എന്നെ ഞാനാക്കിയത് അതാണ്: തുറന്ന് പറഞ്ഞ് അമേയ

വളരെ വേഗംതന്നെ മിനി സ്‌ക്രീനിലൂടെയും സിനിമയിലൂടെയും ഒക്കെ മലയാളിപ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചുപറ്റിയ ഒരു താരമാണ് അമേയ. താരം അഭിനയരംഗത്തേക്കെത്തിയത് ആട് 2, ഒരു പഴയ ബോംബ് കഥ മുതലായ ചിത്രങ്ങളിലൂടെയാണ്. എന്നാൽ കരിക്ക് എന്ന വെബ് സിരീസിൽ ചെയ്ത കഥാപാത്രത്തിലൂടെയായിരുന്നു അമേയ കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്. സോഷ്യല്‍ മീഡിയയിൽ വളരെ സജീവമായ അമേയ ഒരു മോഡല്‍ കൂടിയാണ്. സോഷ്യല്‍ മീഡിയയിലൂടെ താരം പങ്കുവയ്ക്കുന്ന ചിത്രങ്ങളുടെ കൂടെ കുറിയ്ക്കുന്ന ക്യാപ്ഷനുകള്‍ വളരെ വ്യത്യസ്തമായ നിലപാടുകൾ വ്യക്തമാക്കുന്നതായതുകൊണ്ടുതന്നെ പലപ്പോഴും ജനശ്രദ്ധ ആകര്ഷിക്കാറുണ്ട്. മാത്രമല്ല അമേയ ഏറ്റവും പുതിയ മമ്മൂട്ടി- മഞ്ജുവാര്യര്‍ ചിത്രമായ ദ പ്രീസ്റ്റിലും ശ്രദ്ധേയമായ ഒരു വേഷം ചെയ്തിട്ടുണ്ട്.

ഇപ്പോൾ താരം തന്റെ കഴിഞ്ഞ വര്‍ഷങ്ങളില്‍ ഉണ്ടായിരുന്ന രൂപത്തിന് സംഭവിച്ച വ്യത്യാസം ഒരു വീഡിയോയിലൂടെ അവതരിപ്പിച്ചിരിക്കുകയാണ്. “എന്‍റെ പഴയകോലം കണ്ടാല്‍ ചിലപ്പോൾ നിങ്ങള്‍ ഞെട്ടുമായിരിക്കും, പക്ഷെ എനിക്ക് അത് നിങ്ങളെ കാണിക്കാന്‍ മടിയില്ല” എന്നു പറഞ്ഞുകൊണ്ടാണ് ലുക് ട്രാന്‍സിഷൻ വീഡിയോ അമേയ തന്റെ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്. അമേയ തന്റെ വീഡിയോയില്‍ ചേർത്തിരിക്കുന്നത് പത്താം ക്ലാസ്സിൽ പഠിക്കുമ്പോള്‍ മുതലുള്ള ചിത്രങ്ങളാണ്. ഈ വിഡിയോ കണ്ട ആരാധകർ ചോദിച്ചത് മോഡലും അഭിനേതാവുമായ ഇപ്പോഴത്തെ അമേയയിലേക്ക് എത്താൻ ഒരുപാട് നാളത്തെ പരിശ്രമമുണ്ടായിരുന്നില്ലേ എന്നാണ്.

”ജീവിതത്തില്‍ മാറ്റങ്ങള്‍ അനിവാര്യമാണ്. അത് നേടിയെടുക്കുക എന്നത് ചെറിയ ഒരു കാര്യമല്ല. നമ്മള്‍ നമ്മളെ തന്നെ മാനസികമായും ശാരീരികമായും ചാലഞ്ച് ചെയ്യുന്ന നിമിഷം. എനിക്ക് എന്‍റെ പഴയ കോലം കാണിക്കാന്‍ ഒരു മടിയുമില്ല. കാരണം എന്നെ ഞാനാക്കിയത് അതാണ്” എന്നും അമേയ വീഡിയോക്കൊപ്പം കുറിച്ചു.

Related posts