‘അമീറാ’ എന്ന സിനിമയിലെ ആദ്യ ഗാനം റിലീസായി. ബാലതാരം മീനാക്ഷി നായികയാകുന്ന സിനിമയാണിത്. ഗാനം റിലീസ് ചെയ്തത് സിനിമാതാരങ്ങളായ കുഞ്ചാക്കോ ബോബന്‍, ഉണ്ണി മുകുന്ദന്‍, വിഷ്ണു ഉണ്ണികൃഷ്ണന്‍, ഇന്ദ്രന്‍സ് എന്നിങ്ങനെ നാല്‍പതോളം പേരുടെ ഫേസ്ബുക്ക് പേജിലൂടെയാണ്. അനൂപ് ജേക്കബ് ആണ് സംഗീത സംവിധാനം ചെയ്തത്. നവാഗതയായ ഫാത്തിമ തസ്നീം ആണ് ഗാനം ആലപിച്ചിരിക്കുന്നത്. കൊവിഡ് പശ്ചാത്തലത്തിൽ ലഭിച്ച ഇളവുകളുടെ സമയത്ത് ചിത്രീകരിച്ച ചിത്രത്തിന്റെ പ്രദർശനം ഉടൻ ഉണ്ടാവും.
നവാഗതനായ റിയാസ് മുഹമ്മദാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ചിത്രം പറയുന്നത് സാമൂഹിക പ്രസക്തിയുള്ള വിഷയമാണ്. സിനിമയിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ബാലനടി മീനാക്ഷിയാണ്. ചിത്രത്തിന്‍റെ കഥ മീനാക്ഷിയുടെ അച്ഛന്‍ അനൂപിന്‍റേതാണ്. ചിത്രത്തിൽ മീനാക്ഷിയും സഹോദരന്‍ ഹാരിഷും സഹോദരങ്ങളായി തന്നെ എത്തുന്നുണ്ട്. മീനാക്ഷിയും അമീറയായും ഹാരിഷ് അമീനായുമാണ് എത്തുന്നത്.കോട്ടയം രമേഷ്, കോട്ടയം പുരുഷന്‍, സംവിധായകന്‍ ബോബന്‍ സാമുവല്‍, സുമേഷ് ഗുഡ്‌ലക്ക്, മീനാക്ഷി മഹേഷ്, സന്ധ്യ തുടങ്ങിയവരും ഇവര്‍ക്കൊപ്പം ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നുണ്ട്.അനൂപ് ആര്‍. പാദുവ, സമീർ മുഹമ്മദ് എന്നിവരാണ് ചിത്രത്തിന്‍റെ രചന നിർവഹിച്ചിരിക്കുന്നത്.
ചിത്രം ജിഡബ്ല്യുകെ എന്‍റര്‍ടെയ്ന്‍മെന്‍സിന്‍റെ ബാനറില്‍ അനില്‍ കുമാര്‍ ആണ് നിര്‍മിക്കുന്നത്. അമീറയുടെ ചിത്രീകരണം കോട്ടയം ജില്ലയിലെ വിവിധ പ്രദേശങ്ങളിലായി 21 ദിവസംകൊണ്ടാണ് പൂര്‍ത്തിയാക്കിയത്.പി. പ്രജിത്ത് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. സനല്‍ രാജിയാണ് ചിത്രത്തിന്‍റെ എഡിറ്റര്‍. എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ജോസ് കുരിയാക്കോസ്, ടോണി ജോസഫ്, പ്രോജക്ട് ഡിസൈനര്‍ റിയാസ് മുഹമ്മദ്, കലാ സംവിധാനം ഫാരിസ് മുഹമ്മദ്, , ബിജിഎം ജോയല്‍ ജോണ്‍സ്, കോസ്റ്റ്യൂം ടി.പി ഫര്‍ഷാന്‍, അസോസിയേറ്റ് ഡയറക്ടര്‍ ജിജോ ജോസ്, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് രാജീവ് ശേഖര്‍, വാര്‍ത്ത പ്രചരണം പി. ശിവപ്രസാദ്, സുനിത സുനില്‍ എന്നിവരാണ്.