അമേയ മാത്യു മലയാളികളുടെ പ്രിയപ്പെട്ട നടിയും മോഡലുമാണ്. താരം ഏറെ ശ്രദ്ധേയയായത് കരിക്ക് എന്ന വെബ്സീരീസിലൂടെയാണ്. ഗ്ലാമർ വേഷങ്ങളിൽ പ്രത്യക്ഷപ്പെടാൻ വളരെ ഇഷ്ടമുള്ള ഒരു നടിയാണ് അമേയ. താരം ഇതിനോടകം ആട് 2, ഒരു പഴയ ബോംബ് കഥ തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു. സോഷ്യൽ മീഡിയയിൽ അമേയയുടെ ഒരുപാട് ഗ്ലാമറസ് ഫോട്ടോഷൂട്ട് ചിത്രങ്ങൾ പ്രചരിച്ചിട്ടുണ്ട്. താരം സോഷ്യൽ മീഡിയയിൽ ഏറെ സജീവമാണ്. തന്റെ പുതിയ ചിത്രങ്ങളും മറ്റു വിശേഷങ്ങളുമൊക്കെ നടി സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ താരം പങ്കുവെച്ച വാക്കുകളാണ് ശ്രദ്ധേയമാകുന്നത്.
ഇന്‍സ്റ്റഗ്രാമിലൂടെ ശല്യം ചെയ്യുന്നവരെ പരിഹസിച്ചുകൊണ്ടാണ് നടി രംഗത്ത് എത്തിയിരിക്കുന്നത്. പക്ഷിപനി അല്ലാഞ്ഞിട്ടും ദിവസവും എത്രയോ കോഴികളാണ് ഇന്‍ബോക്സില്‍ ചത്തുവീഴുന്നത് എന്നാണ് അമേയ കുറിച്ചത്. ലോല 2022 ദൈവമേ… പക്ഷിപനി അല്ലാഞ്ഞിട്ടും ദിവസവും എത്രയോ കോഴികളാണ് ഇന്‍ബോക്സില്‍ ചത്തുവീഴുന്നത്.
വീണ്ടും ചാറ്റുക എന്നൊന്നുണ്ടാവില്ല… നിങ്ങള്‍ നന്നായതായി ഞാനും, ഞാന്‍ ബ്ലോക്കിയതായി നിങ്ങളും കരുതുക. അയച്ച ചാറ്റുകള്‍ ക്ലിയര്‍ ചെയ്യുക.’- അമേയ കുറിച്ചു. ചുവന്ന സാരിയിലുള്ള മനോഹരമായ ചിത്രങ്ങള്‍ക്കൊപ്പമായിരുന്നു അമേയയുടെ കുറിപ്പ്. കോഴി ശല്യം കൂടുതലാണോ മാഡം, കോഴികള്‍ അല്ലാത്തവരെ എന്തു ചെയ്യും തുടങ്ങി നിരവധി കമന്റുകളാണ് പോസ്റ്റിനു ലഭിക്കുന്നത്.