അമേയ മാത്യു മലയാളികളുടെ പ്രിയപ്പെട്ട നടിയും മോഡലുമാണ്. താരം ഏറെ ശ്രദ്ധേയയായത് കരിക്ക് എന്ന വെബ്സീരീസിലൂടെയാണ്. ഗ്ലാമർ വേഷങ്ങളിൽ പ്രത്യക്ഷപ്പെടാൻ വളരെ ഇഷ്ടമുള്ള ഒരു നടിയാണ് അമേയ. താരം ഇതിനോടകം ആട് 2, ഒരു പഴയ ബോംബ് കഥ തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു. സോഷ്യൽ മീഡിയയിൽ അമേയയുടെ ഒരുപാട് ഗ്ലാമറസ് ഫോട്ടോഷൂട്ട് ചിത്രങ്ങൾ പ്രചരിച്ചിട്ടുണ്ട്.
താരം സോഷ്യൽ മീഡിയയിൽ ഏറെ സജീവമാണ്. തന്റെ പുതിയ ചിത്രങ്ങളും മറ്റു വിശേഷങ്ങളുമൊക്കെ നടി സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. പലപ്പോഴും താരം പങ്കുവയ്ക്കുന്ന ചിത്രങ്ങളോടൊപ്പം കുറിക്കുന്ന വാക്കുകളും ശ്രദ്ധ നേടാറുണ്ട്. അമേയയുടെ പുതിയ ഇൻസ്റ്റഗ്രാം പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. താരം ഇപ്പോൾ എത്തിയിരിക്കുന്നത് കോവിഡിനെ കുറിച്ച് വ്യാജവാർത്ത പ്രചരിപ്പിക്കുന്നവർക്കുള്ള താക്കീതുമായാണ്.
താരം ജോജി എന്ന പുതിയ ചിത്രത്തിൽ ബാബുരാജ് പറയുന്ന ഡയലോഗ് കടമെടുത്തുകൊണ്ട് എത്തിയത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ്. കൊറോണയെക്കുറിച്ച് ഫേക്ക് ന്യൂസുകൾ പ്രചരിപ്പിക്കുന്നവരുണ്ട്.വ്യാജ മരുന്നുകളും, പണത്തട്ടിപ്പും നടത്തുന്നവരുമുണ്ട്. അവരെ കായികമായും നിയമപരമായും നേരിടും. അതിനി ഇൻസ്റ്റഗ്രാമിൽ ഇരുന്ന് ഇൻബോക്സിൽ പറയുന്നവർ ആയാലും വാട്സാപ്പിൽ വന്നു ഫോർവേഡിൽ പറയുന്നവർ ആയാലും എന്നാണ് അമേയ കുറിച്ചത്.