എല്ലാ ഭാഷകളിലെയും സിനിമാമേഖലയിലുള്ളവർ എല്ലാവരുംതന്നെ ഇപ്പോൾ സമൂഹമാധ്യമങ്ങളില്‍ സജീവമാണ്. ഇൻസ്റ്റാഗ്രാം പോലുള്ള പ്ലാറ്റുഫോമുകളിൽ തങ്ങളുടെ സിനിമ വിശേഷങ്ങളും കുടുംബവിശേഷങ്ങളും ഒട്ടുമിക്ക താരങ്ങളും പങ്കുവെക്കാറുണ്ട്. താരങ്ങള്‍ ഇങ്ങനെ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുന്ന വിശേഷങ്ങൾക്ക് മികച്ച പ്രതികരണങ്ങളാണ് ആരാധകരിൽ നിന്നും മറ്റും ലഭിക്കാറുള്ളത്.
ഇത്തരത്തിൽ സമൂഹമാധ്യമങ്ങളിൽ ഏറെ സജീവമായുള്ള ഒരു താരമാണ് ബോളിവുഡ് നടൻ അമീർ ഖാൻ. എന്നാൽ ഇപ്പോഴിതാ താന്‍ മുഴുവനായും സമൂഹമാധ്യമങ്ങള്‍ ഉപേക്ഷിക്കുകയാണെന്ന് അറിയിച്ചിരിക്കുകയാണ് അദ്ദേഹം. താരം ഇക്കാര്യം അറിയിച്ചത് തന്റെ ട്വിറ്റർ പേജിലൂടെയാണ്. താരം ഈ വിവരം പങ്കുവച്ചത് തന്റെ ജന്മദിനത്തിന് ആശംസ അറിയിച്ചവര്‍ക്ക് നന്ദി പറഞ്ഞുകൊണ്ടുള്ള പോസ്റ്റിലാണ്. ഇതായിരിക്കും തന്റെ അവസാനത്തെ പോസ്റ്റ് എന്നും താരം പറഞ്ഞു.