അമേയ മാത്യു മലയാളികളുടെ പ്രിയപ്പെട്ട മോഡലും നടിയുമാണ് . അമേയ ആട് 2, ഒരു പഴയ ബോംബ് കഥ, തിമിരം, ദി പ്രീസ്റ്റ് എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ജനപ്രിയ വെബ് സീരിസായ കരിക്കിലൂടെയും അമേയ ശ്രദ്ധിക്കപ്പെട്ടിരുന്നു. താരം സോഷ്യല്‍ മീഡിയകളില്‍ വളരെയധികം സജീവമാണ്. സോഷ്യൽ മീഡിയയിൽ അമേയ പങ്കുവെയ്ക്കുന്ന ചിത്രങ്ങളും വീഡിയോകളും അവയ്ക്ക് നല്‍കുന്ന ക്യാപ്ഷനുകളുമൊക്കെ വളരെ പെട്ടെന്ന് വൈറലായി മാറാറുമുണ്ട്. അമേയ ഇപ്പോള്‍ തന്റെ പിറന്നാള്‍ ദിനചിത്രങ്ങളുമായി എത്തിയിരിക്കുകയാണ് . ആ ചിത്രങ്ങള്‍ക്ക് അമേയ കൊടുത്തിരിക്കുന്ന തലക്കെട്ടും ശ്രദ്ധേയമായി.
‘അപ്പോള്‍ കുറച്ചുവര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇതേ ദിവസമാണ്… കിട്ടിയത് ലോട്ടറി ആണോ… എട്ടിന്റെ പണിയാണോ എന്നറിയാതെ മാതാപിതാക്കള്‍ ഞെട്ടിയിരുന്നത്…!’ എന്ന് കുറിച്ചുകൊണ്ടാണ് ജന്മദിന ആഘോഷ ചിത്രങ്ങള്‍ അമേയ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റിന് കീഴിലായി താരത്തിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് നിരവധി ആരാധകരും എത്തുന്നുണ്ട്. ചിത്രങ്ങളില്‍ ചുവന്ന വേഷത്തില്‍ അതി സുന്ദരിയായിട്ടാണ് അമേയ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. സെലിബ്രിറ്റി ഫോട്ടോഗ്രാഫറായ ഓസ്‌വിന്‍ ആണ് ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്. ട്രിവാന്‍ഡ്രം ഹില്‍ട്ടണ്‍ ഗാ!ര്‍ഡനിലാണ് പിറന്നാളാഘോഷം നടന്നത്. ടോഫിബെറി കേക്ക്‌സാണ് കസ്റ്റമൈസ്ഡ് ഡിസൈനര്‍ കേക്ക് ഒരുക്കിയിരിക്കുന്നത്.
തിരുവനന്തപുരം സ്വദേശിയായ അമേയ മോഡലിങ്ങിലൂടെയാണ് ആദ്യം ശ്രദ്ധേയയാകുന്നത്. ആട് 2 ലൂടെയാണ് ബിഗ് സ്‌ക്രീനില്‍ അരങ്ങേറുന്നത്. തുടര്‍ന്ന് ഒരു പഴയ ബോംബ് കഥയില്‍ അഭിനയിച്ചു. കരിക്കിലെ ഭാസ്‌കരന്‍പിള്ള ടെക്‌നോളജീസ് എന്ന എപ്പിസോഡില്‍ അമേയയുടെ വേഷം ശ്രദ്ധിക്കപ്പെട്ടു. മമ്മൂട്ടിയും മഞ്ജു വാര്യരും നിഖില വിമലും ഒന്നിച്ച ദി പ്രീസ്റ്റ് എന്ന സിനിമയില്‍ ആനി ടീച്ചര്‍ എന്ന ശ്രദ്ധേയ വേഷത്തിലാണ് അമേയ എത്തിയത്.