഒരു ചിത്രം. സ്ത്രീകൾക്കും പുരുഷന്മാർക്കും രണ്ടു രീതികളാണെന്ന് പ്രതികരിച്ചിരുന്നു ഈ ചിത്രത്തെ പറ്റി പാർവതി .
എന്നാൽ വളരെ യാദൃശ്ചികമായി എടുത്ത ഒരു ചിത്രമാണ് ഇതെന്നും വേദിയിൽ പല കാര്യങ്ങൾ ആയി തിരക്ക് പിടിച്ചു നടന്നത് കൊണ്ടാണ് ചിത്രത്തിൽ ഇരുവരും നിൽക്കുന്നതായി കാണാൻ സാധിക്കുന്നത് എന്നും രചന നാരായണൻകുട്ടിയും ഹണി റോസും പ്രതികരിച്ചിരുന്നു. ഇതിനു ശേഷം വളരെ കൗതുകകരമായ പോസ്റ്റ് രചന നാരായണൻ കുട്ടി ഫേസ്ബുക്കിൽ പങ്കുവെച്ചിരുന്നു .രചനയും ഹണി റോസും കസേരകളിൽ ഇരുന്നും ബാക്കിയുള്ള നടൻമാർ പുറകിൽ നിൽക്കുന്നതുമായ ഒരു ചിത്രം . കുറ്റം കണ്ടുപിടിക്കാൻ നിൽക്കുന്നവർക്ക് അതിനു മാത്രമേ സമയം ഉണ്ടാകുകയുള്ളൂ എന്നും എന്തിനും ഏതിനും വിമർശിക്കുന്നത് ഒരു തരം സെൻസ്‌ലെസ് പരിപാടിയാണെനും രചന പോസ്റ്റിൽ പങ്കുവെയ്ക്കുന്നു. ഇത് രണ്ടു താരങ്ങളും തമ്മിൽ ഉള്ള ഒരു തുറന്ന യുദ്ധത്തിന് വഴി വെച്ചിട്ടുണ്ട് .